കോവിഡ്: വിമാനത്താവളങ്ങളില്‍ വീണ്ടും ജാഗ്രത, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

കോവിഡ്: വിമാനത്താവളങ്ങളില്‍ വീണ്ടും ജാഗ്രത, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പരിശോധനയില്‍ പോസിറ്റീവാകുന്നവരെ വകഭേദം തിരിച്ചറിയുന്നതിനുള്ള ജെനോമിക് ടെസ്റ്റിനും വിധേയമാക്കും
Updated on
1 min read

വിമാനത്താവളങ്ങളിൽ പാലിക്കേണ്ട കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ രാജ്യങ്ങൾ നിന്നെത്തുന്ന യാത്രികരിൽ രണ്ട് ശതമാനം പേരെയാകും പരിശോധിക്കുക. വിമാനത്താവളത്തിൽ തെർമൽ സ്‌ക്രീനിങ്ങും പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ വൈറസിന്റെ വകഭേദം കണ്ടെത്തുന്നതിനുള്ള ജെനോമിക് ടെസ്റ്റിനും വിധേയമാക്കും. വകഭേദം കണ്ടെത്തിയ ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കാനും മാർഗനിര്‍ദേശത്തിൽ പറയുന്നു. പുതിയ നിര്‍ദേശങ്ങള്‍ ഡിസംബര്‍ 24 മുതല്‍ നിലവില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു.

Attachment
PDF
GuidelinesforInternationalarrivalsupdatedon22December2022 (1).pdf
Preview

വൈറസിന്റെ പുതിയ വകഭേദമായ ബിഎഫ്‌.7 നുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലും നാല് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

എല്ലാ യാത്രക്കാരും രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. വിമാന യാത്രയ്ക്കിടെ കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ ഐസൊലേറ്റ് ചെയ്യും. യാത്രക്കാര്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശമുണ്ട്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തെര്‍മല്‍ സ്ക്രീനിങ് ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ അവരുടെ ആരോഗ്യ നില സ്വയം വിലയിരുത്തണം. എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ദേശീയ/ സംസ്ഥാന ഹെല്‍പ്പ് ലൈന്‍ നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യോമയാന മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേരെ ദിവസവും പരിശോധിക്കുമെന്ന് വ്യോമയാനാ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു. യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് റാന്‍ഡം പരിശോധന കര്‍ശനമാക്കുന്നത്. ചൈനയിലും മറ്റ് ലോക രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍, ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്ത് കോവിഡ് പരിശോധന ത്വരിതപ്പെടുത്തണമെന്നും പോസിറ്റീവ് കേസുകളില്‍, വകഭേദത്തെ കണ്ടെത്തുന്നതിനുള്ള ജീനോം സീക്വന്‍സിങ് നടത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ചൈന, യുകെ, ജർമ്മനി, ജപ്പാൻ എന്നിവിടങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുകയാണ്. വൈറസിന്റെ പുതിയ വകഭേദമായ ബിഎഫ്‌.7 നുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലും നാല് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വൈറസിനെ പ്രതിരോധിക്കാൻ സജ്ജമായിരിക്കണമെന്നും കേന്ദ്രം നിർദേശം നൽകി.

logo
The Fourth
www.thefourthnews.in