ജസ്റ്റിസ് യു യു ലളിത് പുതിയ ചീഫ് ജസ്റ്റിസ് ; ഈ മാസം 27 ന് ചുമതലയേൽക്കും

ജസ്റ്റിസ് യു യു ലളിത് പുതിയ ചീഫ് ജസ്റ്റിസ് ; ഈ മാസം 27 ന് ചുമതലയേൽക്കും

സുപ്രീംകോടതി അഭിഭാഷകനായിരിക്കെ ജഡ്ജിയായും പിന്നീട് രാജ്യത്തെ ചീഫ് ജസ്റ്റിസായും ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് യു യു ലളിത്
Updated on
1 min read

ജസ്റ്റിസ് യു യു ലളിത് ഇന്ത്യയുടെ 49മത് ചീഫ് ജസ്റ്റിസാകും. ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ജസ്റ്റിസ് എന്‍ വി രമണ വിരമിക്കുന്ന ഒഴിവിലേക്ക് ഈ മാസം 27 ന് ജസ്റ്റിസ് യുയു ലളിത് ചുമതലയേല്‍ക്കും. മൂന്ന് മാസത്തില്‍ താഴെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യു യു ലളിതിന് കാലാവധിയുണ്ടാവുക.

ജസ്റ്റിസ് യു യു ലളിത് പുതിയ ചീഫ് ജസ്റ്റിസ് ; ഈ മാസം 27 ന് ചുമതലയേൽക്കും
യു യു ലളിത്: മുത്തലാഖ് മൗലികാവകാശ ലംഘനമെന്നും വധശിക്ഷ പ്രതികാരത്തിനല്ലെന്നും വിധിച്ച ന്യായാധിപന്‍

ജസ്റ്റിസ് എന്‍വി രമണ കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് യു യു ലളിത്. നടപടി ക്രമങ്ങളുടെ ഭാഗമായി ഓഗസ്റ്റ് നാലിനാണ് ജസ്റ്റിസ് യു യു ലളിതിന്റെ പേര് ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്യുന്നത്. തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമന ഉത്തരവില്‍ ഒപ്പുവെച്ചു.

ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എൻ വി രമണയും
ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എൻ വി രമണയും

സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്ന യു യു ലളിത് 2014 ഓഗസ്‌ററ് 13 നാണ് ജഡ്ജിയായി നിയമിതനാകുന്നത്. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയാവുകയും പിന്നീട് ചീഫ് ജസ്റ്റിസ് ആകുകയും ചെയ്യുന്ന രണ്ടാമത്തെയാളാണ് യു യു ലളിത്. 13-ാം ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് എസ് എം സിക്രിയാണ് ഈ പട്ടികയിലെ ഒന്നാമന്‍.

1957 നവംബര്‍ 9 ന് മഹാരാഷ്ട്രയില്‍ ജനിച്ച യു യു ലളിത്. 1983 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ബോംബെ ഹൈക്കോടതിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചശേഷം പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റി. 2004 ലാണ് സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനാകുന്നത്. 2ജി സ്‌പെട്രം കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചിരുന്ന യുയു ലളിത് മുത്തലാഖ്, പദ്മനാഭസ്വാമി ക്ഷേത്രം കേസുകളില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു.

logo
The Fourth
www.thefourthnews.in