രണ്‍തംബോറില്‍  25 കടുവകളെ കാണാതായി; വ്യക്തതയില്ലാതെ വനംവകുപ്പ്, അന്വേഷണം

രണ്‍തംബോറില്‍ 25 കടുവകളെ കാണാതായി; വ്യക്തതയില്ലാതെ വനംവകുപ്പ്, അന്വേഷണം

എന്നാല്‍, കടുവകളെ കാണാതായി എന്ന വാദത്തെ തള്ളുകയാണ് രണ്‍തംബോർ ഫീല്‍‍ഡ് ഡയറക്ടറായ അനൂപ് കെ ആർ
Updated on
1 min read

രാജസ്ഥാനിലെ രണ്‍തംബോർ കടുവ സങ്കേതത്തില്‍ നിന്ന് ഇതുവരെ കാണാതയത് 25 കടുവകള്‍. ചില കടുവകളെ കാണാതായിട്ട് ഒരുവർഷത്തിലധികം പിന്നിട്ടിട്ടുണ്ട്. സംഭവം അന്വേഷിക്കുന്നതിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ് ചീഫ് വൈല്‍ഡ്‌ലൈഫ് വാർഡനായ പവൻ കുമാർ ഉപാധ്യായ്.

14 കടുവകള്‍ കാണാതായിട്ട് ഒരു വർഷം പിന്നിട്ടു. 11 കടുവകളെ കാണാതായിട്ട് ഒരുവർഷത്തില്‍ താഴയും. പലതവണ ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടും കടുവ സങ്കേതത്തിലെ അധികാരികള്‍ പ്രതികരിക്കാൻ തയാറായിട്ടില്ലെന്നും അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നതായി ദേശീയ മാധ്യമമായ ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു.

"സിസ്റ്റം ശരിയാക്കാനാണ് ഈ ആശയം, എങ്കില്‍ മാത്രമെ കാണാതായ കടുവകള്‍ക്ക് എന്ത് സംഭവിച്ചെന്ന് അറിയാൻ സാധിക്കു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട്. കടുവകളെ കാണാതാകുന്നത് നല്ല കാര്യമായി കാണാനാകില്ല," ഉപാധ്യായ് വ്യക്തമാക്കി.

എന്നാല്‍, കടുവകളെ കാണാതായി എന്ന വാദത്തെ തള്ളുകയാണ് രണ്‍തംബോർ ഫീല്‍‍ഡ് ഡയറക്ടറായ അനൂപ് കെ ആർ. "കടുവകള്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു, ഇതൊരു സ്വഭാവിക പ്രക്രിയയാണ്. സങ്കേതത്തില്‍ ആകെയുള്ള കടുവകളുടെ എണ്ണത്തിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ കാണാതായ കടുവകളുടെ കാര്യത്തില്‍ വനംവകുപ്പിനെ കുറ്റപ്പെടുത്തുകയല്ല," അനൂപ് വ്യക്തമാക്കി.

2023ലെ കണക്കുകള്‍ പ്രകാരം 400 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന സങ്കേതത്തില്‍ 88 കടുവകളാണുള്ളത്. നാഷണല്‍ ടൈഗർ കണ്‍സർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) വിവരങ്ങള്‍ അനുസരിച്ച് കഴിഞ്ഞ രണ്ട് വർഷത്തില്‍ ഏഴ് കടുവകള്‍ ചത്തിട്ടുണ്ട്.

സാധാരണയായി എല്ലാ വർഷവും സങ്കേതത്തിലെ അധികൃതർ കടുവകളുടെ എണ്ണവും ആരോഗ്യവും സംബന്ധിച്ച് കണക്കെടുപ്പ് നടത്താറുണ്ട്. കടുവകള്‍ തമ്മില്‍ തമ്മില്‍ സംഘർഷത്തില്‍ ഏർപ്പെടാറുണ്ടെന്നും ഉള്‍കാട്ടില്‍വെച്ചും ഇത് സംഭവിക്കാമെന്നും അതിനാല്‍ എല്ലാ കടുവകളേയും നിരീക്ഷണത്തില്‍വെക്കാനാകില്ലെന്നും അനൂപ് പറയുന്നു.

രണ്‍തംബോറില്‍  25 കടുവകളെ കാണാതായി; വ്യക്തതയില്ലാതെ വനംവകുപ്പ്, അന്വേഷണം
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാം; ഉത്തരവിട്ട് സുപ്രീം കോടതി

നേരത്തെ രണ്‍തംബോർ സങ്കേതത്തിലെ കടുവകള്‍ അടുത്തുള്ള ധോല്‍പൂർ-കരൗളി സങ്കേതത്തിലേക്ക് സഞ്ചരിക്കറുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്‍തംബോറില്‍ നിന്ന് കാണാതായ കടുവകളില്‍ ഒന്നിനെ മധ്യപ്രദേശിലെ കുനൊ നാഷണല്‍ പാർക്കില്‍ കണ്ടെത്തിയിരുന്നു. 2013ലായിരുന്നു സംഭവം. ശേഷം 2022 ഇതേ കടുവ രണ്‍തംബോറിലേക്ക് തിരിച്ചെത്തുകയും ചെയ്തതായി അനൂപ് പറയുന്നു.

എൻജിഒ ടൈഗർ വാച്ചിന്റെ ഭാഗമായ ധർമേന്ദ്ര ഖണ്ഡാല്‍ രണ്ട് കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, കടുവകള്‍ തമ്മിലുണ്ടാകുന്ന സംഘർഷങ്ങളെ തുടർന്ന് ചാകുന്നത്. ഇത് ട്രാക്കുചെയ്യാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടതാകാമെന്നും ഖണ്ഡാല്‍ പറയുന്നു. അടുത്തുള്ള ഗ്രാമവാസികള്‍ കൊലപ്പെടുത്തിയതാകാമെന്നും ഖണ്ഡാല്‍ പറയുന്നു. ഇത്തരത്തില്‍ കൊലപ്പെടുത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in