വിചാരണ ഇല്ല, ജാമ്യവും! 
ഉമർ ഖാലിദ് തടവറയിലടക്കപ്പെട്ടിട്ട്  അഞ്ച് വര്‍ഷം

വിചാരണ ഇല്ല, ജാമ്യവും! ഉമർ ഖാലിദ് തടവറയിലടക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷം

2020ൽ അറസ്റ്റ് ചെയ്യപ്പെട്ട ഉമറിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. പ്രോസിക്യൂഷൻ സാക്ഷി മൊഴികളിൽ പൊരുത്തക്കേട് കോടതി തന്നെ കണ്ടെത്തി, അപ്പോഴും ജാമ്യമെന്ന കേവല നീതി മാത്രം ഉമറിൽനിന്ന് അകന്നുനില്‍ക്കുകയാണ്
Updated on
2 min read

ജാമ്യമാണ് നീതിയെന്ന തത്വം സുപ്രീംകോടതി ആവർത്തിക്കുമ്പോഴാണ് ഉമർ ഖാലിദെന്ന ഗവേഷക വിദ്യാർഥി, വിചാരണത്തടവിന്റെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത്. 2020-ൽ അറസ്റ്റ് ചെയ്യപ്പെട്ട ഉമറിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. പ്രോസിക്യൂഷൻ സാക്ഷി മൊഴികളിൽ പൊരുത്തക്കേട് കോടതി തന്നെ കണ്ടെത്തി, അപ്പോഴും ജാമ്യമെന്ന കേവല നീതി മാത്രം ഉമറിൽനിന്ന് അകന്നുനില്‍ക്കുകയാണ്.

2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപം ആസൂത്രണം ചെയ്തുവെന്നതാണ് ഉമർ ഖാലിദിന്റെ മേലുള്ള കുറ്റം. ജാമ്യാപേക്ഷയുമായി കീഴ്‌ക്കോടതി മുതൽ പരമോന്നത കോടതി വരെ ഉമർ കയറിയിറങ്ങി. രണ്ടുതവണ കീഴ്‌ക്കോടതിയും ഒരുവട്ടം ഡൽഹി ഹൈക്കോടതിയും അപേക്ഷ തള്ളി. ഒടുവിൽ ജാമ്യം നീതിയാണെന്ന് പലപ്പോഴായി നിലപാടെടുത്ത സുപ്രീംകോടതിയെ സമീപിച്ചപ്പോൾ 14 തവണയാണ് ഹർജി പരിഗണിക്കാതെ മാറ്റിവച്ചത്. അങ്ങനെ നീളുന്നു ഉമർ അനുഭവിച്ച നീതിനിഷേധങ്ങൾ.

ബിൽക്കിസ് ബാനുവെന്ന ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത്, കുടുംബത്തിലെ 14 അംഗങ്ങളെ കൂട്ടക്കൊല ചെയ്ത ക്രിമിനൽ സംഘത്തിന് അതെല്ലാം മറന്ന് വെറുതെവിട്ട രാജ്യത്താണ് ഇനിയും വിചാരണ പോലും നടത്താത്ത കേസിൽ ഒരു യുവാവ് ജാമ്യം പോലുമില്ലാതെ തടവറയിൽ കഴിയുന്നത്. പിന്നീട് സുപ്രീം കോടതി ഇടപെട്ടാണ് ബിൽകിസ് ബാനു കേസിൽ ശിക്ഷിച്ചവരുടെ ഇളവ് റദ്ദാക്കിയത്.

സിഎഎ- എൻആർസി വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ഡൽഹിയിൽ കലാപമുണ്ടാക്കാൻ മാസങ്ങൾ നീണ്ട ഗൂഢാലോചനയാണ് ഉമർ ഖാലിദും സംഘവും നടത്തിയതെന്നാണ് പോലീസ് ആരോപിക്കുന്നത്. ചില വാട്സാപ്പ് ഗ്രൂപ്പുകളിലെ സാന്നിധ്യവും സാറ്റേൺ, ക്രിപ്റ്റൺ, റോമിയോ, ജൂലിയറ്റ്, എക്കോ (പേരുകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു) എന്നിവരുടെ രണ്ട് ഡസനിലധികം മൊഴികളുമാണ് ഉമറിനെതിരെ പ്രോസിക്യൂഷൻ സമർപ്പിക്കുന്ന തെളിവുകൾ. എന്നാൽ ഈ മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ന്യൂഡൽഹിയിലെ കർക്കർദൂമ കോടതി കണ്ടെത്തിയിരുന്നു. പക്ഷേ ജാമ്യമനുവദിക്കാൻ അതുപോരെന്നാണ് കോടതികളുടെ ന്യായം.

2020 സെപ്റ്റംബർ 13നാണ് ഉമർ അറസ്റ്റ് ചെയ്യപ്പെടുന്നത്. ആയുധം കൈവശംവയ്ക്കൽ നിയമം, യുഎപിഎ, കലാപശ്രമം, കൊലപാതകം (302 ഐപിസി), വധശ്രമം ( 307 ഐപിസി), രാജ്യദ്രോഹം (124 എ ഐപിസി), വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക, തീവ്രവാദ പ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കൽ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ഉമറെന്ന മുപ്പത്തിയാറുകാരനുമേൽ ഭരണകൂടം ചുമത്തിയത്. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ തകർക്കാനും ഹിന്ദുത്വ വംശീയത അടിച്ചേൽപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നായിരുന്നു പണ്ഡിതനും ബുദ്ധിജീവിയുമായ നോം ചോംസ്‌കി അഭിപ്രായപ്പെട്ടത്.

വിചാരണ ഇല്ല, ജാമ്യവും! 
ഉമർ ഖാലിദ് തടവറയിലടക്കപ്പെട്ടിട്ട്  അഞ്ച് വര്‍ഷം
വിചാരണ ഇല്ല, ജാമ്യം ഇല്ല; ഉമര്‍ ഖാലിദ് തടവറയില്‍ ആയിരം ദിവസം പിന്നിട്ടു

ബിൽക്കിസ് ബാനുവെന്ന ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത്, കുടുംബത്തിലെ 14 അംഗങ്ങളെ കൂട്ടക്കൊല ചെയ്ത ക്രിമിനൽ സംഘത്തിന് അതെല്ലാം മറന്ന് വെറുതെവിട്ട രാജ്യത്താണ് ഉമറിന്റെ നീണ്ട ജയിൽ വാസത്തിന്റെ രാഷ്ട്രീയം വെളിപ്പെടുന്നത്. മനുഷ്യന്റെ മൗലികമായ അവകാശത്തിനായും നിലകൊള്ളുകയും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുകയും ചെയ്തുവെന്ന "കൊടും അപരാധ"ത്തിന് ഭരണകൂടവും വലതുപക്ഷ മാധ്യമങ്ങളും ചേർന്നൊരുക്കി നൽകിയ സമ്മാനമാണ് ശരിക്കും ഉമറിന്റെ ജയിൽവാസം.

logo
The Fourth
www.thefourthnews.in