ട്രംപിന് വെടിയേറ്റ സംഭവം: ഇന്ത്യയിലെ വിവിഐപികൾക്ക് സുരക്ഷ ശക്തമാക്കണം, മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

ട്രംപിന് വെടിയേറ്റ സംഭവം: ഇന്ത്യയിലെ വിവിഐപികൾക്ക് സുരക്ഷ ശക്തമാക്കണം, മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

ട്രംപിനൊപ്പം ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന ഏഴ് കൊലപാതക ശ്രമങ്ങൾ ഉദ്ധരിച്ചാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്
Updated on
1 min read

അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് വെടിയേറ്റ സംഭവം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ വിവിഐപികൾക്ക് സുരക്ഷാനടപടികൾ വർധിപ്പിക്കാൻ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അർധസൈനിക വിഭാഗങ്ങളുടെ ഡയറക്ടർ ജനറൽമാർക്കുമാണ് കേന്ദ്രം നിർദേശം നൽകിയത്.

റാലികൾ, റോഡ് ഷോകൾ തുടങ്ങിയ പൊതുപരിപാടികളിൽ ജാഗ്രതയും സംരക്ഷണവും വർധിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയതായും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിനൊപ്പം ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന ഏഴ് കൊലപാതക ശ്രമങ്ങൾ ഉദ്ധരിച്ചാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

ട്രംപിന് വെടിയേറ്റ സംഭവം: ഇന്ത്യയിലെ വിവിഐപികൾക്ക് സുരക്ഷ ശക്തമാക്കണം, മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ
'മണ്ഡി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം'; ഹർജിയിൽ കങ്കണയ്ക്ക് നോട്ടിസ് അയച്ച് ഹിമാചൽ ഹൈക്കോടതി

ഡോണൾഡ് ട്രംപ്, ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ്, മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥി ഫെർണാണ്ടോ സിയോ,സ്ലോവാക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോ എന്നിവർക്ക് നേരെയുള്ള വധശ്രമങ്ങളാണ് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പ്രമുഖർ പങ്കെടുക്കുന്ന പരിപാടികളിൽ വേദികളിൽ കർശന പ്രവേശന നിയന്ത്രണം വേണമെന്നും വസ്തുക്കളെയും ആളുകളെയും സമഗ്രമായി പരിശോധിക്കണമെന്നും നിർദേശത്തിലുണ്ട്.

ട്രംപിന് വെടിയേറ്റ സംഭവം: ഇന്ത്യയിലെ വിവിഐപികൾക്ക് സുരക്ഷ ശക്തമാക്കണം, മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ
അർജുനായുള്ള രക്ഷാദൗത്യം പത്താം ദിനത്തിൽ; ഇന്ന് നിർണായകം, കാലാവസ്ഥ അനുകൂലം, സർവസന്നാഹങ്ങളുമായി സൈന്യം

അംഗീകൃത ഉദ്യോഗസ്ഥർ മാത്രമേ വിശിഷ്ട വ്യക്തിയുടെ അടുത്തുള്ളൂവെന്ന് ഉറപ്പാക്കണം. പ്രദേശം മുഴുവൻ സമയ നിരീക്ഷണം നടത്തണം. വിശിഷ്ട വ്യക്തികൾക്ക് നൽകുന്ന വസ്തുക്കൾ അണുവിമുക്തമാക്കണം.

ആകസ്മിക സാഹചര്യങ്ങളുണ്ടായാൽ വിശിഷ്ട വ്യക്തികളെ ഉടനടി സംരക്ഷിക്കാനും സുരക്ഷ ഭീഷണികളെ വേഗത്തിൽ നിർവീര്യമാക്കാനും കഴിയണം. വ്യക്തികളെ എത്രയും പെട്ടന്ന് സുരക്ഷിതമായ സ്ഥലത്തേക്കോ ആശുപത്രിയിലേക്കോ എത്തിക്കണം. ഇതിനുള്ള സുരക്ഷ ഡ്രില്ലുകളും റിഹേഴ്‌സലും നടത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

logo
The Fourth
www.thefourthnews.in