കുനോയിൽ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു ; അവശേഷിക്കുന്ന ഒരെണ്ണം ചികിത്സയിൽ

കുനോയിൽ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു ; അവശേഷിക്കുന്ന ഒരെണ്ണം ചികിത്സയിൽ

ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ആറെണ്ണമാണ് രണ്ട് മാസത്തിനുള്ളിൽ ചത്തത്
Updated on
1 min read

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റ കുഞ്ഞുങ്ങൾ കൂടി ചത്തു. കഴിഞ്ഞ സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിയ എട്ട് ചീറ്റകളിൽ ഒന്നായ സിയായക്ക് പിറന്ന രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. മാർച്ച് 24 ന് സിയായ (ജ്വാല) നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മൂന്ന് ചീറ്റ കുഞ്ഞുങ്ങൾ ചത്തത്. അവശേഷിക്കുന്ന ഒന്നിന്റെ ആരോഗ്യ നില മോശമായി തുടരുന്നതിനാൽ നിരീക്ഷണത്തിലാണ്.

കുനോയിൽ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു ; അവശേഷിക്കുന്ന ഒരെണ്ണം ചികിത്സയിൽ
ഒരു മാസത്തിനിടയിൽ കുനോ ദേശീയോദ്യാനത്തിൽ ചത്തത് 2 ചീറ്റകൾ

അസുഖം ബാധിച്ചാണ് ചീറ്റ കുഞ്ഞുങ്ങൾ ചത്തത്. " എല്ലാ ചീറ്റ കുഞ്ഞുങ്ങളും ദുർബലരായിരുന്നു. ശരീരത്തില്‍ ജലാംശം കുറവായിരുന്നു. അമ്മ ചീറ്റ സിയായ ഹുന്ദ് റിയാദ് ഇനത്തിൽപ്പെട്ടതാണ്. എട്ട് ആഴ്ച പ്രായമുണ്ടായിരുന്ന കുഞ്ഞുങ്ങൾ അമ്മയുടെ ചുറ്റും മാത്രമായാണ് ഒതുങ്ങിയിരുന്നത്. 10 ദിവസങ്ങൾക്ക് മുൻപ് എഴുന്നേറ്റ് നിന്നിരുന്നു'' - കുനോ നാഷണൽ പാർക്ക് അധികൃതർ അറിയിച്ചു. അമ്മ ചീറ്റ പൂര്‍ണ ആരോഗ്യവതിയാണ്.

കുനോയിൽ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു ; അവശേഷിക്കുന്ന ഒരെണ്ണം ചികിത്സയിൽ
സിയായയ്ക്ക് നാല് കുഞ്ഞുങ്ങൾ; നമീബിയയിൽ നിന്നെത്തിച്ച ചീറ്റ പ്രസവിച്ചു

ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ രണ്ട് മാസത്തിനുള്ളിൽ 6 എണ്ണമാണ് ചത്തത്. മാർച്ച് 27 നാണ് നമീബിയയിൽ നിന്നെത്തിച്ച സാഷ വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചത്തത്. ഏപ്രിൽ 13 ന് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഉദയ് ചത്തു. ഇണചേരലിനിടെ അക്രമാസക്തമായി പരുക്കേറ്റാണ് ദക്ഷ എന്ന ചീറ്റ മെയ് 9 ന് ചത്തത്.

കുനോയിൽ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു ; അവശേഷിക്കുന്ന ഒരെണ്ണം ചികിത്സയിൽ
കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു

പ്രതീക്ഷിച്ച മരണനിരക്ക് തന്നെയാണിതെന്നാണ് വിദഗ്ധര്‍ പറയുന്നു. കുഞ്ഞുങ്ങളുടെ മരണനിരക്ക് കാട്ടുചീറ്റകളിൽ വളരെ കൂടുതലാണ്. നിർജലീകരണം കാരണമാണ് ചീറ്റ കുഞ്ഞുങ്ങൾ ചത്തത്. ഇതിനെ 'യോഗ്യരായവരുടെ അതിജീവനം' എന്ന നിലയിൽ കാണണമെന്നും ഈമേഖലയിലെ വിദഗ്ധര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in