24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

മാപ്പ് പറഞ്ഞില്ലെങ്കില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് അവര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്
Updated on
1 min read

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനില്‍ക്കെ വോട്ടര്‍മാര്‍ക്കിടയില്‍ പണം വിതരണം ചെയ്‌തെന്ന ആരോപണം നേരിട്ട ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് എന്നിവര്‍ക്ക് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. മൂന്ന് കോണ്‍ഗ്രസ് നേതാക്കളും മാപ്പ് പറയുകയോ അല്ലെങ്കില്‍ അവര്‍ക്കെതിരെ 100 കോടി രൂപ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്ന് വക്കീല്‍നോട്ടീസില്‍ പറയുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് അവര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

മുംബൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ ഒരു ഹോട്ടലില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബിജെപി നേതാവ് അഞ്ച് കോടി രൂപ വിതരണം ചെയ്തതായി ബഹുജന്‍ വികാസ് അഘാഡി (ബിവിഎ) നേതാവ് ഹിതേന്ദ്ര താക്കൂര്‍ ചൊവ്വാഴ്ച ആരോപിച്ചതിന് പിന്നാലെയാണ് താവ്ഡെയുടെ വക്കീല്‍ നോട്ടീസ്.

ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിനോദ് താവ്ഡെ പാല്‍ഘര്‍ ജില്ലയിലെ ഒരു മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതായി ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂറും ആരോപിച്ചിരുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ
'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കണക്കില്‍പെടാത്ത പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ പിടിയാലാകുന്നത്. താവ്ഡെയുടെ ഹോട്ടല്‍ മുറിയില്‍നിന്ന് 9.93 ലക്ഷം രൂപ കണ്ടെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച താവ്ഡെ വിഷയത്തില്‍ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് മാർഗനിർദേശം നൽകുക മാത്രമാണ് താൻ ചെയ്യുന്നതെന്നും എതിരാളിയുടെ ഹോട്ടലിൽ പണം വിതരണം ചെയ്യാൻ താൻ മണ്ടനല്ലെന്നും പറഞ്ഞ് താവ്‌ഡെ ആരോപണം നിഷേധിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in