വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടരുത് ; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടരുത് ; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

എന്തിനാണ് പെണ്‍കുട്ടികള്‍ ലിവ് ഇന്‍ ബന്ധങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം
Updated on
1 min read

ഡല്‍ഹി ശ്രദ്ധ വധക്കേസില്‍ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍. ലിവ് ഇന്‍ ബന്ധങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. വിദ്യാസമ്പന്നരായ പെൺകുട്ടികള്‍ രക്ഷിതാക്കളെ ഉപേക്ഷിച്ച് ലിവ് ഇന്‍ ബന്ധങ്ങളില്‍ ഏർപ്പെടുന്നത് ഉപേക്ഷിക്കണമെന്നും ഒന്നിച്ച് ജീവിക്കണമെങ്കില്‍ വിവാഹം രജിസ്റ്റർ ചെയ്തിട്ട് ജീവിക്കണമെന്നും കൗശല്‍ കിഷോര്‍ പറഞ്ഞു.

''എന്തിനാണ് ലിവ് ഇന്‍ ബന്ധങ്ങളിൽ ജീവിക്കുന്നത്? അങ്ങനെ ഒന്നിച്ച് ജീവിക്കണമെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്തിട്ട് ജീവിക്കണം. ബന്ധങ്ങളെ പരസ്യമായി പിന്തുണയ്ക്കാൻ മാതാപിതാക്കൾ തയ്യാറല്ലെങ്കിൽ, ഒരു കോടതി വഴി വിവാഹം നടത്തുകയും തുടർന്ന് ഒരുമിച്ച് ജീവിക്കുകയും വേണം''

''എന്തിനാണ് ലിവ് ഇന്‍ ബന്ധങ്ങളിൽ ജീവിക്കുന്നത്? അങ്ങനെ ഒന്നിച്ച് ജീവിക്കണമെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്തിട്ട് ജീവിക്കണം. ബന്ധങ്ങളെ പരസ്യമായി പിന്തുണയ്ക്കാൻ മാതാപിതാക്കൾ തയ്യാറല്ലെങ്കിൽ, ഒരു കോടതി വഴി വിവാഹം നടത്തുകയും തുടർന്ന് ഒരുമിച്ച് ജീവിക്കുകയും വേണം. വിദ്യാസമ്പന്നരായ പെൺകുട്ടികൾ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടരുത്. എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന, വിദ്യാസമ്പന്നരായ, ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിവുള്ളവരുമാണെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്കാണ് ഇത് സംഭവിക്കുന്നത്. ലിവ് ഇന്‍ ബന്ധങ്ങള്‍ എപ്പോഴും കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കുന്നവയാണ്''- കൗശല്‍ കിഷോര്‍ പറഞ്ഞു.

അതേസമയം മന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ശിവസേനാ എംപി പ്രിയങ്കാ ചതുര്‍വേദി രംഗത്തെത്തി. ഈ രാജ്യത്ത് ജനിച്ചതിന് പെണ്‍കുട്ടികളാണ് ഉത്തരവാദികൾ എന്ന് മന്ത്രി പറഞ്ഞില്ലല്ലോ എന്ന് അതിശയിക്കുന്നു. എല്ലാ പ്രശ്നങ്ങൾക്കും സ്ത്രീകളെ കുറ്റപ്പെടുത്തുന്ന ലജ്ജയില്ലാതെ, ഹൃദയശൂന്യവും ക്രൂരവുമായ മനോഭാവം വളർന്നുകൊണ്ടിരിക്കുകയാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ എത്രയും വേഗം മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു.

2022 മെയ് 18-നാണ് ശ്രദ്ധ വാള്‍ക്കറിനെ പങ്കാളിയായ അഫ്താബ് അമീന്‍ പൂനാവാല കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് കാട്ടില്‍ വലിച്ചെറിയുകയും ചെയ്തതു. രാത്രി ഒരു മണിക്കും രണ്ട് മണിക്കും ഇടയിൽ ശരീര ഭാ​ഗങ്ങൾ വലിച്ചെറിയാനായി പുറത്തിറങ്ങിയെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.

വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടരുത് ; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
ഡൽഹി കൊലപാതകം; തർക്കം പതിവെന്ന് അഫ്താബ്, മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്
logo
The Fourth
www.thefourthnews.in