ഉന്നത വിദ്യാഭ്യാസം: 10 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് കേന്ദ്ര സഹായം; പലിശയിളവ് വായ്പാ തുകയുടെ മൂന്നു ശതമാനം വരെ

ഉന്നത വിദ്യാഭ്യാസം: 10 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് കേന്ദ്ര സഹായം; പലിശയിളവ് വായ്പാ തുകയുടെ മൂന്നു ശതമാനം വരെ

വാര്‍ഷിക പലിശയില്‍ വായ്പാ തുകയുടെ മൂന്നു ശതമാനം വരെയാണ് കേന്ദ്ര സഹായം
Updated on
1 min read

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയെടുക്കുന്ന പത്തു ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് കേന്ദ്ര സഹായം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സഹായം ലഭ്യമാകുക. വാര്‍ഷിക പലിശയില്‍ വായ്പാ തുകയുടെ മൂന്നു ശതമാനം വരെയാണ് കേന്ദ്ര സഹായം. രാജ്യത്ത് എമ്പാടുമായി പ്രതിവര്‍ഷം 10 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

പുറമേ പ്രതിവര്‍ഷം 25,000 വിദ്യാര്‍ഥികള്‍ക്ക് സഹാകരമാകുന്ന വിധത്തില്‍ നിലവിലുള്ള മോഡല്‍ സ്‌കില്‍ ലോണ്‍ സ്‌കീം പുതുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്തെ യുവാക്കളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് പ്രത്യേക കേന്ദ്ര പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യ പരിശീലനം ലഭ്യമാക്കുമെന്നും ധനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. നൈപുണ്യ വികസനത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടുമായി 1,000 ഐടിഐകള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in