കലാപം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും ആശങ്കയൊഴിയാതെ മണിപ്പൂർ; രണ്ടിടങ്ങളില്‍ വീണ്ടും സംഘർഷം

കലാപം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും ആശങ്കയൊഴിയാതെ മണിപ്പൂർ; രണ്ടിടങ്ങളില്‍ വീണ്ടും സംഘർഷം

അഞ്ച് ജില്ലകളില്‍ കർഫ്യൂ പിന്‍വലിച്ചതിന് പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്
Updated on
2 min read

മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഒരു മാസം പിന്നിടുമ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെടിവയ്പ് തുടരുന്നു. അഞ്ച് ജില്ലകളില്‍ കർഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ രണ്ടിടങ്ങളില്‍ വീണ്ടും വെടിവയ്പുണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഫയേങ് ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും തുടർന്ന് വെടിവയ്പുണ്ടാകുകയുമായിരുന്നു. മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി അമിത് ഷാ ഇംഫാൽ വിട്ടതിന് തൊട്ട് പിന്നാലെയായിരുന്നു ആക്രമണം.

മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി അമിത് ഷാ ഇംഫാൽ വിട്ടതിന് തൊട്ട് പിന്നാലെയായിരുന്നു ആക്രമണം

മെയ് മൂന്നിനാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു മാസത്തോളം നീണ്ട കലാപത്തിൽ ഇതുവരെ 98 പേര്‍ മരിക്കുകയും 310 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തുടനീളമുള്ള 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേരാണ് കഴിയുന്നത്. 4,014 ഇടങ്ങളിൽ തീപിടിത്തങ്ങൾ നടന്നിട്ടുണ്ട്. കലാപകാരികൾ മോഷ്ടിച്ച 144 ആയുധങ്ങളും 11 മാസികകളും കണ്ടെടുത്തു. 29 സെൽഫ് ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), 15 കാർബൈനുകൾ, 12 ഇൻസാസ് റൈഫിളുകൾ, 10 ഗ്രനേഡ് ലോഞ്ചറുകൾ എന്നിവ പിടിച്ചെടുത്തതായും പ്രസ്താവനയിൽ വ്യക്തമാക്കി. കലാപത്തിൽ 3,734 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. 1257 കേസുകളാണ് ഇവിടെയുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നാല്‍പതിലധികം മൃതദേഹങ്ങള്‍ ഏറ്റെടുക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ കടന്ന് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയാന്‍ ഒരു കുടുംബങ്ങളും തയാറാവുന്നില്ലെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറിയിൽ തുടരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നാല്‍പതിലധികം മൃതദേഹങ്ങള്‍ ഏറ്റെടുക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ കടന്ന് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയാന്‍ ഒരു കുടുംബങ്ങളും തയാറാവുന്നില്ലെന്നും, ഇതിന് മുതിരുന്നവരെ ആദിവാസി വിഭാഗങ്ങള്‍ തടയുകയാണെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു.

ഏറ്റുമുട്ടല്‍ ആരംഭിച്ചത് മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ച 19 മൃതദേഹങ്ങള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (ജെഎന്‍ഐഎംഎസ്) മോര്‍ച്ചറിയിലും റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (ജെഎന്‍ഐഎംഎസ്) മോര്‍ച്ചറിയിലും ആരും ഏറ്റെടുക്കാതെ കിടക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളിലൊന്നായ ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിൽ 24 മൃതദേഹങ്ങള്‍ ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല. മണിപ്പൂരില്‍ വിവിധ ആശുപത്രികളിലായി ഇത്തരത്തില്‍ നിരവധി മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുകയാണ്.

കലാപം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും ആശങ്കയൊഴിയാതെ മണിപ്പൂർ; രണ്ടിടങ്ങളില്‍ വീണ്ടും സംഘർഷം
മണിപ്പൂര്‍: തിരിച്ചറിയാതെയും ഉറ്റവര്‍ക്ക് ഏറ്റെടുക്കാൻ കഴിയാതെയും മൃതദേഹങ്ങള്‍, സംഘര്‍ഷ ഭീകരത തുറന്നുകാട്ടി ആശുപത്രികള്‍

സംഘർഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്തു ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറു കേസുകളുടെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in