'വംശഹത്യ പ്രോത്സാഹിപ്പിക്കുന്നെന്ന വാദം ബാലിശം'; സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് ഉദയനിധി സ്റ്റാലിൻ

'വംശഹത്യ പ്രോത്സാഹിപ്പിക്കുന്നെന്ന വാദം ബാലിശം'; സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് ഉദയനിധി സ്റ്റാലിൻ

'കോൺഗ്രസ് മുക്ത് ഭാരത്' എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ?" ഉദയനിധി സ്റ്റാലിൻ ചോദിച്ചു
Updated on
1 min read

സനാതന ധർമത്തെ കുറിച്ചുള്ള പരാമർശം ബിജെപി വളച്ചൊടിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന്  തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. തന്റെ വാക്കുകൾ ഹിന്ദു ധര്‍മ്മം പിന്തുടരുന്നവരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുന്നുവെന്ന എന്ന വാദം ബാലിശമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സനാതന ധർമം ഇല്ലാതാക്കണമെന്ന് ആവർത്തിച്ചു പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വംശഹത്യ പ്രോത്സാഹിപ്പിക്കുന്നെന്ന വാദം ബാലിശം'; സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് ഉദയനിധി സ്റ്റാലിൻ
സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചു; ഉദയനിധി സ്റ്റാലിനെതിരെ കേസ്, പൈതൃകത്തിനെതിരായ ആക്രമണമെന്ന് അമിത് ഷാ

“ഞാൻ സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. സനാതന ധർമം ഇല്ലാതാക്കണമെന്ന് വീണ്ടും പറയുന്നു. ഞാൻ ഇത് തുടർച്ചയായി പറഞ്ഞുകൊണ്ടേയിരിക്കും. ഞാൻ വംശഹത്യ ക്ഷണിച്ചുവരുത്തുന്നുവെന്ന് ചിലർ ബാലിശമായി പറയുന്നു, മറ്റു ചിലർ ദ്രാവിഡം നിർത്തലാക്കണമെന്ന് പറയുന്നു. അതിനർഥം ഡിഎംകെക്കാരെ കൊല്ലണമെന്നാണോ? 'കോൺഗ്രസ് മുക്ത് ഭാരത്' എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ?" ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തന്റെ പരാമർശവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്യുന്ന ഏത് കേസും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ നിലപാട് വ്യക്തമാക്കി സാമൂഹ്യ മാധ്യമമായ എക്സിലും അദ്ദേഹം കുറിപ്പിട്ടിരുന്നു.

“എന്താണ് സനാതന? സനാതനമെന്നാൽ ഒന്നും മാറ്റേണ്ടതില്ല, എല്ലാം ശാശ്വതമാണ് എന്നാണർഥം. എന്നാൽ ദ്രാവിഡം മാറ്റമാണ് ആവശ്യപ്പെടുന്നത്. എല്ലാവരും തുല്യരായിരിക്കണമെന്നും പറയുന്നു. എന്റെ പ്രസ്താവന വളച്ചൊടിക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ബിജെപിയുടെ പതിവ് ജോലിയാണ്. അവർ എനിക്കെതിരെ എന്ത് കേസ് നൽകിയാലും നേരിടാൻ ഞാൻ തയ്യാറാണ്. ബിജെപിക്ക് ഇന്ത്യ സഖ്യത്തെ പേടിയാണ്. ഈ സത്യം വഴിതിരിച്ചുവിടാനാണ് ഇല്ലാത്ത വിഷയങ്ങളുണ്ടാക്കുന്നത്. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം, ” ഉദയനിധി പറഞ്ഞു.

'വംശഹത്യ പ്രോത്സാഹിപ്പിക്കുന്നെന്ന വാദം ബാലിശം'; സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് ഉദയനിധി സ്റ്റാലിൻ
പത്തനംതിട്ടയിൽ കനത്ത മഴ; മൂഴിയാർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു, വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്ന് സംശയം

സനാതന ധർമം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവന. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പരാമർശം. ഇതാണ് വലിയ രീതിയിലുള്ള വിമർശനത്തിലേക്ക് വഴിവച്ചത്. പരാമർശം സാമൂഹ്യ മാധ്യമത്തിലും വൈറലായതോടെ പലരും ഉദയനിധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു.

'വംശഹത്യ പ്രോത്സാഹിപ്പിക്കുന്നെന്ന വാദം ബാലിശം'; സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് ഉദയനിധി സ്റ്റാലിൻ
എൺപത് വർഷങ്ങൾക്ക് ശേഷം നീതി; നാസികൾ തൂക്കിലേറ്റിയ ഇറ്റലിക്കാരുടെ കുടുംബങ്ങൾക്ക് വന്‍തുക നഷ്ടപരിഹാരം

ശനിയാഴ്ച ചെന്നൈയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. തുടർന്ന് ഉദയനിധിക്കെതിരെ സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാൽ നല്‍കിയ പരാതിയില്‍ ഡൽഹി പോലീസ് കേസെടുത്തിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

logo
The Fourth
www.thefourthnews.in