പ്രതിപക്ഷത്തിന് നൽകാത്ത ഡെപ്യൂട്ടി സ്പീക്കർ പദവി; അധികാരങ്ങളും പ്രത്യേകതകളും എന്തൊക്കെ?

പ്രതിപക്ഷത്തിന് നൽകാത്ത ഡെപ്യൂട്ടി സ്പീക്കർ പദവി; അധികാരങ്ങളും പ്രത്യേകതകളും എന്തൊക്കെ?

പതിനേഴാം ലോക്‌സഭയില്‍ പ്രതിപക്ഷത്തിനു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നൽകാൻ ബിജെപി തയാറായിരുന്നില്ല
Updated on
3 min read

ലോക്‌സഭയിൽ അംഗബലം വർധിച്ചതിനാൽ ഇത്തവണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം. സ്പീക്കർ പദവിയിലേക്ക് ഓം ബിർലയ്ക്കു പിന്തുണ തേടി ബിജെപി പ്രതിപക്ഷത്തെ സമീപിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാൻ തയാറായാൽ ഓം ബിർലയെ പിന്തുണയ്ക്കാൻ തയാറാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. ഇതിനുവഴങ്ങാൻ ബിജെപി തയാറാവാതിരുന്നതോടെ സ്പീക്കർ പദവിയിലേക്കു മത്സരിക്കാൻ പ്രതിപക്ഷം തയാറായി. തങ്ങളെ പരിഗണിക്കാത്ത ഭരണപക്ഷത്തോട് ഒത്തുതീർപ്പിന് തയാറായല്ലെന്ന സൂചനയാണ് പ്രതിപക്ഷം കൊടിക്കുന്നിൽ സുരേഷിനെ മത്സരംഗത്ത് ഇറക്കിയതിലൂടെ പ്രതിപക്ഷം നൽകിയത്.

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ അപൂർവമായാണ് സ്പീക്കര്‍ സ്ഥാനത്തേക്കു മത്സരം നടന്നത്. ഇത്തവണ രാജസ്ഥാനിലെ കോട്ടയില്‍നിന്നു മൂന്ന് തവണ എംപിയായ ഓം ബിര്‍ലയാണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞതവണയും ഓം ബിര്‍ലയായിരുന്നു സ്പീക്കർ. ആ സമയത്ത പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തയാളാണ് ബിർല.

സാധാരണഗതിയിൽ സ്പീക്കർ പദവി ഭരണപക്ഷവും ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷവും വഹിക്കുന്നതാണ് കീഴ്‌വഴക്കം. 1990 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പ്രതിപക്ഷമായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ പദവി വഹിച്ചിരുന്നത്. ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് വലിയ ഭൂരിപക്ഷമുണ്ടായിരുന്ന 2019ൽ ഡെപ്യൂട്ടി സ്പീക്കർ പദവി ഉണ്ടായിരുന്നില്ല. പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാതിരിക്കാനുള്ള തന്ത്രമായിരുന്നു ബിജെപിയുടെ ഈ നീക്കത്തിനുപിന്നിൽ. എന്നാൽ ഇത്തവണ 232 സീറ്റുകള്‍ നേടി സർക്കാരുമായി ബലാബലമെന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷം പ്രതീക്ഷിച്ചിരിക്കെയാണ് അക്കാര്യത്തിൽ ഉറപ്പുനൽകാതെയുള്ള ബിജെപിയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്.

പ്രതിപക്ഷത്തിന് നൽകാത്ത ഡെപ്യൂട്ടി സ്പീക്കർ പദവി; അധികാരങ്ങളും പ്രത്യേകതകളും എന്തൊക്കെ?
നായിഡുവിനെ ഭയന്നോ ജഗന്‍? സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ, ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ഒരേ പാളയത്തില്‍

കീഴ്വഴക്കം പാലിച്ച് സര്‍ക്കാര്‍ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയാല്‍ ഓം ബിര്‍ലയെ സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. അതേസമയം ഓം ബിര്‍ലയ്ക്ക് വേണ്ടി സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ പിന്തുണ മന്ത്രി രാജ്‌നാഥ് സിങ്ങ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വിളിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നൽകാൻ തയാറായാൽ സ്പീക്കർ സ്ഥാനത്തേക്ക് ബിർലയെ പിന്തുണയ്ക്കാമെന്നായിരുന്നു ഖാർഗെയുടെ മറുപടി. പാർട്ടിയുമായി ആലോചിച്ച് പിറ്റേദിവസം രാവിലെ 10നുള്ളിൽ മറുപടി അറിയിക്കാമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞെങ്കിലും വീണ്ടുമൊരു വിളിയുണ്ടായില്ല. ഇതോടെ സഭയില്‍ സൗഹാര്‍ദത്തിന്‌ ഭരണപക്ഷം തയാറാല്ലെന്നു വിലയിരുത്തിയാണ് പ്രതിപക്ഷം കൊടിക്കുന്നിൽ സുരേഷിനെ മത്സരിപ്പിക്കാൻ അവസാന നിമിഷം തീരുമാനമെടുത്തത്.

എന്താണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി

ഭരണഘടനയുടെ 95 (1) അനുച്ഛേദം പ്രകാരം സ്പീക്കര്‍ ഒഴിവാണെങ്കില്‍ സ്പീക്കറുടെ പദവി നിര്‍വഹിക്കേണ്ടയാളാണ് ഡെപ്യൂട്ടി സ്പീക്കര്‍. സഭാധ്യക്ഷനാകുമ്പോള്‍ സ്പീക്കറുടെ അതേ അധികാരങ്ങള്‍ ഡെപ്യൂട്ടി സ്പീക്കർക്കുമുണ്ട്. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും പെട്ടെന്ന് നിയമിക്കണം. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും പെട്ടെന്ന് തന്നെ ജനങ്ങളുടെ സഭയിലേക്ക് തിരഞ്ഞെടുക്കണമെന്നാണ് വകുപ്പ് 93 അനുശാസിക്കുന്നത്. നിയസഭകളിലെ സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ ഭരണഘടനയിലെ 178ാം വകുപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കുന്നതിലെ സമയപരിധി എത്രയാണെന്ന് ഭരണഘടന വ്യക്തമാക്കുന്നില്ല. ഡെപ്യൂട്ടി സ്പീക്കര്‍ നിയമനം വൈകിപ്പിക്കുന്നതിലും ഒഴിവാക്കുന്നതിലും സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നതും ഈയൊരു വിടവാണ്. അതേസമയം അനുച്ഛേദം 93ലും 178ലും സൂചിപ്പിക്കുന്നത് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നിര്‍ബന്ധമാണെന്ന് മാത്രമല്ലെന്നും വേഗത്തില്‍ നടത്തണമെന്നുമാണെന്ന് ഭരണഘനാ വിശകലന വിദഗ്ധർ സൂചിപ്പിക്കുന്നു.

പ്രതിപക്ഷത്തിന് നൽകാത്ത ഡെപ്യൂട്ടി സ്പീക്കർ പദവി; അധികാരങ്ങളും പ്രത്യേകതകളും എന്തൊക്കെ?
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനിച്ച് 'ഇന്ത്യ' സഖ്യം

ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്

ലോക്‌സഭയിലെയും നിയമസഭകളിലെയും സ്പീക്കര്‍ തിരഞ്ഞെടുപ്പ് സഭയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ നടക്കുന്നതാണ് പതിവ്. ആദ്യത്തെ രണ്ട് ദിവസത്തെ സത്യപ്രതിജ്ഞയ്ക്കു ശേഷം മൂന്നാമത്തെ ദിവസമാണ് പൊതുവെ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് സാധാരണയായി രണ്ടാമത്തെ സമ്മേളനത്തിലും നടക്കുന്നു. ഒഴിവാക്കാനാകാത്തതും വ്യക്തവുമായ കാരണങ്ങളില്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് രണ്ടാമത്തെ സമ്മേളനത്തിനപ്പുറം വൈകാറില്ല.

ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം എട്ട് പ്രകാരമാണ്. ഇതുപ്രകാരം സ്പീക്കര്‍ നിശ്ചയിക്കുന്ന തീയതിയിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഡെപ്യൂട്ടി സ്പീക്കറുടെ പേര് നിര്‍ദേശിച്ച പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞാല്‍ ആ വ്യക്തിയെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കും. ഒരു തവണ തിരഞ്ഞെടുക്കപ്പെട്ടാല്‍ സഭ പിരിച്ചുവിടുന്നത് വരെ ആ വ്യക്തി തന്നെയായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍.

പ്രതിപക്ഷത്തിന് നൽകാത്ത ഡെപ്യൂട്ടി സ്പീക്കർ പദവി; അധികാരങ്ങളും പ്രത്യേകതകളും എന്തൊക്കെ?
മൂന്നാം മോദി സര്‍ക്കാരിന് ആദ്യ വെല്ലുവിളി; ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം

അതേസമയം 94ാം അനുച്ഛേദം പ്രകാരം ഏതെങ്കിലും അവസരത്തില്‍ സ്പീക്കര്‍ അഥവാ ഡെപ്യൂട്ടി സ്പീക്കര്‍ രാജിവെക്കുകയോ, അയോഗ്യനാക്കുകയും ചെയ്താല്‍ ആ പദവി ഒഴിഞ്ഞുകിടക്കും. ഉദാഹരണമായി ആദ്യ സ്പീക്കറായ ജിവി മാവലങ്കര്‍ തന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അന്തരിച്ചതിനെത്തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എം അനന്തശയനമാണ് 1956 മുതല്‍ 1957 വരെയുള്ള കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചത്. പിന്നീട് രണ്ടാം ലോക്‌സഭയുടെ സ്പീക്കറായി അയ്യങ്കാര്‍ തിരഞ്ഞെടുക്കപ്പെട്ടു.

13ാം ലോക്‌സഭയിലെ സ്പീക്കര്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ ബാലയോഗി അന്തരിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന പിഎം സഈദ് രണ്ട് മാസം ആക്ടിങ് സ്പീക്കർ. പിന്നീട് ശിവസേനയിലെ മനോഹര്‍ ജോഷിയെ സ്പീക്കറായി തിരഞ്ഞെടുത്തു.

ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും പ്രതിപക്ഷവും

പൊതുവേ പ്രതിപക്ഷമാണ് ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രണ്ട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് (2004-09,2009-14) പ്രതിപക്ഷത്തിനായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ആദ്യത്തെ തവണ ശിരോമണി അകാലി ദളിലെ ചരണ്‍ജിത്ത് സിങ്ങ് അട്‌വാളും രണ്ടാം തവണ ബിജെപിയുടെ കരിയ മുണ്ടയുമായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. എന്നാല്‍ 1952 മുതല്‍ 69 വരെയുള്ള ആദ്യത്തെ നാല് ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നുള്ളവരായിരുന്നു.

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ പിഎം സഈദായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ പദവി വഹിച്ചത്. 1997 മുതല്‍ 98 വരെ ഐ കെ ഗുജ്‌റാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ഉണ്ടായിരുന്നില്ല. 1996 മുതല്‍ 97 വരെ എച്ച്ഡി ദേവെഗൗഡ സർക്കാരിന്റെ കാലത്ത് ബിജെപിയുടെ സൂരജ് ഭന്‍ ആണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി വഹിച്ചത്. നരസിംഹ റാവു സര്‍ക്കാരില്‍ ബിജെപിയുടെ എസ് മല്ലികാര്‍ജുനെയും, ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസിന്റെ ശിവരാജ് പട്ടീലുുമായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍മാര്‍.

logo
The Fourth
www.thefourthnews.in