ഗ്യാൻവാപി മസ്ജിദ്: ശിവലിംഗം ആരാധിക്കാൻ അനുമതി തേടിയുള്ള ഹർജിയിൽ ഇന്ന് വിധി പറയും

ഗ്യാൻവാപി മസ്ജിദ്: ശിവലിംഗം ആരാധിക്കാൻ അനുമതി തേടിയുള്ള ഹർജിയിൽ ഇന്ന് വിധി പറയും

നേരത്തെ ശിവലിംഗത്തിൽ ശാസ്ത്രീയ പരിശോധന നടത്താന്‍ അനുമതി നൽകണമെന്ന ഹർജി കോടതി തള്ളിയിരുന്നു
Updated on
1 min read

ഗ്യാൻവാപി മസ്ജിദിൽ നിത്യാരാധനക്ക് അനുമതി തേടിക്കൊണ്ട് നാല് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജിയിൽ വാരണാസി അതിവേഗകോടതി ഇന്ന് വിധി പറയും. ഗ്യാൻവാപി മസ്ജിദ് മുഴുവൻ ഹിന്ദുക്കൾക്ക് കൈമാറുക, മസ്ജിദിന്റെ പരിസരത്ത് മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കുക, മസ്ജിദിനുള്ളിൽ നിത്യാരാധന നടത്താൻ അനുമതി നൽകുക തുടങ്ങിയവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ. ഒക്ടോബറിൽ ഹർജി പരിഗണിച്ചപ്പോൾ ശിവലിംഗത്തിൽ ശാസ്ത്രീയ പരിശോധന നടത്താന്‍ അനുമതി നൽകണമെന്ന ഹർജി വാരണാസി സെഷൻസ് കോടതി തള്ളിയിരുന്നു.

ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്‍ ആധികാരികത വരുത്തുന്നതിനും കാലപ്പഴക്കം നിശ്ചയിക്കുന്നതിനും പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന ഹര്‍ജിയാണ് ഒക്ടോബറിൽ കോടതി തള്ളിയത്. തർക്ക പ്രദേശം സീൽ ചെയ്യണമെന്ന കോടതി നിർദേശം നിലനിൽക്കുന്നതിനാൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാൽ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ അറിയിച്ചിരുന്നു.

പള്ളിക്കുള്ളിൽ ഹിന്ദു ദൈവമായ 'മാ ശൃംഗാർ ഗൗരി''യെ ആരാധിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ ശിവലിംഗമാണെന്ന് തെളിയിക്കണമെന്ന പുതിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി കോടതിയിൽ വാദിച്ചിരുന്നു. ശിവലിംഗമല്ല, ജലധാരയാണ് ഇതെന്നും പള്ളി കമ്മിറ്റി കോടതിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ മസ്ജിദിൽ മുസ്ലീം വിഭാഗം ആരാധന നടത്തുന്നുണ്ട്.

ഗ്യാൻവാപി മസ്ജിദ്: ശിവലിംഗം ആരാധിക്കാൻ അനുമതി തേടിയുള്ള ഹർജിയിൽ ഇന്ന് വിധി പറയും
ഗ്യാന്‍വ്യാപി കേസ്; 'ശിവലിംഗ'ത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹർജി തള്ളി

മസ്ജിദ് സമുച്ചയത്തില്‍ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വാരണാസി സിവില്‍ കോടതി ഗ്യാന്‍വാപി പള്ളിയില്‍ ചിത്രീകരണം നടത്താന്‍ ഉത്തരവിട്ടിരുന്നു. സർവേ നടത്താനും വീഡിയോ ചിത്രീകരിക്കാനും കോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചു. എന്നാൽ പള്ളിക്കമ്മറ്റിയുടെ പ്രതിഷേധത്തെത്തുടർന്ന് സർവേ നിർത്തിവെക്കുകയായിരുന്നു. സർവേ തുടരാനും മെയ് പതിനേഴിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

ഗ്യാൻവാപി മസ്ജിദ്: ശിവലിംഗം ആരാധിക്കാൻ അനുമതി തേടിയുള്ള ഹർജിയിൽ ഇന്ന് വിധി പറയും
ഗ്യാന്‍വാപി കേസ്: മതേതര വിശ്വാസികളെ ആശങ്കയിലാക്കുന്ന എന്താണ് കോടതി ഉത്തരവിലുള്ളത്?

ആരാധനാലയങ്ങളിലെ ചിത്രീകരണം 1991ലെ ആരാധനാ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സർവേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പക്ഷെ, കനത്ത സുരക്ഷയിൽ മെയ് 14ന് വീണ്ടും ആരംഭിച്ച സർവേ മെയ് പതിനാറോടെ പൂർത്തിയാക്കി റിപ്പോര്‍ട്ട് മുദ്ര വെച്ച കവറിൽ വാരണാസി കോടതിയിൽ സമർപ്പിച്ചു. ഈ റിപ്പോർട്ട് പ്രകാരം ഗ്യാൻവാപി മസ്ജിദിലെ കുളത്തിൽ ശിവലിംഗം ഉള്ളതായി കണ്ടെത്തുകയും ശിവലിംഗം കണ്ടെത്തിയ ഭാഗം അടച്ചിടാൻ കോടതി ഉത്തരവിടുകയും ചെയ്തു. പള്ളിക്കമ്മിറ്റി ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

ഇത്തരം ഹർജികളും മസ്ജിദുകൾ മുദ്രവെയ്ക്കുന്നതും മത സൗഹാർദത്തെ തകർക്കുമെന്നും ഇത് രാജ്യത്തുടനീളമുള്ള പള്ളികളെ ബാധിക്കുമെന്നുമാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. മുദ്രവച്ച കവറിൽ വാരണാസി കോടതിയിൽ സമർപ്പിച്ച മസ്ജിദിലെ ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ മണിക്കൂറുകൾക്കകം ഹർജിക്കാർ പുറത്തുവിട്ടതും വിവാദമായിരുന്നു.

logo
The Fourth
www.thefourthnews.in