പുൽവാമയിൽ ഏറ്റമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

പുൽവാമയിൽ ഏറ്റമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ഇന്നലെയാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റമുട്ടലാരംഭിച്ചത്
Updated on
1 min read

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്‌കർ ഇ ത്വയ്ബയുടെ ഉന്നത കമാൻഡറാണെന്നാണ് സൂചന.ഇന്നലെയാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലാരംഭിച്ചത്.

പുൽവാമയിൽ ഏറ്റമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
'വിജയം നേടാനുള്ള ശക്തി നൽകിയത് നിങ്ങളാണ്'; കിരീടനേട്ടത്തിന് പിന്നാലെ ഓൾഗ കാർമോണയെ കാത്തിരുന്നത് പിതാവിന്റെ വിയോഗവാർത്ത

ലാരോ-പരിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പരിഗം ഗ്രാമത്തിൽ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ. "പുൽവാമയിലെ ലാരോ-പരിഗാം മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും ദൗത്യത്തിലാണ്. വിശദാംശങ്ങൾ പിന്നാലെ," കശ്മീർ സോൺ പോലീസ് എക്സിൽ കുറിച്ചു.

പുൽവാമയിൽ ഏറ്റമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
'മുന്‍ സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കാതിരിക്കുന്നത് ശരിയല്ല'; പൊതുമരാമത്ത് വകുപ്പിനെതിരെ ജി സുധാകരന്‍

രണ്ടാഴ്ച മുൻപ് രജൗരി ജില്ലയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഓഗസ്റ്റ് അഞ്ച് മുതലാണ് സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്.

പുൽവാമയിൽ ഏറ്റമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
'ഞാൻ ആരാണെന്ന് ജനങ്ങൾക്കറിയാം'; റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സംവാ​​ദത്തിൽ പങ്കെടുക്കില്ലെന്ന് ട്രംപ്

ഓഗസ്റ്റ് നാലിന് ജമ്മു കുൽഗാമിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. കുൽഗാം ജില്ലയിലെ ഹലൻ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്. സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

logo
The Fourth
www.thefourthnews.in