അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് എന്തിന്? എന്താണ് ഡല്‍ഹി മദ്യനയക്കേസ്?

അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് എന്തിന്? എന്താണ് ഡല്‍ഹി മദ്യനയക്കേസ്?

കേസിൽ അരവിന്ദ് കെജ്‌രിവാളാണ് പ്രധാന ഗൂഢാലോചനക്കാരൻ എന്നാണ് ഇ ഡിയുടെ ആരോപണം
Updated on
3 min read

ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ കേസിൽ ഇ ഡി അറസ്റ്റ് ചെയ്തത്. ഇ ഡി റെയ്ഡിൽനിന്ന് സംരക്ഷണം നൽകണമെന്നും കേസിൽ തന്റെ അറസ്റ്റ് തടയണമെന്നുമുള്ള കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണ് ഇ ഡി സംഘം കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം നൽകാനാകില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിലപാട്. ഡൽഹി മദ്യനയക്കേസിൽ ഒമ്പതാം തവണയും സമൻസ് സ്വീകരിക്കാതെ ആയതോടെയാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. കേസിൽ അരവിന്ദ് കെജ്‌രിവാളാണ് പ്രധാന ഗൂഢാലോചനക്കാരനെന്നാണ് ഇ ഡിയുടെ ആരോപണം

അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് എന്തിന്? എന്താണ് ഡല്‍ഹി മദ്യനയക്കേസ്?
ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റില്‍

എന്താണ് ഡൽഹി മദ്യനയക്കേസ്?

2021 ലാണ് ഡൽഹിയിൽ വിവാദമായ മദ്യനയം ഡൽഹിയിലെ ആംആദ്മി പാർട്ടി സർക്കാർ രൂപികരിക്കുന്നത്. സർക്കാർ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-22 എക്‌സൈസ് നയം ഉണ്ടാക്കിയത്. 9,500 കോടി രൂപയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു അത്. എന്നാൽ പുതിയ നയം രൂപീകരിച്ചതിലും നടപ്പാക്കിയതിനും പിന്നിൽ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ഉയർന്ന ആരോപണം.

പുതിയ നയം അനുസരിച്ച് ഡൽഹിയിലെ ചില്ലറ മദ്യവ്യാപാരത്തിൽ സർക്കാരിന് ബന്ധമുണ്ടാവില്ല. 849 മദ്യവിൽപനശാലകൾ പുതുതായി തുറക്കുന്നതിനും ഓരോ സോണിനെയും 8-10 വാർഡുകളായി തിരിക്കാനുമായിരുന്നു നിർദ്ദേശം. പുതിയ നയപ്രകാരം മാളുകൾ, വാണിജ്യ മേഖലകൾ, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്‌സുകൾ തുടങ്ങിയവയിൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മദ്യശാലകൾ തുറക്കാൻ അനുമതി ലഭിക്കുകയും ചെയ്തിരുന്നു.

2021 മാർച്ച് 22 നാണ് മന്ത്രിസഭ പുതിയ നയം അംഗീകരിച്ചത്. തുടർന്ന് അന്തിമ കരട് രൂപം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെയും (ഡിഡിഎ) ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും (എംസിഡി) അനുമതിക്ക് ശേഷം മാത്രമേ പ്രദേശങ്ങളിലെ മദ്യശാലകൾ തുറക്കാൻ കഴിയൂ എന്ന വ്യവസ്ഥയോടെ 2021 നവംബർ 15-ന് ലെഫ്റ്റനൻറ് ഗവർണർ കരട് രൂപം അംഗീകരിച്ചു.

എന്നാൽ പിന്നീട് മദ്യനയത്തിൽ അഴിമതിയുണ്ടെന്ന് കണിച്ച് ലെഫ്റ്റനന്റ് ഗവർണർ സി ബി ഐ അന്വേഷണത്തിന് ശിപാർശ ചെയ്തു. ഡൽഹി ഉപമുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയയ്ക്ക് എതിരെ ആയിരുന്നു ആദ്യത്തെ ആരോപണം ഉയർന്നത്. സിസോദിയയുടെ അടുപ്പക്കാരൻ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്ന് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് എന്തിന്? എന്താണ് ഡല്‍ഹി മദ്യനയക്കേസ്?
ഇലക്ടറല്‍ ബോണ്ട്: സാബു എം ജേക്കബ് 25 കോടി നല്‍കിയത്‌ ബിആര്‍എസിന്, പണം നല്‍കിയത് തെലങ്കാന തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്

എന്‍റർടൈൻമെന്‍റ് ആൻഡ് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ഒൺലി മച്ച് ലൗഡറിന്റെ മുൻ സിഇഒ വിജയ് നായർ, പെർനോഡ് റിക്കാർഡിലെ മുൻ ജീവനക്കാരൻ മനോജ് റായ്, ബ്രിൻഡ്കോ സ്പിരിറ്റ്സിന്റെ ഉടമ അമൻദീപ് ധാൽ, ഇൻഡോസ്പിരിറ്റ്സ് ഉടമ സമീർ മഹേന്ദ്രു എന്നിവർ പുതിയ മദ്യനയ രൂപീകരണത്തിൽ ഇടപെട്ടുവെന്നും സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

ബഡ്ഡി റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ അമിത് അറോറ. ഗുഡ്ഗാവിൽ ലിമിറ്റഡ്, ദിനേശ് അറോറയും അർജുൻ പാണ്ഡെയും സിസോദിയയുടെ അടുപ്പക്കാർ ആണെന്നും സിബിഐ ആരോപിച്ചു. ഇതിനിടെയാണ് കേസിൽ ഇഡിയും ഇടപെടുന്നത്. ഇതിനിടെ 2022 ജൂലായ് 30 ന് വിവാദ മദ്യനയം ഡൽഹി സർക്കാര് പിൻവലിച്ചു. ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനായിരുന്നു സർക്കാർ തീരുമാനം.

കെ കവിത
കെ കവിത

ഇഡി എടുത്ത കേസിൽ ബിആർഎസ് നേതാവ് കെ കവിതയടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. കെ കവിത കെജ്‌രിവാളുമായും എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരുമായും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ദക്ഷിണേന്ത്യയിൽ നിന്നുള്ള മദ്യ ലോബിക്ക് നേട്ടമുണ്ടാക്കുന്ന തരത്തിലാണ് നയം ഉണ്ടാക്കിയതെന്നും ഇ ഡി ആരോപിച്ചു. സൗത്ത് ലോബിയാണ് അഴിമതിക്ക് പിന്നിൽ എന്നായിരുന്നു ഇ ഡി ആരോപിച്ചത്.

ഇതിന് പ്രത്യുപകരമായി 100 കോടി രൂപ ആം ആദ്മി പാർട്ടിക്ക് സൗത്ത് ലോബി നൽകിയതായും ഇ ഡി ആരോപിച്ചു. പതികളിലൊരാളായ വിജയ് നായർ ഇടയ്ക്കിടെ കെജ്‌രിവാളിന്റെ ഓഫീസ് സന്ദർശിക്കാറുണ്ടെന്നും കൂടുതൽ സമയവും അവിടെ ചെലവഴിക്കാറുണ്ടായിരുന്നെന്നും ഇ ഡി ആരോപിച്ചു. കെജ്‌രിവാളിനെ കാണാൻ ഇൻഡോസ്പിരിറ്റ് ഉടമ സമീർ മഹേന്ദ്രുവിനെ വിജയ് നായർ പറഞ്ഞയച്ചതായും കൂടിക്കാഴ്ച പരാജയപ്പെട്ടപ്പോൾ, വിജയ് നായർ വീഡിയോ കോളിൽ മഹേന്ദ്രുവിനെയും കെജ്‌രിവാളിനെയും വിളിച്ചെന്നും ഇ ഡി പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് എന്തിന്? എന്താണ് ഡല്‍ഹി മദ്യനയക്കേസ്?
ഇലക്ട്‌റൽ ബോണ്ട് സീരിയൽ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു

കേസിൽ ഒന്നാം പ്രതിയും ഇപ്പോൾ മാപ്പു സാക്ഷിയുമായ രാഘവ് മഗുണ്ട വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപിയായ തന്റെ പിതാവ് മദ്യനയത്തെക്കുറിച്ച് കൂടുതൽ അറിയാൻ കെജ്‌രിവാളിനെ കണ്ടതായി ഇ ഡിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു.

ഇതിനിടെ സിസോദിയയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി അരവിന്ദ് സിസോദിയയിൽ നിന്ന് മന്ത്രിമാരുടെ കരട് ഗ്രൂപ്പ് റിപ്പോർട്ട് ലഭിച്ചതായും കെജ്‌രിവാളിന്റെ വീട്ടിൽ വെച്ച് നടന്ന യോഗത്തിൽ സത്യേന്ദർ ജെയിനെയും രേഖകളും കണ്ടതായി അരവിന്ദ് മൊഴി നൽകിയിരുന്നു. ഇതിനിടെ സിസോദിയ അടക്കമുള്ളവരെ അറസ്റ്റ് ചെയതു.

2023 മുതൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നതിന് ഇ ഡി സമൻസ് നൽകിയെങ്കിലും അരവിന്ദ് കെജ്‌രിവാൾ ഹാജരായില്ല. ഞായറാഴ്ച ഒമ്പതാമത്തെ സമൻസ് നൽകിയതോടെയാണ് കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ കോടതിയെ സമീപിച്ചത്. കോടതി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം തള്ളിയതോടെയാണ് ഇ ഡി അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കേസിൽ ഇ ഡി അറസ്റ്റ് ചെയ്യുന്ന അഞ്ചാമത്തെയാളാണ് അരവിന്ദ് കെജ്‌രിവാൾ.

എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായർ, ബിആർഎസ് നേതാവ് കെ കവിത എന്നിവരെയാണ് ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തത്. ദേശസ്നേഹിയായ അരവിന്ദ് കെജ്‌രിവാൾ മോദിയുടെ നീക്കത്തിന് മുന്നിൽ ഭയപ്പെടില്ല എന്നാണ് അറസ്റ്റിന് പിന്നാലെ എഎപിയുടെ ആദ്യ പ്രതികരണം. ഡൽഹിയിലെ ഇ ഡി ഓഫീസിലേക്കാകും അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ കൊണ്ടിവരിക. ഇ ഡി ഓഫീസിന് മുന്നിൽ നാല് കമ്പനി പാരാമിലിട്ടറി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in