നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11:30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം.
Updated on
1 min read

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11:30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും.

1976-ല്‍ കെ ബാലചന്ദറിന്റെ 'പട്ടണപ്രവേശം' എന്ന ചിത്രത്തിലൂടെയാണ് ഗണേഷ് തിരശീലയിലേക്ക് എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. എങ്കമ്മ മഹാറാണി(1981), നായകന്‍(1987), അപൂര്‍വ സഹോദരങ്ങള്‍(1989), മൈക്കിള്‍ മദന കാമരാജന്‍(1990), ആഹാ(1997), തെന്നാലി(2000) എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

മലയാളത്തില്‍ ധ്രൂവം, ദേവാസുരം, കാലാപാനി, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടത്. 1979-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം നേടിയിട്ടുണ്ട്. 16 വര്‍ഷം വ്യോമസേനയില്‍ സേവനമനുഷ്ഠിച്ച ശേഷം സ്വമേധയാ വിരമിച്ചാണ് ഗണേഷ് അഭിനയരംഗത്തേക്ക് കടന്നത്.

logo
The Fourth
www.thefourthnews.in