മന്ത്രി സഭാ യോഗം ഇന്ന് ചേരും
മന്ത്രി സഭാ യോഗം ഇന്ന് ചേരും

ഗുജറാത്തിലും ഏകീകൃത സിവില്‍ കോഡ്; നിയമ വശങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധ സമിതി

ഗോവയ്ക്കും ഉത്തരാഖണ്ഡിനും പിന്നാലെ, യുസിസി നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്
Updated on
1 min read

സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കാന്‍ നീക്കവുമായി ഗുജറാത്ത് സര്‍ക്കാര്‍. ഇതിനായുള്ള നിയമ വശങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭയില്‍ തീരുമാനമായി. തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.

ഉത്തരാഖണ്ഡ് മാതൃകയില്‍, വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ സമിതി രൂപീകരിക്കാനാണ് നീക്കം. യുസിസി പാനല്‍ അംഗങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാഘവി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ഇതോടെ, ഗോവയ്ക്കും ഉത്തരാഖണ്ഡിനും പിന്നാലെ, യുസിസി നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി ഗുജറാത്ത് മാറും.

സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കുന്നതിനെ എതിർത്ത് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് രം​ഗത്തുവന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡിലെ ചമ്പാവത്തില്‍ നടത്തിയ പ്രഖ്യാപനത്തില്‍, ഏതു മതത്തില്‍ പെട്ടവര്‍ക്കും സമൂഹത്തിലെ ഏത് വിഭാഗത്തില്‍ പെട്ടവർക്കും നിയമം ബാധകമാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രഖ്യാപിച്ചിരുന്നു.

ഈ വർഷം മേയിൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും യുസിസി ഉടൻ സംസ്ഥാനത്ത് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മറ്റ് പല സംസ്ഥാനങ്ങളിലും യുസിസി നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകള്‍ ആംരംഭിച്ചിരുന്നു.

അതേസമയം, ഇത്തരം നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് വിമർശിച്ച് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) രം​ഗത്തുവന്നു. വിലക്കയറ്റത്തിന്റെ ആശങ്കകളിൽ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കേന്ദ്ര സർക്കാർ എന്നിവയുടെ ശ്രമമാണ് നടക്കുന്നതെന്നുമാണ് ബോർഡിന്റെ ആരോപണം.

logo
The Fourth
www.thefourthnews.in