ആശയക്കുഴപ്പത്തിന് വിരാമം; ഛത്തീസ്ഗഡില്‍ വിഷ്ണു ഡിയോ മുഖ്യമന്ത്രിയാകും

ആശയക്കുഴപ്പത്തിന് വിരാമം; ഛത്തീസ്ഗഡില്‍ വിഷ്ണു ഡിയോ മുഖ്യമന്ത്രിയാകും

കുങ്കുരി നിയമസഭാ സീറ്റില്‍ മത്സരിച്ച വിഷ്ണു 87,604 വോട്ടുകള്‍ നേടി വിജയിക്കുകയായിരുന്നു.
Updated on
1 min read

ഛത്തീസ്ഗഡ് ഇനി വിഷ്ണു ഡിയോ സായ് നയിക്കും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്ന് റായ്പൂരില്‍ ചേര്‍ന്ന് ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷമാമായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഛത്തീസ്ഗഡില്‍ വമ്പിച്ച വിജയം നേടിയതിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പങ്ങള്‍ക്ക് ഇതോടെ അന്ത്യമായി. ഛത്തീസ്ഗഡിലെ ആദ്യത്തെ ഗോത്ര വിഭാഗ മുഖ്യമന്ത്രി കൂടിയാണ് വിഷ്ണു. കുങ്കുരി നിയമസഭാ സീറ്റില്‍ മത്സരിച്ച വിഷ്ണു 87,604 വോട്ടുകള്‍ നേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ മുന്‍ മുഖ്യമന്ത്രിയായ രമണ്‍ സിങ്ങിനൊപ്പം തന്നെ വിഷ്ണുവിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. 2020 മുതല്‍ 2022 വരെ ബിജെപി പ്രസിഡന്റായി ചുമതല വഹിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ടേമിലെ സ്റ്റീല്‍ വകുപ്പ് സഹമന്ത്രി കൂടിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റായ്പൂര്‍ മണ്ഡലത്തിലെ ബിജെപിയുടെ ലോക്‌സഭാംഗം കൂടിയായിരുന്നു. നിലവില്‍ ബിജെപിയുടെ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.

ആശയക്കുഴപ്പത്തിന് വിരാമം; ഛത്തീസ്ഗഡില്‍ വിഷ്ണു ഡിയോ മുഖ്യമന്ത്രിയാകും
ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ താത്‌കാലിക ചുമതല; തീരുമാനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍

ഡിസംബര്‍ മൂന്നിനാണ് ഛത്തീസ്ഗഡിലെ ഫലപ്രഖ്യാപനം നടന്നത്. ഒന്നിലേറെ പേര്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കാത്തിരിക്കുന്നത് കൊണ്ട് തന്നെ ഒരു തീരുമാനത്തിലെത്താന്‍ നേതൃത്വം വൈകുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി ഇത്തവണ ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ശ്രദ്ധേയമാണ്. റായ്പുരില്‍ ചേര്‍ന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. 90 സീറ്റുകളില്‍ 54 സീറ്റുകള്‍ നേടിയാണ് ഛത്തീസ്ഗഡില്‍ ബിജെപി വിജയക്കൊടി പാറിച്ചത്.

logo
The Fourth
www.thefourthnews.in