അമൃത്പാല്‍ സിങ്ങിനെതിരെ വീണ്ടും എഫ്‌ഐആര്‍; ഉടന്‍ പിടികൂടുമെന്ന് പോലീസ്, പഞ്ചാബില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

അമൃത്പാല്‍ സിങ്ങിനെതിരെ വീണ്ടും എഫ്‌ഐആര്‍; ഉടന്‍ പിടികൂടുമെന്ന് പോലീസ്, പഞ്ചാബില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ആയുധ നിരോധന നിയമ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്
Updated on
1 min read

ഖലിസ്ഥാന്‍ വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിങിനായുള്ള തിരച്ചില്‍ ശക്തമാക്കി പോലീസ്. തുടര്‍ച്ചയായി രണ്ടാം ദിവസവും ഒളിവില്‍ കഴിയുകയാണ് അമൃത്പാല്‍ സിങ്. അതേസമയം, അമൃത്പാല്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ പുതിയ രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പഞ്ചാബിലെ ഇന്റര്‍നെറ്റ് നിരോധനം സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച ഉച്ചവരെ നീട്ടിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.

കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതിനും ജലന്ധറില്‍ പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ചതിനുമാണ് പുതിയ എഫ്ഐആർ

അമൃത്പാല്‍ സിങ്ങിന്റേതെന്ന് കരുതുന്ന ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതിനും ജലന്ധറില്‍ പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ചതിനുമാണ് വീണ്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സലേമ ഗ്രാമത്തിലെ വാഹനത്തില്‍ നിന്നും നിരവധി വെടിയുണ്ടകള്‍ കണ്ടെടുത്തെന്നും പിന്നാലെ ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ജലന്ധര്‍ ഡെപ്യൂട്ടി ഐജി സ്വപ്‌ന ശര്‍മ പറഞ്ഞു. ജലന്ധറിലെ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തതിനാണ് രണ്ടാമത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സ്വപ്‌ന ശര്‍മ കൂട്ടിച്ചേര്‍ത്തു.

അമൃത്പാല്‍ സിങ്ങിനെതിരെ വീണ്ടും എഫ്‌ഐആര്‍; ഉടന്‍ പിടികൂടുമെന്ന് പോലീസ്, പഞ്ചാബില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി
അമൃത്പാൽ സിങ് അറസ്റ്റിലെന്ന് അഭ്യൂഹം; സംഘർഷ സാധ്യത, പഞ്ചാബിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അമൃത്പാല്‍ സിങ്ങിനെതിരായ അന്വേഷണത്തില്‍ യാതൊരു പിശകും സംഭവിച്ചിട്ടില്ലെന്ന് പോലീസ് കമ്മീഷണര്‍ കുല്‍ദീപ് സിങ് ചഹല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഇത് കള്ളനും പോലീസും തമ്മിലുള്ള ഒരു ഗെയിം ആണ്. ചില സമയങ്ങളില്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും. പക്ഷെ അയാളെ ഞങ്ങള്‍ ഉടന്‍ അറസ്റ്റ് ചെയ്യും'- കുല്‍ദീപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പഞ്ചാബ്-ഹരിയാന ഹൈക്കോടതികള്‍ പഞ്ചാബ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. 'വാരിസ് പഞ്ചാബ് ദേ' യുടെ നിയമ ഉപദേഷ്ടാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്ക് പിന്നാലെയാണ് നോട്ടീസ് അയച്ചത്.

അമൃത്പാല്‍ സിങ്ങിനെതിരെ വീണ്ടും എഫ്‌ഐആര്‍; ഉടന്‍ പിടികൂടുമെന്ന് പോലീസ്, പഞ്ചാബില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി
'പിടികൂടിയിട്ടില്ല, ശ്രമം തുടരുന്നു': അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പോലീസ്

ഖലിസ്ഥാന്‍ വാദിയായ അമൃത്പാല്‍ സിങ് അറസ്റ്റിലായെന്ന അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായില്ലെന്നും പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചത്. ജലന്ധറില്‍ വച്ച് അമൃത്പാലിനെ അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇയാള്‍ കടന്നു കളഞ്ഞു എന്നായിരുന്നു പോലീസ് വിശദീകരണം.

logo
The Fourth
www.thefourthnews.in