എയര്‍ ഇന്ത്യയും വിസ്താരയും ഒന്നിക്കുന്നു; ലയനം 2024 മാര്‍ച്ചിൽ

എയര്‍ ഇന്ത്യയും വിസ്താരയും ഒന്നിക്കുന്നു; ലയനം 2024 മാര്‍ച്ചിൽ

വിസ്താരയ്ക്ക് പുറമെ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ഇന്ത്യയും 2024ഓടെ എയർ ഇന്ത്യയായി ലയിക്കും
Updated on
1 min read

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുമായി വിസ്താര എയർലൈൻസ് 2024 മാർച്ചോടെ ലയിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 2059 കോടി രൂപ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും. റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി 2024 മാർച്ചോടെ ലയന നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിംഗപ്പൂർ എയർലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷമാദ്യമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ 18000 കോടി രൂപയ്ക്ക് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.

2013ലാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിസ്താരയില്‍ മുതല്‍ മുടക്കാന്‍ തയ്യാറായി രംഗത്ത് വരുന്നത്. നിലവിൽ, ടാറ്റാ ഗ്രൂപ്പിന് വിസ്താരയില്‍ 51 ശതമാനം ഓഹരിയുണ്ട്. സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. ലയനം നിലവിൽ വരുന്നതോടെ മൊത്തം എയർ ഇന്ത്യയുടെ 25ശതമാനം ഓഹരി സിംഗപ്പൂർ എയര്‍ലൈന്‍സിന് ലഭിക്കും.

എയര്‍ ഇന്ത്യയും വിസ്താരയും ഒന്നിക്കുന്നു; ലയനം 2024 മാര്‍ച്ചിൽ
എയർ ഇന്ത്യയെ പരിഷ്കരിക്കാനൊരുങ്ങി ടാറ്റ; നാല് വിമാനക്കമ്പനികളും ലയിപ്പിക്കും

വിസ്താരയ്ക്ക് പുറമെ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ഇന്ത്യയും 2024ഓടെ എയർ ഇന്ത്യയായി ലയിക്കും. ലയനം പൂര്‍ത്തിയാകുന്നതോടെ എയർ ഇന്ത്യയുടെ 113, എയർ ഏഷ്യ ഇന്ത്യയുടെ 28, വിസ്താരയുടെ 53, എയർ ഇന്ത്യ എക്സ്പ്രസിന്റെ 24 ഉൾപ്പെടെ 218 വിമാനങ്ങളുള്ള വലിയ ശൃംഖലയായി എയര്‍ ഇന്ത്യ മാറും. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയര്‍ ഇന്ത്യ മാറുമെന്ന് ടാറ്റ സൺസ് പറഞ്ഞു.

ഇതിന് പുറമെ 300 നാരോ ബോഡി ജെറ്റുകൾ കൂടി വാങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ

ഇതിന് പുറമെ 300 നാരോ ബോഡി ജെറ്റുകൾ കൂടി വാങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 113 വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. 25 എയര്‍ബസ് വിമാനങ്ങളും അഞ്ച് ബോയിങ് വിമാനങ്ങളും സ്വന്തമാക്കാനുള്ള തീരുമാനവുമുണ്ട്. നാരോ ബോഡി എയര്‍ ക്രാഫ്റ്റുകളും വൈഡ് ബോഡി എയര്‍ ക്രാഫ്റ്റുകളും സ്വന്തമാക്കി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കുക എന്നാണ് എയർ ഇന്ത്യയുടെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in