ആർക്കാണ് ചെറുപ്പം; ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പരസ്പരം കളിയാക്കി ചീഫ് ജസ്റ്റിസും, കേന്ദ്രമന്ത്രിയും

ആർക്കാണ് ചെറുപ്പം; ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പരസ്പരം കളിയാക്കി ചീഫ് ജസ്റ്റിസും, കേന്ദ്രമന്ത്രിയും

ബാര്‍ കൗണ്‍സില്‍ അനുമോദന പരിപാടിക്കിടെയാണ് സംഭവം
Updated on
1 min read

ആർക്കാണ് കൂടുതല്‍ ചെറുപ്പം? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനോ, കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോ? ഡല്‍ഹിയില്‍ സംഘടിപ്പിച്ച ബാര്‍ കൗണ്‍സില്‍ അനുമോദന പരിപാടിക്കിടെയാണ് ആരാണ് ചെറുപ്പക്കാരനെന്ന കാര്യത്തിൽ പരസ്പരം തമാശകളുമായി ഇരുവരും രംഗത്തെത്തിയത്. യുവത്വം തുളുമ്പുന്ന ചീഫ് ജസ്റ്റിസാണ് ചന്ദ്രചൂഡെന്ന റിജിജുവിന്റെ പരാമര്‍ശത്തിന്, റിജിജു തന്നെക്കാള്‍ ചെറുപ്പമാണെന്നായിരുന്നു ജസ്റ്റ്‌സിന്റെ പ്രതികരണം.

ഇപ്പോഴും യുവത്വത്തോടെ ഇരിക്കുന്ന നിയമമന്ത്രിയുടെ പ്രായമെന്തെന്നറിയാന്‍ താന്‍ ഗൂഗിളില്‍ പരതി. കിട്ടിയ വിവരമനുസരിച്ച് മന്ത്രി തന്നേക്കാള്‍ ഇളയതാണ്. റിജിജു ജനിക്കുമ്പോള്‍ തനിക്ക് 12 വയസ്സ് ഉണ്ടായിരുന്നെന്നും ജസ്റ്റിസ്റ്റ് കൂട്ടിച്ചേര്‍ത്തു. അതിനാല്‍ പ്രായക്കുറവിന്റെയും യുവത്വത്തിന്റെയും കാര്യത്തില്‍ നിയമമന്ത്രി തന്നെയാണ് എല്ലാ അഭിനന്ദനങ്ങള്‍ക്കും അര്‍ഹനെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജ.ചന്ദ്രചൂഡിന്റെ വാക്കുകള്‍ക്ക് പിന്നാലെ സദസില്‍ നിന്നും കൂട്ടച്ചിരി ഉയര്‍ന്നു.

തന്നെ യുവാവെന്ന് വിളിച്ച് കേള്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് റിജിജു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ വിശേഷണത്തില്‍ തനിക്കും നിയമകാര്യമന്ത്രാലയത്തിനും അഭിമാനവുമുണ്ട്. എന്നാല്‍ അതിനേക്കാള്‍ സന്തോഷം യുവത്വത്തിന്റെ ചുറുചുറുക്കുള്ള ഒരു ചീഫ് ജസ്റ്റിസിനെ രാജ്യത്തിന് കിട്ടി എന്നതിലാണെന്നും നിയമന്ത്രി കിരണ്‍ റിജിജു കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in