'കാരവൻ' എക്സിക്യൂട്ടീവ് എഡിറ്റർ 
വിനോദ് കെ ജോസ് സ്ഥാനമൊഴിഞ്ഞു; പടിയിറക്കം ഒന്നര ദശാബ്ദത്തിന് ശേഷം

'കാരവൻ' എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ് സ്ഥാനമൊഴിഞ്ഞു; പടിയിറക്കം ഒന്നര ദശാബ്ദത്തിന് ശേഷം

ഫേസ്ബുക്കിലൂടെ വിനോദ് ജോസ് തന്നെയാണ് രാജിക്കാര്യം അറിയിച്ചത്
Updated on
1 min read

കാരവൻ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനമൊഴിഞ്ഞ് വിനോദ് കെ ജോസ്. ഫേസ്ബുക്കിലൂടെ വിനോദ് ജോസ് തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. ഒന്നര ദശാബ്ദത്തോളം മാഗസിന്റെ എഡിറ്റർ സ്ഥാനം വഹിച്ച ശേഷമാണ് മലയാളി കൂടിയായ വിനോദ് പടിയിറങ്ങുന്നത്. പ്രസാധക എഡിറ്ററായ ആനന്ദ് നാഥ്, മാതൃസ്ഥാപനമായ ഡൽഹി പ്രസ് തുടങ്ങിയവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. പുതിയ പുസ്തകത്തിന്റെ എഴുത്ത് പൂർത്തിയാക്കാൻ വേണ്ടിയാണ് രാജിയെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ വിനോദ് പറയുന്നത്.

പ്രമുഖ പ്രസാധക ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. അത് എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിന് ഭാഗമായാണ് രാജി. മനോഹരമായ എഡിറ്ററുടെ മുറിയിൽ കൂട്ടിലടയ്ക്കപ്പെട്ട ഒരു റിപ്പോർട്ടറായിരുന്നു താന്‍. പതിനൊന്ന് വർഷം മുൻപാണ് അവസാനമായി പുസ്തകമെഴുതിയത്. അതിനു ശേഷം ഒന്നുപോലും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പുതിയ പുസ്തകത്തിന്റെ എഴുത്ത് ഉടൻ തന്നെ തീർക്കുകയാണ് ലക്ഷ്യം -രാജി പ്രഖ്യാപനത്തില്‍ വിനോദ് വ്യക്തമാക്കി.

കോമൺവെൽത്ത് ഗെയിംസ് അഴിമതി, ഹിന്ദു ഭീകരവാദ ശൃംഖലകൾ, അദാനിയുടെ കൽക്കരി കുംഭകോണം, വ്യാജ ഏറ്റുമുട്ടൽ കൊലപാതകം കേട്ട ജഡ്ജി ലോയയുടെ ദുരൂഹമരണം, റഫാൽ അഴിമതി എന്നിങ്ങനെ രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ പല അഴിമതികളും പുറത്തുകൊണ്ടു വന്നതിൽ വിനോദ് കെ ജോസ് നിർണായക പങ്ക് വഹിച്ചു. മാധ്യമപ്രവർത്തന ജീവിതത്തിൽ കൂടെ നിന്നവർക്കും വായനക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും ഫേസ്ബുക് കുറിപ്പിലൂടെ അദ്ദേഹം നന്ദി പറഞ്ഞു. ഒപ്പം ജോലി നോക്കിയ മുതിർന്ന മാധ്യമപ്രവർത്തകരെ പേരെടുത്ത് പറഞ്ഞാണ് കുറിപ്പ്.

ഗുജറാത്ത് കലാപത്തെ കുറിച്ച് നടത്തിയ ബ്രിട്ടന്‍ നടത്തിയ അന്വേഷണ റിപ്പോർട്ട് കാരവൻ അടുത്തിടെ പുറത്തുവിട്ടിരുന്നു. കോവിഡ് സമയത്തും മറ്റും ശക്തമായ നിലപാടുകൾ അറിയിച്ച് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ മാഗസിനാണ് 'കാരവൻ'.

logo
The Fourth
www.thefourthnews.in