ഭരണഘടന ലംഘിച്ചോ? 
എന്താണ് ഖാർഗെ പറഞ്ഞ ആർട്ടിക്കിള്‍ 105?

ഭരണഘടന ലംഘിച്ചോ? എന്താണ് ഖാർഗെ പറഞ്ഞ ആർട്ടിക്കിള്‍ 105?

പ്രധാനമന്ത്രിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമർശങ്ങള്‍ സഭാ രേഖകളിൽ നിന്ന് നീക്കിയതിനെ തുടർന്ന് പ്രക്ഷുബ്ധമായിരുന്നു പാർലമെന്റ്
Updated on
3 min read

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമർശങ്ങള്‍ സഭാ രേഖകളിൽ നിന്ന് നീക്കിയതിനെ തുടർന്ന് പ്രക്ഷുബ്ധമായിരുന്നു പാർലമെന്റ്. എംപിമാർക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തിപരമായ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ഖാര്‍ഗെ വാദിക്കുന്നു. സഭാധ്യക്ഷൻ ജഗ്ദീപ് ധൻഖറിന് അയച്ച കത്തിൽ, പാർലമെന്റംഗങ്ങളുടെ പ്രത്യേകാവകാശങ്ങളും അധികാരങ്ങളും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 105-ാം അനുച്ഛേദമാണ് ഖാർഗെ ഉദ്ധരിച്ചിരിക്കുന്നത്.  

ഭരണഘടന ലംഘിച്ചോ? 
എന്താണ് ഖാർഗെ പറഞ്ഞ ആർട്ടിക്കിള്‍ 105?
രാഹുലിന് പിന്നാലെ ഖാര്‍ഗെയുടെ പരാമർശങ്ങളും സഭാ രേഖകളിൽ നിന്ന് നീക്കി

എന്താണ് ആർട്ടിക്കിൾ 105?

പാർലമെന്റിന്റെയും അംഗങ്ങളുടെയും കമ്മിറ്റികളുടെയും അധികാരങ്ങൾ, പ്രത്യേകാവകാശങ്ങൾ മുതലായവയാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 105 കൈകാര്യം ചെയ്യുന്നത്.

നാല് വകുപ്പുകളാണ് ഇതിനുള്ളത്:

(1) ഭരണഘടനയുടെ വ്യവസ്ഥകൾക്കും പാർലമെന്റിന്റെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങൾക്കും സ്റ്റാൻഡിങ് ഓർഡറുകൾക്കും വിധേയമായി, പാർലമെന്റിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

പാർലമെന്റിലോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയിലോ പറഞ്ഞ ഏതെങ്കിലും കാര്യത്തിന്റെയോ നല്‍കിയ വോട്ടിന്റെയോ അടിസ്ഥാനത്തില്‍ കോടതി നടപടികൾക്ക് ഒരു പാർലമെന്റ് അംഗവും ബാധ്യസ്ഥരല്ല

(2) പാർലമെന്റിലോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയിലോ പറഞ്ഞ ഏതെങ്കിലും കാര്യത്തിന്റെയോ നല്‍കിയ വോട്ടിന്റെയോ അടിസ്ഥാനത്തില്‍ കോടതി നടപടികൾക്ക് ഒരു പാർലമെന്റ് അംഗവും ബാധ്യസ്ഥരല്ല. കൂടാതെ ഏതെങ്കിലും റിപ്പോർട്ട്, പേപ്പർ, വോട്ടുകൾ അല്ലെങ്കിൽ നടപടിക്രമങ്ങൾ എന്നിവയുടെ പ്രസിദ്ധീകരണത്തിന്റെ കാര്യത്തിലും ഒരു വ്യക്തിയും ബാധ്യസ്ഥനായിരിക്കില്ല.

(3) മുകളില്‍ പറഞ്ഞവയൊഴികെ മറ്റ് കാര്യങ്ങളിൽ, പാർലമെന്റിന്റെ ഓരോ സഭയുടെയും അംഗങ്ങളുടെയും കമ്മിറ്റികളുടെയും അധികാരങ്ങളും പ്രത്യേകാവകാശങ്ങളും അതാത് പാർലമെന്റ് നിയമപ്രകാരം നിർവചിക്കപ്പെടുന്നതായിരിക്കും. 1978-ലെ ഭരണഘടനാ (44ാം ഭേദഗതി) നിയമത്തിന്റെ 15-ാം വകുപ്പ് പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുൻപ് ആ സഭയുടെയും അതിലെ അംഗങ്ങളുടെയും കമ്മിറ്റികളുടെയും നിർവചിക്കപ്പെട്ടവ ആയിരിക്കും ഈ നിയമങ്ങള്‍.

ഭരണഘടന ലംഘിച്ചോ? 
എന്താണ് ഖാർഗെ പറഞ്ഞ ആർട്ടിക്കിള്‍ 105?
ആര്‍ട്ടിക്കിള്‍ 356 ന്റെ പ്രസക്തിയെന്ത്?; എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടു?

(4) പാർലമെന്റോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയോ പാർലമെന്റ് അംഗങ്ങളുമായി ബന്ധപ്പെട്ട് സഭയുടെ നടപടികളിൽ സംസാരിക്കാനും അല്ലാത്ത വിധത്തിൽ പങ്കെടുക്കാനും അവകാശമുള്ള വ്യക്തികളുമായി ബന്ധപ്പെട്ട് (1), (2), (3) എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ ബാധകമാണ്.

ചുരുക്കത്തില്‍ പാർലമെന്റില്‍ നടത്തിയ പ്രസ്താവനകളുടെയോ ​​പ്രവൃത്തികളുടെയോ അടിസ്ഥാനത്തില്‍ ​ ഏതെങ്കിലും നിയമ നടപടികളിൽ നിന്ന് പാർലമെന്റ് അംഗങ്ങൾ ഒഴിവാക്കപ്പെടുന്നു. ഉദാഹരണത്തിന്, സഭയിൽ നടത്തിയ ഒരു പ്രസ്താവനയ്ക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ കഴിയില്ല.

ഭരണഘടന ലംഘിച്ചോ? 
എന്താണ് ഖാർഗെ പറഞ്ഞ ആർട്ടിക്കിള്‍ 105?
'ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗം ചെയ്തത് ആരെന്ന് എല്ലാവര്‍ക്കുമറിയാം'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

പാർലമെന്റ് അംഗങ്ങൾ അല്ലാതെ അറ്റോർണി ജനറൽ അല്ലെങ്കിൽ മന്ത്രിമാർ തുടങ്ങി സഭയിൽ സംസാരിക്കുന്നവർക്കും ഈ നിയമങ്ങള്‍ ബാധകമാണ്. ഏതെങ്കിലും ഒരു അംഗം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി മറികടക്കുന്ന സന്ദർഭങ്ങളിൽ കോടതിക്ക് പകരം സ്പീക്കറോ സഭയോ തന്നെ അത് കൈകാര്യം ചെയ്യും.

ഈ പ്രത്യേകാവകാശത്തിന് നിയന്ത്രണങ്ങളുണ്ടോ?

തീർച്ചയായും ഉണ്ട്. ഉദാഹരണത്തിന്, ഭരണഘടനയുടെ 121-ാം അനുച്ഛേദം അനുസരിച്ച് സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ഏതെങ്കിലും ജഡ്ജിയുടെ ചുമതലകളെ സംബന്ധിച്ച് പാർലമെന്റിൽ ചർച്ച നടത്തുന്നതിന് വിലക്കുണ്ട്.

പാർലമെന്റിന്റെ പ്രത്യേകാവകാശം എന്ന ആശയം ഉത്ഭവിച്ചത് എവിടെ നിന്ന്?

1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ടിലൂടെയാണ്, ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസ് അനുഭവിക്കുന്ന അധികാരങ്ങളെയും പ്രത്യേകാവകാശങ്ങളെയും പരാമർശിച്ചുകൊണ്ട് ഈ വ്യവസ്ഥ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഭരണഘടനയുടെ പ്രാരംഭ ഡ്രാഫ്റ്റിലും ഹൗസ് ഓഫ് കോമൺസിനെക്കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നു, എന്നാൽ അത് പിന്നീട് ഒഴിവാക്കപ്പെട്ടു.

എന്നിരുന്നാലും, പരമപ്രധാനമായി ഭരണഘടന പിന്തുടരുന്ന ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി പാർലമെന്ററി മേൽക്കോയ്മയാണ് ബ്രിട്ടൺ പിന്തുടരുന്നത്. പൊതുനിയമത്തിൽ അധിഷ്ഠിതമായ ഹൗസ് ഓഫ് കോമൺസിന്റെ പ്രത്യേകാവകാശങ്ങൾ നൂറ്റാണ്ടുകളായുള്ള മുൻവിധികളിലൂടെ വികസിപ്പിച്ചെടുത്തതാണ്.

പതിനേഴാം നൂറ്റാണ്ടിലെ 'ആർ വേഴ്സസ് എലിയറ്റ്, ഹോൾസ് ആൻഡ് വാലന്റൈൻ' കേസിൽ, ഹൗസ് ഓഫ് കോമൺസിലെ അംഗമായ സർ ജോൺ എലിയറ്റ്, ഒരു ചർച്ചയിൽ രാജ്യദ്രോഹപരമായ വാക്കുകൾ ഉപയോഗിച്ചതിനും സ്പീക്കർക്കെതിരെ അക്രമം നടത്തിയതിനും അറസ്റ്റിലായി. എന്നിട്ടും, പാർലമെന്റിൽ പറഞ്ഞ വാക്കുകൾ അവിടെ മാത്രമേ ചർച്ച ചെയ്യാവുള്ളൂ എന്ന് പറഞ്ഞുകൊണ്ട് ഹൗസ് ഓഫ് ലോർഡ്സ് സർ ജോണിന് പ്രതിരോധം നൽകി.

ഇന്ത്യയിലെ കോടതി വിധികള്‍?

1970 ലെ 'തേജ് കിരൺ ജെയിൻ വി എൻ സഞ്ജിവ റെഡ്ഡി' വിധിയിൽ, പാർലമെന്റംഗങ്ങൾക്കെതിരെ പുരി ശങ്കരാചാര്യയുടെ അനുയായികൾ നൽകിയ നഷ്ടപരിഹാര ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. 1969 മാർച്ചിൽ പട്‌നയിൽ നടന്ന ലോക ഹിന്ദു മത സമ്മേളനത്തില്‍ ശങ്കരാചാര്യർ പങ്കെടുക്കുകയും തൊട്ടുകൂടായ്മ ഹിന്ദുമതത്തിന്റെ തത്വങ്ങളുമായി യോജിക്കുന്നതാണെന്നും ഒരു നിയമത്തിനും അതിനെ എതിർക്കാൻ കഴിയില്ലെന്നും നിരീക്ഷിച്ചതായും ദേശീയ ഗാനം ആലപിച്ചപ്പോൾ പുറത്തിറങ്ങി നടന്നതായും വിധിയിൽ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

ആർട്ടിക്കിൾ 105 ലെ "എന്തും" എന്ന വാക്കിനെ വിശാലമായി കാണണമെന്നും 'എല്ലാം' എന്ന വാക്കിന് തുല്യമാണെന്നുമായിരുന്നു സുപ്രീംകോടതി വിധി

വിഷയം പാർലമെന്റിൽ ചർച്ച ചെയ്തപ്പോൾ ശങ്കരാചാര്യർക്കെതിരെ ദ്രോഹപരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു ഹർജിക്കാരുടെ വാദം. എംപിമാരുടെ പ്രതിരോധം നടപടികളിലെ ക്രമക്കേടുകൾക്കെതിരെയാണ്, എന്നാൽ നിയമവിരുദ്ധതയ്‌ക്കെതിരെയല്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നിരുന്നാലും, ആർട്ടിക്കിൾ 105 ലെ "എന്തും" എന്ന വാക്കിനെ വിശാലമായി കാണണമെന്നും 'എല്ലാം' എന്ന വാക്കിന് തുല്യമാണെന്നുമായിരുന്നു സുപ്രീംകോടതി വിധി.

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, 1998-ൽ, 'പി.വി. നരസിംഹറാവു വേഴ്സസ് സ്റ്റേറ്റ്' കേസിൽ, പാർലമെന്റിന്റെ പ്രത്യേകാവകാശത്തെക്കുറിച്ചുള്ള രണ്ട് ചോദ്യങ്ങൾക്ക് സുപ്രീംകോടതി മറുപടി നല്‍കി.

1993-ൽ നരസിംഹറാവു കേന്ദ്രത്തില്‍ ന്യൂനപക്ഷമായിരുന്ന സർക്കാരിന്റെ പ്രധാനമന്ത്രിയായിരുന്നു. സർക്കാരിനെതിരെ പ്രതിപക്ഷ അംഗങ്ങൾ അവിശ്വാസ വോട്ട് വിളിച്ചപ്പോൾ, ഭരണകക്ഷിയിലെ ചില വിഭാഗങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) അംഗങ്ങള്‍ക്ക് പണം നല്‍കി. 251 അംഗങ്ങൾ പിന്തുണച്ചെങ്കിലും 265 അംഗങ്ങൾ എതിർത്തതോടെ പ്രമേയം സഭയിൽ പരാജയപ്പെട്ടു.

പാർലമെന്റ് നടപടികളുടെ സാഹചര്യത്തിൽ എം പി കൈക്കൂലി വാങ്ങുന്നതിന് സാധാരണ നിയമം ബാധകമല്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചു

രണ്ട് ചോദ്യങ്ങളാണ് സുപ്രീംകോടതിയുടെ മുന്നിലെത്തിയത് .

ഒന്ന്, ആർട്ടിക്കിൾ 105(1), 105(2) പ്രകാരം പാർലമെന്ററി നടപടികളുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണത്തിൽ എംപിമാർക്ക് ക്രിമിനൽ കോടതിയുടെ മുൻപാകെ പ്രോസിക്യൂഷനിൽ നിന്ന് മുക്തി നേടാനാകുമോ?

രണ്ട്, 1988-ലെ അഴിമതി നിരോധന നിയമപ്രകാരം ഒരു എം പി "പൊതുസേവകൻ" ആണോ?

പാർലമെന്റ് നടപടികളുടെ സാഹചര്യത്തിൽ എം പി കൈക്കൂലി വാങ്ങുന്നതിന് സാധാരണ നിയമം ബാധകമല്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചു. “വിശാലമായി വ്യാഖ്യാനിച്ചാൽ, ആർട്ടിക്കിൾ 105 (2) ഒരു പാർലമെന്റ് അംഗത്തെ കോടതി നടപടികളിൽ നിന്ന് സംരക്ഷിക്കുന്നു, ,” കോടതി പറഞ്ഞു.

പാർലമെന്ററി സംവാദങ്ങളിൽ നിർഭയമായി പങ്കെടുക്കാൻ അംഗങ്ങളെ ഇത് പ്രാപ്തരാക്കുമെന്നും അംഗങ്ങൾക്ക് അവരുടെ പ്രസംഗത്തിനോടോ വോട്ടിനോടോ ബന്ധമുള്ള എല്ലാ സിവിൽ, ക്രിമിനൽ നടപടികളിൽ നിന്നും പ്രതിരോധത്തിന്റെ വിപുലമായ സംരക്ഷണം ആവശ്യമാണെന്നും പറഞ്ഞുകൊണ്ട് കോടതി ഈ വിധിയെ യുക്തിസഹമാക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in