ബിഹാറിൽ ക്രമസമാധാനനില ആശങ്കാജനകമെന്ന് അമിത് ഷാ; അധിക അർധസൈനിക വിഭാഗത്തെ അയച്ചു

ബിഹാറിൽ ക്രമസമാധാനനില ആശങ്കാജനകമെന്ന് അമിത് ഷാ; അധിക അർധസൈനിക വിഭാഗത്തെ അയച്ചു

ബിഹാറിലും പശ്ചിമ ബംഗാളിലുമടക്കം രാമനവമി ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയ അക്രമ സംഭവങ്ങള്‍, വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിനും വഴിവയ്ക്കുകയാണ്.
Updated on
1 min read

ബിഹാറിലെ അക്രമ സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത് ഷാ ഗവര്‍ണറുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലും പശ്ചിമ ബംഗാളിലുമടക്കം രാമ നവമി ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയ അക്രമ സംഭവങ്ങള്‍, വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിനും വഴിവയ്ക്കുകയാണ്.

ബിഹാറിൽ ക്രമസമാധാനനില ആശങ്കാജനകമെന്ന് അമിത് ഷാ; അധിക അർധസൈനിക വിഭാഗത്തെ അയച്ചു
രാമനവമി ആഘോഷങ്ങൾക്കിടയിൽ വ്യാപക അക്രമം ; ഘോഷയാത്രയിൽ ഗോഡ്‌സെയുടെ പോസ്റ്ററും

രാമനവമി ആഘോഷങ്ങള്‍ക്കിടെയാണ് ബിഹാറിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. നളന്ദ, സസാരാം എന്നിവിടങ്ങളില്‍ മാര്‍ച്ച് 31 അക്രമസംഭവങ്ങളുണ്ടായി. വാഹനങ്ങളും കെട്ടിടങ്ങളും വീടുകളും തീയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച സസാരാമിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ആറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ടിടങ്ങളിലുമായി ഇതുവരെ 77 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സസാരാം ഉള്‍പ്പെടുന്ന റോഹ്താസ് ജില്ലയില്‍ ചൊവ്വാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

സസാരാം ഉള്‍പ്പെടുന്ന റോഹ്താസ് ജില്ലയില്‍ ചൊവ്വാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സസരാമില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സസാരാമിലെ പൊതു പരിപാടി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് അമിത് ഷായും സംസ്ഥാന ബിജെപി നേതൃത്വവും ഉന്നയിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ അജണ്ടയാണ് അക്രമത്തിന് പിന്നിലെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്‌റെ പ്രതികരണം. സ്ഥിതി നിയന്ത്രണ വിധേയമെന്നും വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും പോലീസ് പറയുന്നു.

രാഷ്ട്രീയ അജണ്ടയാണ് അക്രമത്തിന് പിന്നിലെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്‌റെ പ്രതികരണം. സ്ഥിതി നിയന്ത്രണ വിധേയമെന്നും വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും പോലീസ് പറയുന്നു

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സാഹചര്യങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സംസ്ഥാനത്തെ സാഹചര്യം വിശദീകരിച്ചതായാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ ആശങ്കാജനകമെന്ന് അമിത് ഷാ പറഞ്ഞു. ബിഹാര്‍ സര്‍ക്കാരിന്‌റെ അഭ്യര്‍ഥന മാനിച്ച് അധിക അര്‍ധ സൈനിക വിഭാഗത്തെ കേന്ദ്രം, സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലും അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ വാഗ്വാദങ്ങള്‍ രൂക്ഷമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില മോശമാക്കുന്നതിന് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനർജിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഒരു വിഭാഗത്തിന്‌റെ മാത്രം സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നാണ് ബിജെപി ആരോപണം.

logo
The Fourth
www.thefourthnews.in