പൂജ ഖേദ്കറിനെതിരെ എഫ്ഐആർ ഫയൽ ചെയ്ത് യുപിഎസ്‌സി; അടിമുടി വ്യാജമെന്ന് കണ്ടെത്തൽ, ഐഎഎസ് റദ്ദാക്കിയേക്കും

പൂജ ഖേദ്കറിനെതിരെ എഫ്ഐആർ ഫയൽ ചെയ്ത് യുപിഎസ്‌സി; അടിമുടി വ്യാജമെന്ന് കണ്ടെത്തൽ, ഐഎഎസ് റദ്ദാക്കിയേക്കും

യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ പാസാക്കാൻ ഒബിസി, ബെഞ്ച്മാർക്ക് വികലാംഗരുടെ (പിഡബ്ല്യുബിഡി) ക്വാട്ടകൾ ദുരുപയോഗം ചെയ്‌തെന്ന ആരോപണവും പൂജ ഖേദ്കർ നേരിടുന്നുണ്ട്
Updated on
1 min read

വ്യാജരേഖകൾ ചമച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെതിരെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി ) എഫ്ഐആർ ഫയൽ ചെയ്തു. ഖേദ്കറുടെ നിയമനം റദ്ദാക്കുന്നതിനും ഭാവിയിലെ പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യുന്നതിനുമായി കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ പൂജ ഖേദ്കർ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്ന് യുപിഎസ്‌സി വ്യക്തമാക്കി.

ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ (എൽബിഎസ്എൻഎഎ ) ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഖേദ്കറുടെ ജില്ലാ പരിശീലന നടപടികൾ നിർത്തിവെച്ചിരുന്നു. കൂടാതെ പൂനെയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചതിനു ശേഷം ഇവർ പരിശീലനം തുടരുന്ന വാഷിമിൽ നിന്ന് അക്കാദമിയിലേക്ക് തിരികെ വിളിപ്പിക്കുകയും ചെയ്തിരുന്നു. അനർഹമായ ആനുകൂല്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പൂജ ഖേദ്കറുടെ നിലപാട് പുണെ കളക്ടർ ആയ സുഹാസ് ദിവാസെ റിപ്പോർട്ട് ചെയ്തതോടു കൂടിയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

പൂജ ഖേദ്കറിനെതിരെ എഫ്ഐആർ ഫയൽ ചെയ്ത് യുപിഎസ്‌സി; അടിമുടി വ്യാജമെന്ന് കണ്ടെത്തൽ, ഐഎഎസ് റദ്ദാക്കിയേക്കും
കാൻവട് യാത്ര നടക്കുന്ന വഴിയിൽ ഹലാൽ ഭക്ഷണം വിൽക്കരുത്; ഭക്ഷണശാല ഉടമസ്ഥരുടെ പേരുകൾ പ്രദർശിപ്പിക്കണമെന്നും യുപി സർക്കാർ

കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ഖേദ്കർ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെയുള്ളതുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി. 2024 ജൂണിൽ തൻ്റെ പ്രൊബേഷണറി പരിശീലനത്തിൻ്റെ ഭാഗമായി പൂനെ കളക്‌ട്രേറ്റിൽ ചേർന്ന 32 കാരിയായ ഖേദ്കർ, യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ പാസ്സാകുന്നതിനായി മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി) ബെഞ്ച്മാർക്ക് വികലാംഗരുടെയും (പിഡബ്ല്യുബിഡി) ക്വാട്ട ദുരുപയോഗം ചെയ്‌തെന്ന ആരോപണവും നേരിടുന്നുണ്ട്. നേരത്തെ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് വെച്ചതും അഡീഷണൽ കളക്ടറുടെ മുറി കൈയേറിയതും സംബന്ധിച്ച വിവാദത്തെത്തുടർന്ന് പൂജ ഖേദ്കറെ സ്ഥലംമാറ്റിയിരുന്നു.

പൂജ ഖേദ്കറിനെതിരെ എഫ്ഐആർ ഫയൽ ചെയ്ത് യുപിഎസ്‌സി; അടിമുടി വ്യാജമെന്ന് കണ്ടെത്തൽ, ഐഎഎസ് റദ്ദാക്കിയേക്കും
മൈക്രോസോഫ്റ്റ് വിന്‍ഡോസ് നിശ്ചലം; ആഗോളതലത്തിൽ വിമാന സർവിസുകളെയും ബാങ്കുകളെയും ബാധിച്ചു

നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തില്ല എന്ന് യുപിഎസ്‌സി വ്യക്തമാക്കി. ഒപ്പം പരീക്ഷകൾ വളരെ സമഗ്രതയോടെയും വസ്തുനിഷ്ഠതയോടെയും ചട്ടങ്ങൾ പാലിച്ചികൊണ്ടുതന്നെ നടപ്പിലാക്കുമെന്നും കമ്മീഷൻ ഉറപ്പ് നൽകി.

logo
The Fourth
www.thefourthnews.in