അഴിമതി കേസുകള്‍ കൂടി; 2022 ല്‍ വിജിലന്‍സ് കെണിയില്‍ വീണത്  56 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

അഴിമതി കേസുകള്‍ കൂടി; 2022 ല്‍ വിജിലന്‍സ് കെണിയില്‍ വീണത് 56 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 47 കേസുകളാണ് വിജിലന്‍സ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്
Updated on
1 min read

സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത വര്‍ഷമായി 2022. കഴിഞ്ഞ വര്‍ഷം മാത്രം 47 കേസുകളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. ഡയറക്ടര്‍ എഡിജിപി മനോജ് എബ്രഹാം പുറത്തു വിട്ട വിജിലന്‍സിന്റെ വാര്‍ഷിക സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പും, റവന്യൂ വകുപ്പുമാണ് ഇത്തരം സംഭവങ്ങളില്‍ മുന്നില്‍. 14 വീതമാണ് കേസുകളാണ് രണ്ട് വകുപ്പുകളില്‍ നിന്നുമായി രജിസ്റ്റര്‍ ചെയ്തത്. 56 സര്‍ക്കാര്‍ ഉദ്യാഗസ്ഥരെയും വിജിലന്‍സ് കൈയോടെ പിടികൂടി അറസ്റ്റ് ചെയ്തു. ആരോഗ്യ വകുപ്പില്‍ ഏഴ് കേസുകളും രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നാല് കേസുകളുമാണ് ഉള്ളത്. ജല അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ് വിഭാഗങ്ങളില്‍ രണ്ട് വീതവും പോലീസ്, സിവില്‍ സപ്ലൈസ്, കെഎസ്ഇബി, ലീഗല്‍ മെട്രോളജി എന്നിവയില്‍ ഓരോന്നു വീതവുമാണ് കേസുകളുടെ എണ്ണം.

തദ്ദേശ സ്വയംഭരണ വകുപ്പും, റവന്യൂ വകുപ്പുമാണ് ഇത്തരം സംഭവങ്ങളില്‍ മുന്നില്‍

തെക്കന്‍ കേരളത്തിലാണ് കേസുകള്‍ കൂടുന്നത്. 14 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. വടക്കന്‍ കേരളത്തില്‍ 13 കേസുകളും രജിസ്റ്റര്‍ ചെയ്തു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടൈ ശിക്ഷാ നിരക്കും കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു. ഈ കാലയളവില്‍ 75 പേരാണ് അഴിമതി ആരോപണങ്ങളില്‍ ശിക്ഷിക്കപ്പെട്ടത്. 2021 ല്‍ 30 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.

പ്രതിദിന കണക്കുകള്‍ പരിശോധിച്ചാല്‍ ശരാശരി 4.7 കേസുകളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷം 1,715 റെയ്ഡുകളും വിജിലന്‍സിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ഹയര്‍സെക്കന്‍ഡറി, ആരോഗ്യം, രജിസ്‌ട്രേഷന്‍, റവന്യു, പൊതുമരാമത്ത്, പൊതുവിതരണം എന്നീ വകുപ്പുകളുടെ ഓഫീസുകളിലാണ് റെയ്ഡ്. പ്രതിദിന കണക്കുകള്‍ പരിശോധിച്ചാല്‍ ശരാശരി 4.7 കേസുകളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. വിജിസന്‍സ് അന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ റെക്കോര്‍ഡ് കൂടിയാണ് ഈ വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷം റെയ്ഡുകളാണ് വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയത്.

മോട്ടോര്‍ വാഹനം, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, 88 കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തിയപ്പോള്‍ 116 കേസുകളില്‍ രഹസ്യാന്വേഷണം നടന്നു. ഒന്‍പത് കേസുകളില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. 62 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അതത് കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 446 കേസുകളില്‍ പ്രാഥമികാന്വേഷണം നടത്തി 178 കേസുകളും രജിസ്റ്റര്‍ ചെയ്തു.

logo
The Fourth
www.thefourthnews.in