ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചു, നിരവധി പേർക്ക് പരുക്ക്

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചു, നിരവധി പേർക്ക് പരുക്ക്

അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രക്കിടയിലാണ് ട്രെയിൻ പാളം തെറ്റിയത്
Updated on
1 min read

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചു. 15904 നമ്പർ ചണ്ഡീഗഡ് - ദിബ്രുഗഡ് എക്‌സ്പ്രസ് ആണ് ഉത്തർപ്രദേശിലെ ഗോണ്ടയിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രക്കിടയിലാണ് ട്രെയിൻ പാളംതെറ്റിയതത്. ചുരുങ്ങിയത് പത്തോളം കോച്ചുകൾ പാളംതെറ്റിയതായാണ് വിവരം.

കോച്ചുകളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായിട്ടാണ് വിവരം.

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചു, നിരവധി പേർക്ക് പരുക്ക്
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദം; അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്

ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തകരോടും സംഭവസ്ഥലത്ത് എത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. ചുരുങ്ങിയത് 25 പേർക്കെങ്കിലും ഗുരുതര പരിക്കേറ്റതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗോണ്ട-മങ്കപൂർ സെക്ഷനിലാണ് അപകടം നടന്നത്. അപകടത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

logo
The Fourth
www.thefourthnews.in