'ദൈവങ്ങളെ രാഷ്ട്രീയത്തില്‍നിന്ന് ഒഴിവാക്കണം; തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉണ്ടെന്നതിന് എന്ത് തെളിവ്?', ചന്ദ്രബാബു നായിഡുവിനെതിരെ സുപ്രീം കോടതി

'ദൈവങ്ങളെ രാഷ്ട്രീയത്തില്‍നിന്ന് ഒഴിവാക്കണം; തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉണ്ടെന്നതിന് എന്ത് തെളിവ്?', ചന്ദ്രബാബു നായിഡുവിനെതിരെ സുപ്രീം കോടതി

ഭക്തരുടെ വികാരത്തെ ബാധിക്കുന്ന വിഷയത്തില്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തണമായിരുന്നോ?
Updated on
1 min read

തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ലഡു വിവാദത്തില്‍ ആന്ധ്ര സര്‍ക്കാരിനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയ ഗുണനിലവാരമില്ലാത്ത നെയ്യ് ഉപയോഗിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണുള്ളതെന്നു സുപ്രീം കോടതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് ചോദിച്ചു.

ഇത്തരമൊരു ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കെ തെളിവുകളില്ലാതെ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കേണ്ട ആവശ്യകത എന്തെന്നും സുപ്രീം കോടതി നായിഡുവിനോട് ചോദിച്ചു. കുറഞ്ഞത് ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തില്‍നിന്ന് അകറ്റി നിര്‍ത്തണമെന്നു ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ലഡു നിര്‍മാണത്തില്‍ മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചിരുന്നുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു. ഭക്തരുടെ വികാരത്തെ ബാധിക്കുന്ന വിഷയത്തില്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തണമായിരുന്നോ? പ്രത്യേക അന്വേഷണസംഘത്തിന് ഉത്തരവിട്ടശേഷം മാധ്യമങ്ങളില്‍ പോയി പരസ്യപ്രസ്താവന നടത്തേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? പ്രഥമദൃഷ്ട്യാ ഹാജരാക്കാന്‍ വ്യക്തമായ തെളിവൊന്നുമില്ലാതിരിന്നിട്ടും ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകര്‍ പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍, അത് അന്വേഷണത്തെ എത്തരത്തില്‍ ബാധിക്കുമെന്ന് ചിന്തിക്കേണ്ടെയെന്നും കോടതി ചോദിച്ചു.

'ദൈവങ്ങളെ രാഷ്ട്രീയത്തില്‍നിന്ന് ഒഴിവാക്കണം; തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉണ്ടെന്നതിന് എന്ത് തെളിവ്?', ചന്ദ്രബാബു നായിഡുവിനെതിരെ സുപ്രീം കോടതി
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ആശ്വാസം; ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് കോടതി പറഞ്ഞു. 'നിങ്ങള്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചതായി വ്യക്തമാക്കാന്‍ സാധ്യമായതൊന്നും നിങ്ങള്‍ ഹാജരാക്കുന്നില്ലെന്നും കോടതി. ഒക്ടോബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in