രാമനവമി സംഘര്‍ഷം; പശ്ചിമ ബംഗാളില്‍ തുടര്‍ അക്രമങ്ങള്‍, ബിജെപി എംഎല്‍എയ്ക്ക് പരുക്ക്

രാമനവമി സംഘര്‍ഷം; പശ്ചിമ ബംഗാളില്‍ തുടര്‍ അക്രമങ്ങള്‍, ബിജെപി എംഎല്‍എയ്ക്ക് പരുക്ക്

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം
Updated on
1 min read

രാമനവമി ആഘോഷങ്ങള്‍ക്കിടെ ഹൂഗ്ലിയില്‍ ആക്രമം നടന്നതിനു തൊട്ടുപിന്നാലെ വീണ്ടും പശ്ചിമ ബംഗാളില്‍ ആക്രമണം. വ്യാഴാഴ്ച്ച ഹൗറയില്‍ ബിജെപി നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ബിജെപി. എംഎല്‍എ ബിമന്‍ ഘോഷിനു പരുക്കേറ്റു. ബിജെപിയുടെ ദേശീയ നേതാവായ ദിലീപ് ഘോഷ് നേതൃത്വം നല്‍കിയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നു.

രാമനവമി സംഘര്‍ഷം; പശ്ചിമ ബംഗാളില്‍ തുടര്‍ അക്രമങ്ങള്‍, ബിജെപി എംഎല്‍എയ്ക്ക് പരുക്ക്
ബിഹാറിൽ ക്രമസമാധാനനില ആശങ്കാജനകമെന്ന് അമിത് ഷാ; അധിക അർധസൈനിക വിഭാഗത്തെ അയച്ചു

ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിന്റെ ആരോപണം. ബിജെപി നേതൃത്വം നല്‍കുന്ന ശോഭയാത്ര ഹൂഗ്ലില്‍ ആക്രമിക്കപ്പെട്ടു. കാരണം ലളിതം. മമതാ ബാനര്‍ജി ഹിന്ദുക്കളെ വെറുക്കുന്നു. എന്നാണെന്നായിരുന്നു മജുംദാര്‍ ട്വീറ്റ് ചെയ്തു.

'ഇതിനു പിന്നില്‍ ആരായാലും ഇന്ന് രാത്രി തന്നെ പിടികൂടുമെന്നും ജയിലിലടക്കുമെന്നും' ബംഗാള്‍ ഗവര്‍ണറായ സി വി ആനന്ദ ബോസ് പറഞ്ഞു. ഇന്ന് രാത്രി തന്നെ കുറ്റവാളികള്‍ക്കെതിരെ കേസെടുത്ത് ജയിലിലടക്കും ഇത്തരത്തിലുള്ള ഗുണ്ടായിസം ജനാധിപത്യ പ്രക്രിയക്ക് തടസം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇന്ന് രാത്രി തന്നെ കുറ്റവാളികള്‍ക്കെതിരെ കേസെടുത്ത് ജയിലിലടക്കും ഇത്തരത്തിലുള്ള ഗുണ്ടായിസം ജനാധിപത്യ പ്രക്രിയക്ക് തടസം സൃഷ്ടിക്കും
സി വി ആനന്ദ ബോസ്

ആക്രമണത്തിനു പിന്നില്‍ ബിജെപി തന്നെയാണെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം. അതേ സമയം ഈ വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ ) യുടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി . ഈ വിഷയവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ സി വി ആനന്ദ ബോസും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

ഹൗറയിലെ കാസിപ്പാറയില്‍ ബിജെപിയുടെ രാമ നവമി ഘോഷയാത്ര കടന്നു പോകുമ്പോഴാണ് ആക്രമണമുണ്ടായത്.ആക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീകൊളുത്തുകയും കടകള്‍ക്ക് നേരെ കല്ലെറിയുകയുമായിരുന്നു . നിലവില്‍ ഹൗറയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടന്നാണ് പോലീസ് അറിയിച്ചത്. രാവിലെ മുതല്‍ ഇവിടെ ഗതാഗതം ആരംഭിച്ചതോടെ കടകളും മറ്റും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ ഇന്റര്‍നെറ്റ് ബന്ധം വിച്‌ഛേദിച്ചതായി പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in