നഗരങ്ങളില്‍ ഒരു കോടി വീടുകള്‍ നിര്‍മിക്കും; പദ്ധതിക്കായി 10 ലക്ഷം കോടി

നഗരങ്ങളില്‍ ഒരു കോടി വീടുകള്‍ നിര്‍മിക്കും; പദ്ധതിക്കായി 10 ലക്ഷം കോടി

നഗരപ്രദേശങ്ങളില്‍ ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു
Updated on
1 min read

പ്രധാന്‍മന്ത്രി ആവാസ് യോജന വന്‍ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഒരു കോടി ഭവനങ്ങള്‍ നിര്‍മിക്കുമെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ പദ്ധതിക്കു വേണ്ടി 10 ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയുടെ 50 ശതമാനം പൂര്‍ത്തീകരിക്കുമെന്നും പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഭാഗമായാണ് ഇതു നടപ്പിലാക്കുകയെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമേ ഒരു കോടി വീടുകള്‍ക്ക് സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ പ്രത്യേക സഹായം നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

നഗരപ്രദേശങ്ങളില്‍ ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. വികസിത നഗരങ്ങള്‍ക്കായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ച ധനമന്ത്രി ഗ്രാമീണ മേഖലകളിലെ റോഡ് വികസനത്തിന് പ്രധാന്‍മന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 നടപ്പിലാക്കുമെന്നും അറിയിച്ചു.

എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന റോഡുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്നും ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമായി 25,000 ഗ്രാമീണ മേഖലകളില്‍ പുതിയ റോഡുകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in