ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിന് പാര്‍ലമെന്റിലെത്തി
#WATCH | Finance Minister Nirmala Sitharaman carrying the Budget tablet arrives at Parliament along with her team, to present the Union Budget in Lok Sabha. pic.twitter.com/vvRetDyiGg
— ANI (@ANI) July 23, 2024
ഇന്നത്തെ സമ്പൂര്‍ണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തില്‍ സി ഡി ദേശ്മുഖിനൊപ്പം നിര്‍മല സീതാരാമനും സ്ഥാനം പിടിക്കും
ബജറ്റ് അവതരണത്തിനായി സ്പീക്കര്‍ സഭയിലെത്തി
രാഷ്ട്രപതിയെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി വാങ്ങി നിര്‍മല സീതാരാമന്‍
നിര്‍മല സീതീരാമന്‍ ബജറ്റ് അവതരണം തുടങ്ങി. ജനങ്ങള്‍ നല്‍കിയ വിശ്വാസമാണ് മൂന്നാം തവണത്തെ മോദി സര്‍ക്കാരെന്ന് നിര്‍മല
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി
സ്ത്രീകള്‍, കര്‍ഷകര്‍, ചെറുപ്പക്കാര്‍, സാധാരണക്കാര്‍ എന്നിവരുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് നിര്‍മല
പണപ്പെരുപ്പം നിയന്ത്രണ വിധേയമെന്ന് നിര്‍മല സീതാരാമന്‍. പണപ്പെരുപ്പം നാല് ശതമാനം എന്ന ലക്ഷ്യത്തിലേക്ക്
തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം
നശിക്കാന്‍ സാധ്യതയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ കൃത്യസമയത്ത് വിപണിയിലെത്തിക്കുന്നത് ഉറപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നു നിര്‍മല
ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ വിശ്വാസം അർപ്പിച്ചു. ഞങ്ങളുടെ നയത്തിലുള്ള അവരുടെ പിന്തുണയ്ക്കും വിശ്വാസത്തിനും വിശ്വാസത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
യുവാക്കള്‍ക്കായി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതി
തൊഴിലുറപ്പാക്കാനും നൈപുണ്യ വികസനത്തിനും അഞ്ച് വികസന പദ്ധതികള്‍
കാര്‍ഷികരംഗത്ത് ഗവേഷണത്തിന് പ്രത്യേക പദ്ധതി. കാര്‍ഷിക മാറ്റത്തെ ചെറുക്കാനുള്ള പുതിയ വിളകള്‍
തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിലുണ്ട്. 4.1 കോടി യുവാക്കള്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ തൊഴില്‍, വൈദഗ്ധ്യം, മറ്റ് അവസരങ്ങള്‍ എന്നിവ സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അഞ്ചു പദ്ധതികളുടെയും സംരംഭങ്ങളുടെയും പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. 2 ലക്ഷം കോടി രൂപയുടെ കേന്ദ്ര വിഹിതത്തില്‍ ഈ വര്‍ഷം 1.48 ലക്ഷം കോടി വിദ്യാഭ്യാസം, തൊഴില്‍, വൈദഗ്ധ്യം എന്നിവയ്ക്കായി വകയിരുത്തി. നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍. ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
പത്ത് ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പാസഹായം
മുദ്ര ലോണ്‍ ഇരട്ടിയാക്കി. മുദ്രലോണ്‍ പത്ത് ലക്ഷത്തില്‍നിന്ന് ഇരുപത് ലക്ഷമാക്കി. ചെറുകിട വ്യവസായ വികസനത്തിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകള്‍ രാജ്യത്തുടനീളം തുറക്കും
പ്രധാനമന്ത്രി ആവാസ് യോജന മൂന്ന് കോടി വീടുകള്‍ നിര്‍മിക്കും. ഈ വീടുകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും നിര്‍മ്മിക്കപ്പെടും, ഇത് ധാരാളം ആളുകള്‍ക്ക് താങ്ങാനാവുന്ന ഭവന പരിഹാരങ്ങള്‍ പ്രദാനം ചെയ്യും.
സോളാര്‍ വൈദ്യുതിക്ക് പ്രാധാന്യം. ഒരു കോടിവീടുകള്‍ക്ക് സോളാര്‍ പദ്ധതി
വിദ്യാര്‍ഥികള്‍ക്ക് കോര്‍പ്പറേറ്റ് സ്ഥാനപങ്ങളില്‍ ഇന്റേന്‍ഷിപ്പിന് അവസരം. ഇന്റേന്‍ഷിപ് തുക 5000 രൂപ
വഴിയോര ചന്തകള്‍ക്കും ഫുഡ് ഹബുകള്‍ക്കും സഹായം. അടിസ്ഥന മേഖലയില്‍ 11 കോടിയുടെ നിക്ഷേപം
ബിഹാറില്‍ വെള്ളപ്പൊക്ക പ്രതിരോധത്തിന് 11,500 കോടിയുടെ പദ്ധതി. അസമിനും ഹിമാചലിനും പ്രളയ സഹായ പാക്കേജ്.
ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം. ഗയ, ബോധ്ഗയ ക്ഷേത്രങ്ങള്‍ നവീകരിക്കും
ഗ്രാമീണ മേഖലകളുടെ വികസനത്തിന് 2.66 ലക്ഷം കോടി വകയിരുത്തി, ഇതില്‍ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ധനയും ഉള്‍പ്പെടുന്നു. ഈ വിഹിതം രാജ്യത്തുടനീളമുള്ള ഗ്രാമീണ മേഖലകളിലെ ജീവിത സാഹചര്യങ്ങളും സാമ്പത്തിക അവസരങ്ങളും ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആണവോര്‍ജത്തിനായുള്ള പുതിയ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനും വികസനത്തിനും സര്‍ക്കാര്‍ സ്വകാര്യ മേഖലയുമായി സഹകരിക്കും. സൗജന്യ വൈദ്യുതി ഒരു കോടി വീടുകള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭ്യമാക്കുന്ന സോളാര്‍ പാനലുകള്‍ക്കുള്ള പദ്ധതി ധനമന്ത്രി സീതാരാമന്‍ പ്രഖ്യാപിച്ചു. 'ഒരു കോടി കുടുംബങ്ങള്‍ക്ക് ഓരോ മാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് റൂഫ്ടോപ്പ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജിലി യോജന ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി അതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും,' അവര്‍ പറഞ്ഞു. കൂടാതെ, 'എന്‍ടിപിസിയും ഭെല്ലും തമ്മിലുള്ള ഒരു സംയുക്ത സംരംഭം എയുഎസ്സി (അഡ്വാന്‍സ്ഡ് അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍) സാങ്കേതികവിദ്യ ഉപയോഗിച്ച് 100 മെഗാവാട്ട് വാണിജ്യ താപ നിലയം സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4.1 കോടി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വിശദീകരിച്ചു. ഈ സംരംഭത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. കൂടാതെ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി നൈപുണ്യമുള്ള പൗരന്മാര്‍ക്ക് 1.48 കോടി രൂപ ധനമന്ത്രി നിര്‍ദ്ദേശിച്ചു. 1000 വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ നവീകരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. എല്ലാ മേഖലകളിലും ആദ്യമായി ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഒറ്റത്തവണ വേതനം നല്‍കാന്‍ സീതാരാമന്‍ നിര്‍ദ്ദേശിച്ചു, ഇന്‍സെന്റീവ് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) വഴി വിതരണം ചെയ്യും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് 500 കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 'ഇന്റേണ്‍മാര്‍ക്ക് യഥാര്‍ഥ ജീവിത അന്തരീക്ഷവുമായി സമ്പര്‍ക്കവും പ്രതിമാസം 5000 രൂപ അലവന്‍സും ലഭിക്കും. പരിശീലനച്ചെലവിന്റെ 10 ശതമാനം സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് കമ്പനികള്‍ വഹിക്കും.
കാന്‍സറിനുള്ള മരുന്നുകളെ കസ്റ്റംസ് നികുതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. കാന്‍സറിനുള്ള മൂന്ന് മരുന്നുകള്‍ക്ക് വില കുറയും
അടുത്ത 5 വര്‍ഷത്തേക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ശക്തമായ സാമ്പത്തിക പിന്തുണ നല്‍കും. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് വഴി അടിസ്ഥാന സൗകര്യമേഖലയിലെ സ്വകാര്യമേഖല നിക്ഷേപം സുഗമമാക്കും. ജനസംഖ്യാ വര്‍ധന കാരണം 25 ഗ്രാമീണ ആവാസ വ്യവസ്ഥകളില്‍ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ നാലാം ഘട്ടം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി മൂന്ന് തൊഴില്‍ബന്ധിത പ്രോത്സാഹന പദ്ധതികള്‍. ഇപിഎഫ്ഒ എന്റോള്‍മെന്റ് അടിസ്ഥാനമാക്കിയായിരിക്കും പദ്ധതികള്‍. ഏതു മേഖലയിലും ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും. ഒരു ലക്ഷം രൂപ വരെ ശമ്പള്ളവരുടെ 15,000 രൂപയ്ക്കുള്ള പിഎഫ് വിഹിതം സര്‍ക്കാര്‍ വഹിക്കും. വിഹിതം മൂന്നു തവണയായാണു പിഎഫ് അക്കൗണ്ടിലേക്കു നല്‍കുക. 2.1 കോടി പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ജോലിയുടെ ആദ്യ നാല് വര്‍ഷങ്ങളില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ പിഎഫ് വിഹിതത്തിന് ഇന്‍സെന്റീവ്. കൂടാതെ ഓരോ അധിക ജീവനക്കാരന്റെയും വേണ്ടി തൊഴിലുടമ മുടക്കുന്ന ഇപിഎഫ്ഒ വിഹിതത്തിനു രണ്ട് വര്‍ഷത്തേക്ക് മാസം 3,000 രൂപ തിരികെ നല്‍കും
ലതറിനും തുണിത്തരങ്ങള്‍ക്കും വില കുറയും. മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ക്കും മൊബൈല്‍ പിസിബിഎസിനും മൊബൈല്‍ ചാര്‍ജറുകള്‍ക്കുമുള്ള ഇറക്കുമതി നികുതി 15 ശതമാനമായി കുറച്ചു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനമായും കുറയ്ക്കും. ജിഎസ്ടി നികുതി ഘടന കൂടുതല്‍ ലളിതമാക്കാനും യുക്തിസഹമാക്കാനും സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കാരുണ്യ പ്രവൃത്തിക്കുള്ള പണമിടപാടിന് നികുതിയില്ല
വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മൂന്ന് ലക്ഷം കോടിയുടെ പദ്ധതികള്‍
ആദായ നികുതി നിയമം 1961-ന്റെ സമഗ്രമായ അവലോകനം പ്രഖ്യാപിച്ച് ധനമന്ത്രി. ഇത് തര്‍ക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കും. ഇത് ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്
ആദായനികുതി റിട്ടേണ്‍ വൈകിയാല്‍ നിയമനടപടിയില്ല. കോര്‍പറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു. ആദായ നികുതി ഇളവില്‍ പുതിയ സ്കീമിനുള്ള പരിധി 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതി ഇല്ല. മൂന്ന് മുതല്‍ ഏഴ് ലക്ഷംവരെ അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനം നികുതി. പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം വരെ നികുതി പതിനഞ്ച് ശതമാനമാണ്. പന്ത്രണ്ട് മുതല്‍ പതിനഞ്ച് ലക്ഷം വരെ ഇരുപത് ശതമാനം. 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന്‌റെ നികുതി നിരക്ക് 30 ശതമാനം ആണ്.
'നികുതി അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള പണ പരിധി ITAT 60 ലക്ഷം രൂപയായും ഹൈക്കോടതികള്‍ക്ക് 2 കോടി രൂപയായും സുപ്രീം കോടതിക്ക് 5 കോടി രൂപയായും വര്‍ധിപ്പിച്ചു. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും നിര്‍ത്തലാക്കിയ ഏഞ്ചല്‍ നികുതി നിര്‍ത്തലാക്കും. കോര്‍പ്പറേറ്റ് നികുതി നിരക്ക് വിദേശ കമ്പനികളുടെ മേല്‍ 40 ല്‍ നിന്ന് 35 ശതമാനമായി കുറച്ചു.
കൃത്രിമമായി മൂല്യനിര്‍ണയം നടത്തി മൂലധനം സ്വരൂപിക്കുന്നതില്‍ നിന്ന് തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ തടയുന്നതിനാണ് എയ്ഞ്ചല്‍ ടാക്‌സ് നടപ്പാക്കിയതെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞതിന് പിന്നാലെയാണിത്.
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഇന്‌റേന്‍ഷിപ്പ് പ്രോഗ്രാം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നിന്ന് കടമെടുത്തതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസ് 2024 പ്രകടനപത്രികയെ പരാമര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്ന് ചിദംബരം പറഞ്ഞു.
I am glad to know that the Hon'ble FM has read the Congress Manifesto LS 2024 after the election results
— P. Chidambaram (@PChidambaram_IN) July 23, 2024
I am happy she has virtually adopted the Employment-linked incentive (ELI) outlined on page 30 of the Congress Manifesto
I am also happy that she has introduced the…
വികസിത ഭാരതം എന്ന മുദ്രാവാക്യത്തിലൂന്നി കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനോട് സമ്മിശ്ര പ്രതികരണം. നഗര വികസനം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, നഗര - ഗ്രാമ ഭൂമി വിന്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കാര്‍ഷിക വികസനം, തൊഴില്‍ നൈപുണ്യ വികസനം, ഊര്‍ജം, ജലസേചനം, വെള്ളപ്പൊക്ക പ്രതിരോധം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എന്നിവയില്‍ ഊന്നിക്കൊണ്ടാണ് നിര്‍മല സിതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍.
മൂന്നാം മോദി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സഹായിക്കുന്ന തരം പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പാടെ ബജറ്റ് അവഗണിച്ചു എന്ന ആക്ഷേപവും ഇതിനോടകം ശക്തമായിട്ടുണ്ട്.