'കവച്' ഉണ്ടായിരുന്നെങ്കിൽ ഒഡിഷാ ട്രെയിൻ ദുരന്തം ഒഴിവാക്കാമായിരുന്നോ?

'കവച്' ഉണ്ടായിരുന്നെങ്കിൽ ഒഡിഷാ ട്രെയിൻ ദുരന്തം ഒഴിവാക്കാമായിരുന്നോ?

എന്താണ് കവച്? വൻ ട്രെയിൻ ദുരന്തങ്ങൾ അതെങ്ങനെ ഒഴിവാക്കും?
Updated on
2 min read

ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനും അതുവഴി സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സംവിധാനമാണ് കവച്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കവച് സംവിധാനം വലിയ ആഘോഷമായാണ് സർക്കാർ പ്രഖ്യാപിച്ചത്. ഒഡിഷയിൽ അപകടത്തിൽപെട്ട രണ്ട് ട്രെയിനിലും കവച് സംവിധാനമില്ല.

'കവച്' ഉണ്ടായിരുന്നെങ്കിൽ ഒഡിഷാ ട്രെയിൻ ദുരന്തം ഒഴിവാക്കാമായിരുന്നോ?
പ്രധാനമന്ത്രി ദുരന്തമുഖത്ത്; രക്ഷാദൗത്യം പൂർത്തിയായെന്ന് റെയിൽവെ; സർക്കാരിന് വീഴ്ചയെന്ന് പ്രതിപക്ഷം

കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഒഡിഷയിലെ അപകടം വഴിമാറിപ്പോകുമായിരുന്നോ? അതെ എന്നാണ് പലരും ഉയർത്തുന്ന വാദം. രാജ്യത്തെ നടുക്കിയ ദുരന്തത്തെ തുടർന്ന് വാർത്തകളിൽ ഇടം പിടിക്കുന്ന കവച് സംവിധാനം എന്താണ്?

എന്താണ് കവച് സംവിധാനം?

2022 മാർച്ച് 23നാണ് 'കവച്' എന്ന തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (ATP) സംവിധാനം റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ട്രെയിൻ പ്രവർത്തനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിരുന്നു കവച്. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) മൂന്ന് ഇന്ത്യൻ സംരംഭകരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത കവച്, ഇന്ത്യൻ റെയിൽവെയുടെ ദേശീയ എടിപി സംവിധാനമായി അംഗീകരിക്കപ്പെട്ടു.

'കവച്' ഉണ്ടായിരുന്നെങ്കിൽ ഒഡിഷാ ട്രെയിൻ ദുരന്തം ഒഴിവാക്കാമായിരുന്നോ?
തകര്‍ന്ന ട്രാക്കുകള്‍, തെറിച്ചുപോയ ബോഗികള്‍; ഒഡിഷ അപകടത്തിന്റെ ഭീകരത വെളിവാക്കി ആകാശ ദൃശ്യങ്ങള്‍

കവചിന്റെ സവിശേഷതകൾ

പ്രതികൂല കാലാവസ്ഥയിൽ ട്രെയിനിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം അപകടകരമായ സിഗ്നൽ പാസിങ്ങും (SPAD) അമിത വേഗതയും ഒഴിവാക്കാൻ ലോകോപൈലറ്റുമാരെ സഹായിക്കുന്നതിനാണ് കവച് രൂപകൽപ്പന ചെയ്തത്. ആവശ്യമുള്ളപ്പോൾ ബ്രേക്ക് സ്വയം പ്രയോഗിക്കുന്നതിലൂടെ ട്രെയിനിന്റെ വേഗത നിയന്ത്രിക്കുന്നതിനും അപകടങ്ങൾ തടയുന്നതിനും കവച് സഹായിക്കും.

'കവച്' ഉണ്ടായിരുന്നെങ്കിൽ ഒഡിഷാ ട്രെയിൻ ദുരന്തം ഒഴിവാക്കാമായിരുന്നോ?
ഒഡിഷ ട്രെയിൻ അപകടം: പ്രധാനമന്ത്രി ദുരന്തസ്ഥലത്തേക്ക്, പരുക്കേറ്റവരെ സന്ദർശിക്കും, 261 മരണം

കൃത്യമായ ഇടപെടൽ നടത്താൻ ലോകോപൈലറ്റ് പരാജയപ്പെട്ടൽ പ്രവർത്തനക്ഷമമാകുന്ന ഓട്ടോമാറ്റിക് ബ്രേക്ക് ആപ്ലിക്കേഷനാണ് കവചിന്റെ സുപ്രധാന സവിശേഷത. ഉയർന്ന വേഗതയുള്ളപ്പോഴും മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിലും കാഴ്ച വ്യക്തമാകാൻ ക്യാബിനിൽ ലൈൻ സൈഡ് സിഗ്നൽ ഡിസ്പ്ലേയും നൽകുന്നു. ലെവൽ ക്രോസിൽ എത്തിയാൽ ഓട്ടോമാറ്റിക് വിസിലിങ്, ലോകോ പൈലറ്റുമാർ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുകവഴി ട്രെയിനുകൾ കൂട്ടിയിടിക്കുന്ന സന്ദർഭം ഒഴിവാക്കൽ, അടിയന്തര സാഹചര്യങ്ങളിൽ ട്രെയിനുകളെ നിയന്ത്രിക്കാൻ എസ്ഒഎസ് ഫീച്ചർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

സൗത്ത് സെൻട്രൽ റെയിൽവെയുടെ ലിങ്കംപള്ളി-വികാരാബാദ്-വാദി, വികാരാബാദ്-ബിദർ സെക്ഷനുകളിൽ 250 കിലോമീറ്റർ ദൂരത്തിൽ കവചിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനു പുറമേ ദക്ഷിണ സെൻട്രൽ റെയിൽവെയിൽ ബിദാർ-പർളി വൈനാഥ്-പർഭാനി, മൻമദ്-പർഭാനി-നന്ദേഡ്, സെക്കന്തരാബാദ്-ഗഡ്വാൾ-ധോനെ-ഗുണ്ടക്കൽ എന്നീ സെക്ഷനുകളിൽ കവച് നടപ്പിലാക്കുന്നുണ്ട്.

'കവച്' ഉണ്ടായിരുന്നെങ്കിൽ ഒഡിഷാ ട്രെയിൻ ദുരന്തം ഒഴിവാക്കാമായിരുന്നോ?
ഒഡിഷ അപകടം: സിഗ്നലിങ്ങ് പാളിയെന്ന് നിഗമനം, മുന്‍ഗണന പരുക്കേറ്റവര്‍ക്കുള്ള ചികിത്സയ്ക്കെന്ന് റെയില്‍വേ മന്ത്രി

പരീക്ഷണൺ വിജയകരമായതോടെ മൂന്ന് സ്ഥാപനങ്ങൾക്ക് കൂടുതൽ ഓർഡറുകൾ നൽകി. 16.88 കോടി രൂപയാണ് കവചിന്റെ വികസനത്തിനായി ആകെ ചെലവായത്.

ദക്ഷിണ സെൻട്രൽ റെയിൽവെയിൽ നിലവിൽ നടപ്പാക്കിയ പദ്ധതി ഇതുവരെ 1,098 കിലോമീറ്ററിലും 65 ട്രെയിനുകളിലുമാണ് ഉള്ളത്. ന്യൂഡൽഹി-ഹൗറ, ന്യൂഡൽഹി-മുംബൈ സെക്ഷനുകളിൽ 3000 കിലോമീറ്ററിലായി 2024 മാർച്ചോടെ കവച് പൂർത്തീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി ട്രാക്കുകൾ നവീകരിക്കുന്നതിലൂടെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ് കൈവരിക്കുക.

'കവച്' ഉണ്ടായിരുന്നെങ്കിൽ ഒഡിഷാ ട്രെയിൻ ദുരന്തം ഒഴിവാക്കാമായിരുന്നോ?
'ട്രെയിനില്‍നിന്ന് ഇറങ്ങിയപ്പോള്‍ കണ്ടത് കൈകാലുകള്‍ ചിതറിക്കിടക്കുന്നത്'; നടുക്കം മാറാതെ അതിജീവിച്ചവര്‍

കവച് പോലുള്ള സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ട്രെയിൻ പ്രവർത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് ലോക്‌സഭയിൽ പദ്ധതി അവതരിപ്പിച്ചത്. കവച് സംവിധാനമുണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന വിലയിരുത്തലിലാണ് പലരും.

logo
The Fourth
www.thefourthnews.in