വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നത് വിവാഹത്തിന്; രാജ്യത്തെ രണ്ടാമത്തെ വലിയ വിപണി വിവാഹ വ്യവസായം

വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നത് വിവാഹത്തിന്; രാജ്യത്തെ രണ്ടാമത്തെ വലിയ വിപണി വിവാഹ വ്യവസായം

ഓരോ വർഷവും ഒരു കോടിയോളം വിവാഹങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്ന് ജെഫറീസ് പറയുന്നു
Updated on
2 min read

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി മാറി വിവാഹ വ്യവസായം. 10 ലക്ഷം കോടിയുടെ വ്യവസായമാണ് ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണിയിൽ നടന്നതെന്ന് ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിങ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫറീസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന വിപണിയായ ഭക്ഷ്യ- പലചരക്ക് സാധനങ്ങൾക്കുശേഷം ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിപണിയാണ് വിവാഹ വ്യവസായം. ഇക്കാര്യത്തിൽ ആഗോളതലത്തിൽ ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.

വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നത് വിവാഹത്തിന്; രാജ്യത്തെ രണ്ടാമത്തെ വലിയ വിപണി വിവാഹ വ്യവസായം
മൂന്നാം മോദി സര്‍ക്കാരിന് ആദ്യ വെല്ലുവിളി; ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം

ആഗോളതലത്തിൽ ഏറ്റവും വലിയ വിവാഹവിപണികളിൽ ഒന്നാണ് ഇന്ത്യ. ഓരോ വർഷവും 80 ലക്ഷം മുതല്‍ ഒരു കോടി വരെ വിവാഹം രാജ്യത്ത് നടക്കുന്നുണ്ടെന്ന് ജെഫറീസ് പറയുന്നു. "വിവാഹങ്ങൾക്ക് ഇന്ത്യയിൽ ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ട്. ഇത് വലിയ ഉപഭോഗച്ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ചെലവ് പലപ്പോഴും വരുമാന നിലവാരത്തിന് ആനുപാതികമല്ല,'' ജെഫറീസ് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് വിവാഹവുമായി ബന്ധപ്പെട്ട ചെലവുകൾ ഓരോ വർഷവും ഏകദേശം 10 ലക്ഷം കോടി രൂപ (130 ബില്യൺ ഡോളർ) ആണ്. ഇത് വിശാലമായ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നു. ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഇവൻ്റ് മാനേജ്മെൻ്റ്, കാറ്ററിങ്, വിനോദം മുതലായവ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു," റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിവാഹങ്ങൾ ഇന്ത്യയുടെ ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയിൽ എത്ര വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നത് വിവാഹത്തിന്; രാജ്യത്തെ രണ്ടാമത്തെ വലിയ വിപണി വിവാഹ വ്യവസായം
'മുഖം നോക്കി' മുഖം മിനുക്കാന്‍ യുപിഎസ്‌സി; പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ എ ഐ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും

ഇന്ത്യൻ വിവാഹ വിപണി യുഎസിലെ (70 ബില്യൺ ഡോളർ) വിപണിയുടെ ഇരട്ടിയോളമാണ്. എന്നാൽ ചൈനയേക്കാൾ (170 ബില്യൺ ഡോളർ) ചെറുതാണെന്നും ജെഫറീസ് അഭിപ്രായപ്പെട്ടു. ഇന്ത്യക്കാർ പൊതുവെ ഉൽപ്പന്നത്തിൻ്റെ സവിശേഷതകൾ, മൂല്യം,ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ആളുകളാണ്. എന്നാൽ വിവാഹമെന്നത് സാമൂഹിക പ്രാധാന്യവും ഉയർന്ന പദവിയുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരു വിവാഹത്തിന് നിലവിലെ ശരാശരി ചെലവ് ഏകദേശം 15,000 രൂപ മുതൽ 12 ലക്ഷം രൂപ വരെ ആണെന്ന് ജെഫറീസ് കണക്കാക്കുന്നു. ഇത് ഇന്ത്യയുടെ പ്രതിശീർഷ ജിഡിപിയായ 2,900 ഡോളറിൻ്റെ അഞ്ചിരട്ടിയും ശരാശരി കുടുംബ വാർഷിക വരുമാനമായ നാല് ലക്ഷം രൂപയുടെ മൂന്നിരട്ടിയുമാണ്. മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടുതലാണ് ഈ കണക്കുകൾ.

കൗതുകരമെന്ന് പറയട്ടെ, ശരാശരി ഇന്ത്യൻ ദമ്പതികൾ വിദ്യാഭ്യാസത്തിനേക്കാൾ കൂടുതൽ വിവാഹത്തിലാണ് ചെവഴിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. പ്രീ-പ്രൈമറി മുതൽ ബിരുദം വരെയുള്ള ഇന്ത്യയിലെ ഏകദേശം 18 വർഷത്തെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന ആകെ തുകയുടെ ഏകദേശം രണ്ടിരട്ടിയാണ് വിവാഹത്തിൽ ചെലവഴിക്കുന്നത്. വരനും വധുവും ഒരുമിച്ച് ചെലവഴിക്കുന്ന പണമാണ് ഇവിടെ കണക്കാക്കുന്നത്. എന്നാൽ ഇതിൽനിന്ന് നേർവിപരീതമാണ് അമേരിക്കയിൽ.

വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നത് വിവാഹത്തിന്; രാജ്യത്തെ രണ്ടാമത്തെ വലിയ വിപണി വിവാഹ വ്യവസായം
വീണ്ടും 'ഇന്ത്യ'-എന്‍ഡിഎ പോര്; ബംഗാളില്‍ മമതയെ സിപിഎം സഹായിക്കുമോ?

"ചെലവുകളുടെ വ്യത്യാസം വിവാഹങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചാണ് പറയുന്നത്. ഇവിടെ ആഡംബര ആഘോഷങ്ങൾ പലപ്പോഴും സാംസ്കാരികവും സാമൂഹികവുമായ പ്രതീക്ഷയായി കാണപ്പെടുന്നു," ജെഫറീസ് പറഞ്ഞു.

വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നത് വിവാഹത്തിന്; രാജ്യത്തെ രണ്ടാമത്തെ വലിയ വിപണി വിവാഹ വ്യവസായം
വികസനക്കുതിപ്പ് അവകാശവാദങ്ങളില്‍ മാത്രം, കേന്ദ്ര വികസന പദ്ധതികളില്‍ പകുതിയിലധികവും അനിശ്ചിതമായി വൈകുന്നു

വിവാഹങ്ങൾ വിവിധ മേഖലകളിൽ വലിയ വളർച്ചയ്ക്കു കാരണമായിട്ടുണ്ട്. ജെഫറീസ് പറയുന്നതനുസരിച്ച്, മൊത്തം ആഭരണ വിപണിയുടെ 50-55 ശതമാനവും വിവാഹ ആഭരണങ്ങളാണ്. കൂടാതെ, വസ്ത്ര റീട്ടെയിൽ വിപണിയിൽ, ഏകദേശം 11 ശതമാനം വിവാഹങ്ങളും ആഘോഷ വസ്ത്രങ്ങളും ഉൾപ്പെടുന്നു. വിവാഹച്ചെലവുകൾ വരുമാന തലങ്ങളിൽ കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. ഇന്ത്യയിൽ ഗാർഹിക വരുമാനം വർധിക്കുന്നതിനനുസരിച്ച് വിവാഹങ്ങൾക്കുള്ള ചെലവ് ക്രമാനുഗതമായും ആനുപാതികമായും വളരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

logo
The Fourth
www.thefourthnews.in