ഈ വർഷം വിരിഞ്ഞത് ഒന്നര ദശലക്ഷത്തിലേറെ പൂക്കൾ; വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രീനഗറിലെ ട്യൂലിപ് ഗാര്‍ഡന്‍

ഈ വർഷം വിരിഞ്ഞത് ഒന്നര ദശലക്ഷത്തിലേറെ പൂക്കൾ; വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രീനഗറിലെ ട്യൂലിപ് ഗാര്‍ഡന്‍

സബർവാൻ പർവതനിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ‌ട്യൂലിപ് ഗാര്‍ഡനാണ് നേട്ടം കൈവരിച്ചത്
Updated on
2 min read

ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാര്‍ഡന്‍ എന്ന ലോക റെക്കോർഡ് സ്വന്തമാക്കി ശ്രീനഗറിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ‌ട്യൂലിപ് ഗാര്‍ഡന്‍. സബർവാൻ പർവതനിരകളുടെ താഴ്വാരത്തിലാണ് ഈ അതിമനോഹരമായ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്.

ഈ വർഷം മാത്രം ഒന്നര ദശലക്ഷം ട്യൂലിപ് ഇനത്തിലെ പുഷ്പങ്ങൾ വിരിഞ്ഞ ഇന്ദിരാ ഗാന്ധി ഗാർഡൻ, വിനോദസഞ്ചാരികളുടെ പറുദീസയാണ്. ആഭ്യന്തര, പ്രാദേശിക സന്ദർശകർ ഉൾപ്പെടെ 3.70 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഈ വർഷം പൂന്തോട്ടം സന്ദർശിച്ചതോടെയാണ് ട്യൂലിപ് ഗാര്‍ഡന്‍ റെക്കോർഡ് സ്വന്തമാക്കിയത്.

ദാൽ തടാകത്തിന്റെ തീരത്തുള്ള സിറാജ് ബാഗിലെ 30 ഹെക്ടർ സ്ഥലത്ത് 68 വ്യത്യസ്തങ്ങളായ ട്യൂലിപ് ഇനങ്ങളാണ് ഇന്ദിരാ ഗാന്ധി ഗാർഡനിലുള്ളത്

ശനിയാഴ്ച ഗാർഡനില്‍ നടന്ന ചടങ്ങിൽ ഫ്ലോറി കൾച്ചർ കമ്മീഷണർ സെക്രട്ടറി ഷെയ്ഖ് ഫയാസ് അഹമ്മദിനെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് (ലണ്ടൻ) പ്രസിഡന്റും സിഇഒയുമായ സന്തോഷ് ശുക്ല സർട്ടിഫിക്കേഷൻ നൽകി ആദരിച്ചു. ശ്രീനഗറിന്റെ പുഷ്പ നിധിയുടെ യശസ്സ് ഉയർത്തുക മാത്രമല്ല, കശ്മീരിലെ പ്രശാന്തമായ താഴ്വരകളിൽ പ്രാദേശിക സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്ന ഈ അംഗീകാരം മഹത്തായ നേട്ടമാണെന്ന് ഷെയ്ഖ് ഫയാസ് അഹമ്മദ് വിശേഷിപ്പിച്ചു. സെപ്റ്റംബർ 14 ന് ഫ്ലോറി കൾച്ചർ ടീമിന് ബ്രിട്ടീഷ് പാർലമെന്റിലേക്കും ക്ഷണമുണ്ട്.

ഈ വർഷം വിരിഞ്ഞത് ഒന്നര ദശലക്ഷത്തിലേറെ പൂക്കൾ; വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രീനഗറിലെ ട്യൂലിപ് ഗാര്‍ഡന്‍
സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യില്ല; നോട്ടീസ് പിൻവലിച്ച് ബാങ്ക്, സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

ദാൽ തടാകത്തിന്റെ തീരത്തുള്ള സിറാജ് ബാഗിലെ 30 ഹെക്ടർ സ്ഥലത്ത് 68 വ്യത്യസ്തങ്ങളായ ട്യൂലിപ് ഇനങ്ങളാണുള്ളത്. ടെറസ് ചെയ്തിരിക്കുന്ന ഭൂമിയില്‍ സന്ദർശകരെ ആകർഷിക്കുന്നതിനായി ചെറിയ രീതിയിൽ, മനോഹരമായ വെള്ളച്ചാട്ടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

നൂറുകണക്കിന് വർഷങ്ങളായി വീടുകളുടെ മേൽക്കൂരകളിൽ പൂക്കൾ വളർത്തിയിരുന്ന കാലത്താണ് ട്യൂലിപ് പൂക്കളും കശ്‍മീറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ക്രമേണ അടുക്കളത്തോട്ടങ്ങളിലും പൂന്തോട്ടത്തിലും ട്യൂലിപ്പുകൾ ഇടംനേടി. 2005ല്‍ അന്നത്തെ സംസ്ഥാന സർക്കാർ, സിറാജ് ബാഗിനെ രാജകീയ പ്രൗഢിയുള്ള ട്യൂലിപ് തോട്ടമായി മാറ്റാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 2006ല്‍ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ‌ട്യൂലിപ് ഗാര്‍ഡന്‍ സ്ഥാപിച്ചത്. ട്യൂലിപ് പൂക്കളുടെ മാത്രമല്ല, നിരവധി വർണപുഷ്പങ്ങളുടെ അതുല്യമായ ശേഖരമാണ് ഇന്ദിരാ ഗാന്ധി ഗാർഡനിലുള്ളത്. ഡാഫോഡിൽസ്, ഹൈസിന്ത്സ്, റോസാപ്പൂക്കൾ, റാനുങ്കുലി, മസ്കാരിയ, ഐറിസ് എന്നിങ്ങനെ വ്യത്യസ്തമായ പൂക്കളും ട്യൂലിപ്പിനൊപ്പം ഇവിടെ തഴച്ചുവളരുന്നുണ്ട്.

logo
The Fourth
www.thefourthnews.in