വാട്‌സ്ആപ്പ് സെപ്റ്റംബറില്‍ മാത്രം നീക്കം ചെയ്തത് ഇന്ത്യയില്‍ നിന്നുള്ള 26.85 ലക്ഷം അക്കൗണ്ടുകള്‍

വാട്‌സ്ആപ്പ് സെപ്റ്റംബറില്‍ മാത്രം നീക്കം ചെയ്തത് ഇന്ത്യയില്‍ നിന്നുള്ള 26.85 ലക്ഷം അക്കൗണ്ടുകള്‍

സന്ദേശങ്ങള്‍ അയക്കാനുള്ള സേവനം ദുരുപയോഗം ചെയ്യുന്നതിനെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് വാട്സ്ആപ്പ്
Published on

ഇന്ത്യയില്‍ നിന്നുള്ള 26.85 ലക്ഷം അക്കൗണ്ടുകള്‍ സെപ്റ്റംബറില്‍ നീക്കം ചെയ്തതായി വാട്‌സ്ആപ്പ്. 2021ലെ ഐടി നിയമ ഭേദഗതി അടിസ്ഥാനമാക്കി പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് വിശദാംശങ്ങളുള്ളത്. ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് 23 ലക്ഷത്തിലധികം അക്കൗണ്ടുകളും വാട്സ്ആപ്പ് നീക്കം ചെയ്തു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ അയക്കാനുള്ള സേവനം ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ആപ്പിന്റെ ദുരുപയോഗം തടയുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്ന് മാതൃകമ്പനിയായ മെറ്റ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് വ്യക്തമാക്കുന്നു. സുരക്ഷാ റിപ്പോര്‍ട്ടില്‍ വാട്സാപ്പിന് ലഭിച്ച പരാതികളുടെയും പരാതികളില്‍ സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ നടപടികളുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

2021 ലെ ഭേദഗതി വരുത്തിയ ഐടി നിയമങ്ങള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രതിമാസ പരാതികളും നടപടികളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇതുപ്രകാരം രാജ്യത്ത് 500 ദശലക്ഷം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിന് സെപ്റ്റംബറില്‍ ലഭിച്ചത് 666 പരാതികളാണ്. ഇതില്‍ 23 പരാതികളില്‍ നടപടികള്‍ സ്വീകരിച്ചു. ഓഗസ്റ്റില്‍ 598 പരാതികള്‍ വാട്സ്ആപ്പിന് ലഭിച്ചു. അതില്‍ 19 എണ്ണത്തില്‍ നടപടികളുണ്ടായി.

സുരക്ഷിതവും വിശ്വസിനീയവുമായ ഇന്റര്‍നെറ്റ് സാധ്യത എന്ന ലക്ഷ്യത്തോടെ ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന പുതിയ ഭേദഗതി പ്രകാരമാണ് നടപടികള്‍.

logo
The Fourth
www.thefourthnews.in