പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും
പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മോദി, യോഗി ചിത്രങ്ങള്‍ ചവറ്റുകൊട്ടയില്‍; ശുചീകരണ തൊഴിലാളിയുടെ പണി പോയി

മോദിയുടെയും യോ​ഗിയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങൾ മാലിന്യങ്ങൾക്കൊപ്പം ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമുഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മാലിന്യവണ്ടിയിൽ കൊണ്ടുപോയ ശുചീകരണ തൊഴിലാളിയുടെ ജോലി തെറിച്ചു. യുപി മഥുരയിലെ, കരാർ തൊഴിലാളിയായ ബോബിയെന്ന നാൽപ്പതുകാരനാണ് 'പണി കിട്ടിയത്'. മോദിയുടെയും യോ​ഗിയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങൾ മാലിന്യങ്ങൾക്കൊപ്പം ബോബി ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമുഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു പിന്നാലെയാണ് മുനിസിപ്പൽ അധികൃതർ ബോബിക്കെതിരെ നടപടിയെടുത്തത്.

മോദിയുടെയും യോ​ഗിയുടെയും ചിത്രങ്ങൾ മാലിന്യങ്ങൾക്കൊപ്പം
മോദിയുടെയും യോ​ഗിയുടെയും ചിത്രങ്ങൾ മാലിന്യങ്ങൾക്കൊപ്പം

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. സ്ഥിരമായി മാലിന്യം ശേഖരിക്കുന്ന സ്ഥലത്തുനിന്നും ലഭിച്ച ഫോട്ടോകൾ ഉന്തുവണ്ടിയുടെ വശങ്ങളിൽ അടുക്കി, അതിനുള്ളിൽ മാലിന്യം നിറച്ച് കൊണ്ടുപോകവെ രണ്ടുപേർ ബോബിയെ തടഞ്ഞു. മാലിന്യങ്ങൾക്കിടയിൽനിന്നും മോദിയുടെയും യോ​ഗിയുടെയും ഫ്രെയിം ചെയ്ത ഫോട്ടോകൾ വലിച്ചെടുത്ത ഇരുവരും ബോബിയെ ചോദ്യം ചെയ്തു. അവയെല്ലാം മൊബൈൽ ഫോണിൽ പകർത്തി. പിന്നീട്, ചിത്രങ്ങൾ മാറ്റിയശേഷമാണ് ബോബി പോയത്.

എന്നാൽ ദൃശ്യങ്ങൾ സാമുഹ്യ മാധ്യമങ്ങളിൽ വൈറലായി. പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖരുടെ ചിത്രങ്ങൾ മാലിന്യങ്ങൾക്കൊപ്പം ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്നു, എന്ന തരത്തിലായിരുന്നു പ്രചാരണം. അതോടെ, മഥുര മുനിസിപ്പാലിറ്റി ബോബിയുടെ ജോലി തെറിപ്പിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാമെന്ന വാദം മുൻനിർത്തിയായിരുന്നു മുനിസിപ്പാലിറ്റിയുടെ നടപടി. ഉന്നത പദവിയിലുള്ളവരുടെയും, ജനപ്രതിനിധികളുടെയും ചിത്രങ്ങളെക്കുറിച്ച് ശുചീകരണ തൊഴിലാളിക്ക് മതിയായ അവബോധം നൽകാതിരുന്ന സാനിറ്ററി ഇൻസ്പെക്ടർ, സൂപ്പർവൈസർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പഠിച്ച്, 48 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മഥുര മുനിസിപ്പാലിറ്റിയോട് മുന്‍സിപ്പല്‍ കമ്മീഷണര്‍ അനുനയ ഝാ ഉത്തരവിട്ടു.

സംഭവത്തെക്കുറിച്ച് പഠിച്ച്, 48 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മഥുര മുനിസിപ്പാലിറ്റിയോട് മുന്‍സിപ്പല്‍ കമ്മീഷണര്‍ അനുനയ ഝാ ഉത്തരവിട്ടു. റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ കൂടുതല്‍ നടപടികൾ ഉണ്ടാവുകയുള്ളൂവെന്നും കമ്മീഷണർ വ്യക്തമാക്കി. ഉന്നത പദവിയിലുള്ളവരുടെയും, ജനപ്രതിനിധികളുടെയും ചിത്രങ്ങളെക്കുറിച്ച് ശുചീകരണ തൊഴിലാളിക്ക് മതിയായ അവബോധം നൽകാതിരുന്ന സാനിറ്ററി ഇൻസ്പെക്ടർ, സൂപ്പർവൈസർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസമില്ലാത്ത ആളാണെന്നും അറിയാതെ പറ്റിയ തെറ്റാണെന്നുമാണ് ബോബിയുടെ വിശദീകരണം

അതേസമയം, വിദ്യാഭ്യാസമില്ലാത്ത ആളാണെന്നും അറിയാതെ പറ്റിയ തെറ്റാണെന്നുമാണ് ബോബിയുടെ വിശദീകരണം. ചിത്രങ്ങൾ മറ്റൊരു ചവറ്റുകുട്ടയിൽ കിടന്നിരുന്നതാണ്. അവിടെനിന്ന് മറ്റു മാലിന്യങ്ങൾക്കൊപ്പം അവ വണ്ടിയിൽ കൊണ്ടുവരികയായിരുന്നു എന്നാണ് മുനിസിപ്പാലിറ്റി അധികൃതരെ ബോബി അറിയിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in