കാലാവധി അവസാനിക്കാൻ അഞ്ചുവർഷം ബാക്കി; യുപിഎസ്‌സി ചെയർമാൻ മനോജ് സോണി രാജിവെച്ചു

കാലാവധി അവസാനിക്കാൻ അഞ്ചുവർഷം ബാക്കി; യുപിഎസ്‌സി ചെയർമാൻ മനോജ് സോണി രാജിവെച്ചു

പ്രൊബേഷൻ പീരിഡിലുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വിഷയത്തിന് പിന്നാലെയാണ് രാജി
Updated on
1 min read

കാലാവധി അവസാനിക്കാൻ അഞ്ചുവർഷം ബാക്കിനിൽക്കെ രാജി സമർപ്പിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ചെയർമാൻ മനോജ് സോണി. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നാണ് വിശദീകരണം. രണ്ടാഴ്ച മുൻപ് മനോജ് സോണി രാജിക്കത്ത് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മേലധികാരികൾ രാജി അംഗീകരിച്ചിട്ടില്ല.

പ്രൊബേഷൻ പീരിഡിലുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വിഷയത്തിന് പിന്നാലെയാണ് രാജി. എന്നാൽ മനോജ് സോണിയുടെ സ്ഥാനമൊഴിയലിന് അതുമായി ബന്ധമില്ലെന്നാണ് യുപിഎസ്‌സിയുടെ വിശദീകരണം. 2023 മേയ് 16നാണ് അദ്ദേഹം യു പി എസ് സി ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2029 മെയ് 15 വരെയായിരുന്നു കാലാവധി.

കാലാവധി അവസാനിക്കാൻ അഞ്ചുവർഷം ബാക്കി; യുപിഎസ്‌സി ചെയർമാൻ മനോജ് സോണി രാജിവെച്ചു
ബംഗ്ലാദേശ് പ്രതിഷേധം: സർവകലാശാലകള്‍ അടച്ചു; അതിർത്തി കടന്ന് നാട്ടിലേക്ക് മടങ്ങി ഇന്ത്യൻ വിദ്യാർഥികള്‍

കമ്മീഷൻ ചെയർമാനായി ചുമതലയേറ്റെങ്കിലും, ആ സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടായിരുന്നില്ല എന്ന് സൂചന നൽകുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിൻ്റെ അഭ്യർത്ഥന അന്ന് സ്വീകരിച്ചിരുന്നില്ല. "സാമൂഹ്യ-മത പ്രവർത്തനങ്ങൾ"ക്കായി കൂടുതൽ സമയം ചെലവഴിക്കാനാണ് മനോജ് സോണി ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

യുപിഎസ്‌സി അംഗമായി നിയമിക്കപ്പെടുന്നതിന് മുൻപ് മനോജ് സോണി, മൂന്ന് തവണ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 ഏപ്രിലിൽ ബറോഡയിലെ മഹാരാജ സയാജിറാവു സർവകലാശാലയിൽ (എംഎസ്‌യു) വിസി സ്ഥാനം ഏറ്റെടുക്കുമ്പോൾ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായിരുന്നു.

logo
The Fourth
www.thefourthnews.in