അമ്പത് ലക്ഷം ആവശ്യപ്പെട്ട് ഷാരൂഖ് ഖാന് വധഭീഷണി; അഭിഭാഷകന്‍ അറസ്റ്റില്‍

അമ്പത് ലക്ഷം ആവശ്യപ്പെട്ട് ഷാരൂഖ് ഖാന് വധഭീഷണി; അഭിഭാഷകന്‍ അറസ്റ്റില്‍

ബാന്ദ്ര പോലീസിന് ലഭിച്ച സന്ദേശം അനുസരിച്ച് 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ ഷാരൂഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണ
Updated on
1 min read

ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡില്‍ ഒരാള്‍ അറസ്റ്റില്‍. നടനെതിരെ വധ ഭീഷണി മുഴക്കി 50 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നാണ് അഭിഭാഷകനായ മുഹമ്മദ് ഫൈസാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഭാരതീയ നാഗരിത് സംഹിത 308(4), 351 (3)(4) വകുപ്പുകള്‍ പ്രകാരമാണ് നടപടി. ബാന്ദ്ര പോലീസിന് ലഭിച്ച സന്ദേശം അനുസരിച്ച് 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ ഷാരൂഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. ഛത്തീസ്ഗഡിലെ റായ്പൂരാണ് ഫോണ്‍ കോളിന്റ ഉറവിടം എന്നാണ് മുംബൈ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് സംഘം ഛത്തീസ്ഗഡിലേക്ക് തിരിച്ച് അന്വേഷം വ്യാപകമാക്കിയിരുന്നു.

തുടര്‍ന്നാണ് ഭീഷണിക്കു പിന്നില്‍ ഫൈസാന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍, ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണ്‍ മോഷണം പോയി എന്നായിരുന്നു ഇയാള്‍ നല്‍കിയ മൊഴി. തുടര്‍ന്ന് മുംബൈ പോലീസിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും ആരാധകരെ ഭയന്ന് ഓണ്‍ലൈന്‍ വഴി മൊഴി എടുക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഈ ആവശ്യം നിരാകരിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നവംബര്‍ രണ്ടിന് ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭീഷണക്കു പിന്നാലെ മുംബൈ പോലീസ് നടന്റെ സുരക്ഷ ഉയര്‍ത്തുകയും വൈപ്ലസ് സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.ഇതുപ്രകാരം ഇപ്പോള്‍ 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോടൊപ്പം ഉണ്ട്. നേരത്തെ ആയുധധാരികളായ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആയിരുന്നു അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്.

അമ്പത് ലക്ഷം ആവശ്യപ്പെട്ട് ഷാരൂഖ് ഖാന് വധഭീഷണി; അഭിഭാഷകന്‍ അറസ്റ്റില്‍
സല്‍മാന് ശേഷം ഷാരൂഖ്, ബോളിവുഡ് താരങ്ങളെ വിടാതെ ഭീഷണികള്‍; മുംബൈ പോലീസിന് പുതിയ തലവേദന

ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ നിന്നുള്ള തന്റെ സഹതാരം സല്‍മാന്‍ ഖാന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഷാറൂഖിനെതിരായ ഭീഷണി. സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ രാജസ്ഥാന്‍ സ്വദേശിയായ 32കാരന്‍ കര്‍ണാടകയില്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കുപ്രസിദ്ധ സംഘമായ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണികള്‍ തുടര്‍ച്ചയായി സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്നിരുന്നു. അഞ്ചു കോടി രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ മോശം സ്ഥിതിയാകുമെന്ന ഭീഷണിയാണ് ഇതില്‍ ഏറ്റവും ഒടുവില്‍ ഉണ്ടായത്.

മുംബൈ പോലീസിനായിരുന്നു് ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നാണ് മുംബൈ പോലീസിന്റെ നിഗമനം.''ജീവിച്ചിരിക്കണമെന്നും ലോറന്‍സ് ബിഷ്‌ണോയിയുടെ ശത്രുത അവസാനിക്കണമെന്നും ആഗ്രഹമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന്‍ ഇടന്‍ അഞ്ച് കോടി രൂപ നല്‍കണം. ഈ ആവശ്യം ലഘൂകരിച്ചു കാണരുത്. അവഗണിച്ചാല്‍ സല്‍മാന്റെ സ്ഥിതി ബാബാ സിദ്ധിഖിയേക്കാള്‍ മോശമാകും,'' എന്നായിരുന്നു ഭീഷണി സന്ദേശം.

logo
The Fourth
www.thefourthnews.in