ആരായിരിക്കും പുതിയ സ്പീക്കർ? സമവായത്തിൽ എത്താൻ ബിജെപി; അഞ്ച് വർഷത്തിനുശേഷം ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവുമോ ?

ആരായിരിക്കും പുതിയ സ്പീക്കർ? സമവായത്തിൽ എത്താൻ ബിജെപി; അഞ്ച് വർഷത്തിനുശേഷം ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവുമോ ?

കഴിഞ്ഞ അഞ്ചുവർഷം ലോക്‌സഭയ്ക്ക് ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരുന്നില്ല
Updated on
2 min read

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കാനിരിക്കെ ഇത്തവണ പുതിയ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവുമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ജൂൺ 26 നാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. സ്പീക്കർ സ്ഥാനം ഭരണകക്ഷികൾ ഏറ്റെടുക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷ പാർട്ടികൾക്കായി നൽകാറാണ് പതിവ്.

എന്നാൽ കഴിഞ്ഞ അഞ്ചുവർഷം ലോക്‌സഭയ്ക്ക് ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരുന്നില്ല. പതിനെട്ടാം ലോക്‌സഭ സമ്മേളനം ആരംഭിക്കാനിരിക്കെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ആരായിരിക്കും എത്തുകയെന്നതാണ് ഉയരുന്ന ചോദ്യം.

സ്പീക്കർ സ്ഥാനം ഏറ്റെടുക്കാനാണ് ബിജെപിയുടെ നീക്കമെങ്കിലും സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും നേരത്തെ തന്നെ സ്പീക്കർ സ്ഥാനത്തേക്ക് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ബിജെപി എന്ത് തീരുമാനമെടുത്താലും പിന്തുണയ്ക്കുമെന്ന് ജെഡിയു പ്രഖ്യാപിച്ചെങ്കിലും സ്പീക്കർ സ്ഥാനം വേണമെന്ന് ടിഡിപി നിർബന്ധം പിടിച്ചിരുന്നു.

ആരായിരിക്കും പുതിയ സ്പീക്കർ? സമവായത്തിൽ എത്താൻ ബിജെപി; അഞ്ച് വർഷത്തിനുശേഷം ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവുമോ ?
യുപിയില്‍ ചുവടുറപ്പിക്കാനോ റായ്‌ബറേലി; കോണ്‍ഗ്രസ് നൽകുന്ന സന്ദേശമെന്ത്?

ഇതിനിടെ സ്പീക്കർ സ്ഥാനത്തിന് പകരം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ടിഡിപിക്ക് നൽകാനായി ബിജെപി ആലോചിച്ചിരുന്നെങ്കിലും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നിർബന്ധനമായും പ്രതിപക്ഷത്തിന് നൽകണമെന്ന് ഇന്ത്യ മുന്നണി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവും നിയുക്ത പാർലമെന്ററി കാര്യ മന്ത്രിയുമായ കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടിരുന്നു. എന്നാൽ പ്രിസൈഡിങ് ഓഫീസർമാരെ കുറിച്ച് ആ യോഗത്തിൽ ചർച്ച നടന്നിട്ടില്ലെന്ന് ഇരുപാർട്ടികളുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

2014ലും 2019ലും ലോക്സഭയിൽ ബിജെപിക്ക് കേവലഭൂരിപക്ഷം ഉണ്ടായിരുന്നപ്പോൾ പാർട്ടി എംപിമാരായ സുമിത്ര മഹാജനും ഓം ബിർളയും എതിരാളികൾ ഇല്ലാതെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ൽ എഐഎഡിഎംകെയുടെ എം തമ്പി ദുരൈ ഡെപ്യൂട്ടി സ്പീക്കറായിരുന്നെങ്കിലും 17ാം ലോക്സഭയിൽ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ആരായിരിക്കും പുതിയ സ്പീക്കർ? സമവായത്തിൽ എത്താൻ ബിജെപി; അഞ്ച് വർഷത്തിനുശേഷം ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവുമോ ?
പാർലമെന്റിലെ മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറിന്റെയും പ്രതിമകൾ മാറ്റി സ്ഥാപിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

നേരത്തെ യുപിഎ സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ 2004 ലും 2009 ലും ബിജെപിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയിരുന്നു.

ബിജെപി എംപിമാരായ ചരൺജിത് സിങ് അത്വാളിനും കരിയ മുണ്ടയ്ക്കുമായിരുന്നു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയിരുന്നത്.

അതേസമയം ഓം ബിർളയെ തന്നെ സ്പീക്കറാക്കണമെന്ന് എൻഡിയിൽ ചില ഘടകകക്ഷികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ബിജെഡി വിട്ട് ബിജെപിയിൽ എത്തി മത്സരിച്ച് വിജയിച്ച ഡി പുരന്ദേശ്വരിയുടെയും മുതിർന്ന എംപി ഭർതൃഹരി മഹ്താബിന്റെയും പേരുകളും സ്പീക്കർ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

ഇക്കാര്യത്തിൽ സഖ്യകക്ഷികളുമായി സമവായത്തിൽ എത്താനാണ് ബിജെപിയുടെ നീക്കം. ജൂൺ 24 ന് ആരംഭിക്കുന്ന ലോകസഭ സമ്മേളനത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിട്ടാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുക.

ആരായിരിക്കും പുതിയ സ്പീക്കർ? സമവായത്തിൽ എത്താൻ ബിജെപി; അഞ്ച് വർഷത്തിനുശേഷം ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവുമോ ?
കശ്മീർ മുതൽ ബാബരിക്കുവേണ്ടിയുള്ള പോരാട്ടം വരെ, ഒടുവിൽ അരുന്ധതിക്കൊപ്പം യുഎപിഎ കേസ് പ്രതി; ആരാണ് ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ?

സമവായത്തിൽ എത്താതെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരമുണ്ടായാൽ ജൂൺ 26 ന് സ്പീക്കർ തിരഞ്ഞെടുപ്പ് ഉണ്ടാകും. സമവായ സ്ഥാനാർഥിയാണെങ്കിൽ, മത്സരമില്ലാതെ പുതിയ സ്പീക്കർ അന്നുതന്നെ ചുമതലയേൽക്കും.

തുടർന്ന് ജൂൺ 27 ന് പ്രസിഡന്റ് ദ്രൗപതി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും, ജൂലൈ 3 വരെയാണ് ഇടക്കാല സമ്മേളനം നടക്കുക.

കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് ആണ് നിലവിൽ പ്രോടേം സ്പീക്കർ. സഭയിലെ ഏറ്റവും മുതിർന്ന എംപിയെയാണ് പ്രോടേം സ്പീക്കറാക്കുന്നത്.

logo
The Fourth
www.thefourthnews.in