'ഉഭയകക്ഷി കരാര്‍ ലംഘിച്ചു'; 
ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തെ വിമര്‍ശിച്ച് ചെെന
Task Force 9

'ഉഭയകക്ഷി കരാര്‍ ലംഘിച്ചു'; ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തെ വിമര്‍ശിച്ച് ചെെന

ഇന്ത്യ-യുഎസ് സംയുക്ത അഭ്യാസത്തിന്റെ പതിനെട്ടാം പതിപ്പായ 'യുദ്ധ് അഭ്യാസ്' നിയന്ത്രണ രേഖയില്‍ നിന്നും ഏകദേശം നൂറ് കിലോമീറ്റര്‍ അകലെയാണ് നടക്കുന്നത്
Updated on
1 min read

നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള 1993ലെയും 1996ലെയും കരാറിന്റെ ലംഘനമാണെന്ന് ചൈന ആരോപിച്ചു. ഉഭയകക്ഷി വിശ്വാസത്തെ തകര്‍ക്കുന്നതാണ് നടപടി. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതിര്‍ത്തിയില്‍ ഇന്ത്യയുടെ നടപടികളില്‍ ആശങ്കയുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ സൈനികാഭ്യാസം നടത്താൻ അനുവദിക്കില്ലെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-യുഎസ് സംയുക്ത അഭ്യാസത്തിന്റെ പതിനെട്ടാം പതിപ്പായ 'യുദ്ധ് അഭ്യാസ്' നിയന്ത്രണ രേഖയില്‍ നിന്നും ഏകദേശം നൂറ് കിലോമീറ്റര്‍ അകലെയാണ് നടക്കുന്നത്. രാജ്യങ്ങളുടെ സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരു രാജ്യങ്ങളും വര്‍ഷംതോറും സൈനികാഭ്യാസം നടത്തിവരുന്നത്.

സൈനികാഭ്യാസം ഇന്ത്യയും ചെെനയും തമ്മിലുള്ള ഉഭയകക്ഷി വിശ്വാസത്തെ തകര്‍ക്കുന്നതാണെന്നും ചൈന ആരോപിച്ചു

സൈനികാഭ്യാസങ്ങളുടെ ഭാഗമായി ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കും. ഇതുവഴി ദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇടപെടേണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് ചൈന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അമേരിക്കൻ ഉദ്യോഗസ്ഥരെ ചൈന ഭീഷണിപ്പെടുത്തിയ കാര്യം യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ പെന്റഗൺ ആണ് വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള അതിർത്തി സംഘർഷങ്ങള്‍ ശക്തമായി തുടരുമ്പോഴാണ് ചൈനയുടെ പ്രതികരണങ്ങള്‍.

'ഉഭയകക്ഷി കരാര്‍ ലംഘിച്ചു'; 
ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തെ വിമര്‍ശിച്ച് ചെെന
ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം തുടങ്ങി

രണ്ടുവര്‍ഷത്തിലധികമായി കിഴക്കന്‍ ലഡാക്കിന്‍റെ വിവിധ മേഖലകളില്‍ രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. 2020 മേയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈന്യം ഏറ്റുമുട്ടിയത്.

logo
The Fourth
www.thefourthnews.in