പ്രതിരോധം പാളി; കോവിഡ് കാലത്ത് ക്ഷയരോഗവും മരണങ്ങളും വര്‍ധിച്ചെന്ന് ഡബ്ല്യുഎച്ച്ഒ

പ്രതിരോധം പാളി; കോവിഡ് കാലത്ത് ക്ഷയരോഗവും മരണങ്ങളും വര്‍ധിച്ചെന്ന് ഡബ്ല്യുഎച്ച്ഒ

കോവിഡിനെതിരായ പ്രതിരോധത്തിനിടെ ക്ഷയമടക്കമുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടു
Updated on
1 min read

കോവിഡ് മഹാമാരി കാലത്ത് ക്ഷയരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധനവെെന്ന് ലോകാരോഗ്യ സംഘടന. 2019 നും 2021 നും ഇടയില്‍ ലോകത്ത് ക്ഷയരോഗികളുടെ മരണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതായാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച സമയത്ത് ക്ഷയം, എയ്ഡ്‌സ്, മലേറിയ തുടങ്ങിയ മാരക രോഗങ്ങളെ നേരിടുന്നതിനുള്ള പ്രതിസന്ധിയാണ് മരണസംഖ്യ വര്‍ദ്ധിക്കാനുള്ള കാരണമായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്.

ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് വായിക്കാം-

അതേസമയം ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, പാകിസ്താന്‍ തുടങ്ങി ക്ഷയരോഗം കൂടുതലായി ബാധിച്ച രാജ്യങ്ങള്‍ രോഗബാധയെ ചെറുക്കാന്‍ സ്വീകരിച്ച നടപടികള്‍ പിന്തുടരണമെന്നും ലോകരാജ്യങ്ങളോട് ഡബ്ല്യുഎച്ച്ഒ അഭ്യര്‍ത്ഥിച്ചു. 'കോവിഡ് മഹാമാരി ലോകത്തെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ഐക്യദാര്‍ഢ്യം, നിശ്ചയദാര്‍ഢ്യം, നവീകരണം എന്നിവ കൊണ്ട് ആരോഗ്യമേഖലയിലെ ഭീഷണി തരണം ചെയ്യാന്‍ കഴിയും എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

2005 നും 2019 നും ഇടയില്‍ കുറഞ്ഞ ക്ഷയരോഗ മരണങ്ങളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ 2019 ല്‍ 1.4 ദശലക്ഷം മരണങ്ങള്‍ ലോകത്ത് സംഭവിച്ചു.

2005 നും 2019 നും ഇടയില്‍ കുറഞ്ഞ ക്ഷയരോഗ മരണങ്ങളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ 2019 ല്‍ 1.4 ദശലക്ഷം ക്ഷയരോഗ മരണങ്ങള്‍ ലോകത്ത് സംഭവിച്ചു. 2021 ല്‍ അത് 1.6 ദശലക്ഷവും 2020 ല്‍ 1.5 ദശലക്ഷവുമായിരുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക ക്ഷയരോഗ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഭാവിയില്‍ കോവിഡിന് സമാനമായ ഒരു പകര്‍ച്ചവ്യാധിയായി ക്ഷയരോഗം മാറാനുള്ള സാധ്യതയും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.

logo
The Fourth
www.thefourthnews.in