എന്താണ് 'കങ്കാരു കോടതി'?

എന്താണ് 'കങ്കാരു കോടതി'?

കങ്കാരു കോടതി' എന്ന പദത്തിന്റെ ഉത്ഭവം വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകളൊന്നുമില്ല.
Updated on
1 min read

പരിചയ സമ്പന്നരായ ജഡ്ജിമാര്‍ക്ക് പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ 'കങ്കാരു കോടതി'ളാകുന്നുവെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ വിമര്‍ശനം. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചരണം ശക്തമാകുന്നുവെന്നും ജുഡീഷ്യറിയുടെ നീതിയുക്തമായ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. റാഞ്ചിയില്‍ ജസ്റ്റിസ് എസ് ബി സിന്‍ഹയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

കങ്കാരു കോടതി

നിയമത്തിന്റെയോ നീതിയുടെയോ മാനദണ്ഡമില്ലാതെ പ്രവര്‍ത്തിക്കുകയും തോന്നുംപടി ശിക്ഷാവിധികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെയാണ് 'കങ്കാരു കോടതി'എന്ന് സാധാരണ പറയുന്നത്. കുറ്റാരോപിതര്‍ക്കെതിരായ വിധി മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. ഔപചാരികമായി മാത്രമാകും നടപടിക്രമങ്ങള്‍. 'കുറ്റം തെളിയിക്കുന്നതുവരെ നിരപരാധി' എന്ന കാഴ്ചപ്പാടിന് എതിരായിട്ടായിരിക്കും പ്രവര്‍ത്തനം. ഇവിടെ വിചാരണ ഉണ്ടാകണമെന്നില്ല. വളരെ വേഗത്തില്‍ തീരുമാനമെടുക്കുകയും ചെയ്യും.

കങ്കാരു കോടതിയുടെ ഉത്ഭവം

'കങ്കാരു കോടതി' എന്ന പദത്തിന്റെ ഉത്ഭവം വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകളൊന്നുമില്ല. 1853-ല്‍ ഫിലിപ്പ് പാക്സ്റ്റണ്‍ ഒരു മാസികയില്‍ എഴുതിയ ' എ സ്‌ട്രോ യാങ്കി ഇന്‍ ടെക്‌സാസ്' എന്ന ലേഖനത്തില്‍ കങ്കാരു കോടതി എന്ന പ്രയോഗമുണ്ട്. സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ കാലഘട്ടത്തില്‍ കങ്കാരു കോടതികള്‍ സാധാരണമായിരുന്നു. കുറ്റാരോപിതര്‍ക്കെതിരെ പൊതുജന അഭിപ്രായം രൂപപ്പെടുത്താന്‍ വന്‍തോതിലുള്ള പത്ര പ്രചരണങ്ങള്‍ സര്‍ക്കാര്‍ നടത്തുകയും ചെയ്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അമേരിക്കയിലും കങ്കാരു കോടതി പദം ഉപയോഗിച്ചിട്ടുണ്ട്. യു എസ് ക്യാപിറ്റല്‍ കലാപം അന്വേഷിക്കുന്ന പാനലിനെതിരെ ഡൊണാള്‍ഡ് ട്രംപ് കങ്കാരു കോടതി വിമര്‍ശനം നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in