ആൾക്കൂട്ട ആക്രമണവിരുദ്ധ ബിൽ പാസാക്കിയിട്ട് അഞ്ച് വര്‍ഷം, അനുമതി നൽകാതെ ഗവർണർ; പശ്ചിമ ബംഗാളിൽ ആക്രമണം തുടർക്കഥയാവുന്നു

ആൾക്കൂട്ട ആക്രമണവിരുദ്ധ ബിൽ പാസാക്കിയിട്ട് അഞ്ച് വര്‍ഷം, അനുമതി നൽകാതെ ഗവർണർ; പശ്ചിമ ബംഗാളിൽ ആക്രമണം തുടർക്കഥയാവുന്നു

രണ്ടാഴ്ചയ്ക്കിടെ 12 ആൾകൂട്ട ആക്രമണങ്ങളാണ് പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്തത്
Updated on
2 min read

രാജ്യത്ത് ആദ്യമായി ആൾക്കൂട്ട ആക്രമണത്തിന് എതിരെ നടപടിയെടുക്കുന്നതിനായി പുതിയ നിയമത്തിന് ബിൽ പാസാക്കിയ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. എന്നാൽ ബില്ല് നിയമസഭയിൽ പാസാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. അഞ്ച് വർഷമായി ഗവർണറുടെ പരിഗണനയിലാണ് ബില്ല്.

രണ്ടാഴ്ചയ്ക്കിടെ 12 ആൾകൂട്ട ആക്രമണങ്ങളാണ് പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആൾകൂട്ട ആക്രമണ വിരുദ്ധ ബിൽ വീണ്ടും ചർച്ചയിൽ വരികയാണ്.

ആൾകൂട്ട ആക്രമണത്തിന് ഇരയാകുന്ന ദുർബലരായ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2019 ൽ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ബിൽ അവതരിപ്പിച്ചത്.

ആൾക്കൂട്ട ആക്രമണവിരുദ്ധ ബിൽ പാസാക്കിയിട്ട് അഞ്ച് വര്‍ഷം, അനുമതി നൽകാതെ ഗവർണർ; പശ്ചിമ ബംഗാളിൽ ആക്രമണം തുടർക്കഥയാവുന്നു
ഇടത്തേക്ക് ഇൻ്റികേറ്ററിട്ട് വലത്തേക്ക് തിരിയുന്ന കെയിർ സ്റ്റാർമർ

നിയമസഭയിൽ പാസാക്കിയ ബിൽ അന്നത്തെ ഗവർണറായിരുന്ന ജഗ്ദീപ് ധൻഖറിന്റെ പരിഗണയിൽ എത്തിയെങ്കിലും ബിൽ പാസാക്കിയിരുന്നില്ല. പിന്നീട് സിവി ആനന്ദബോസ് ഗവർണറായപ്പോഴും ബിൽ പരിഗണനയിൽ എത്തിയിട്ടില്ല. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിലാണ് പല ആൾകൂട്ട ആക്രമണങ്ങളും നടക്കുന്നതെന്ന് 2019 ൽ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.

എന്താണ് ആൾക്കൂട്ട ആക്രമണ വിരുദ്ധ ബിൽ ?

ആൾകൂട്ട ആക്രമണത്തിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് പുറമെ ആൾകൂട്ട ആക്രമണത്തിന് കാരണക്കാരാവുന്നവരെയും കൂടി ശിക്ഷിക്കുന്ന തരത്തിലാണ് നിയമം രൂപീകരിച്ചിരിക്കുന്നത്. ആൾക്കൂട്ട ആക്രമണം നടത്തുന്ന വ്യക്തികൾക്ക് സമാനമായ ശിക്ഷ തന്നെ ഗുഢാലോചനയിൽ പങ്കെടുത്തവർക്കും ആക്രമണത്തിന് കാരണക്കാരായവർക്കും ലഭിക്കും.

അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് ഒരു വർഷം തടവും 50,000 രൂപ പിഴയും ബിൽ നിർദ്ദേശിക്കുന്നുണ്ട്. ഒരു വ്യക്തിക്കോ ഒരു കൂട്ടം ആളുകൾക്കോ എതിരെ അക്രമം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾക്ക് മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

ആക്രമണത്തിൽ ഇരയാകുന്നവർക്ക് പരുക്കേറ്റാൽ ഇതിന് ഉത്തരവാദികളായവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും ലഭിക്കും. ആക്രമണത്തിന് ഇരയായ വ്യക്തി കൊല്ലപ്പെട്ടാൽ അക്രമിയെ വധശിക്ഷയ്ക്ക് വിധേയനാക്കാനും നിയമത്തിൽ അനുശാസിക്കുന്നുണ്ട്.

ആൾക്കൂട്ട ആക്രമണവിരുദ്ധ ബിൽ പാസാക്കിയിട്ട് അഞ്ച് വര്‍ഷം, അനുമതി നൽകാതെ ഗവർണർ; പശ്ചിമ ബംഗാളിൽ ആക്രമണം തുടർക്കഥയാവുന്നു
നീറ്റ് റദ്ദാക്കില്ല; സത്യസന്ധമായി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ ബാധിക്കും: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

എന്നാൽ ബില്ല് ഗവർണറുടെ പരിഗണനയ്ക്കായി എത്തിയപ്പോൾ തടഞ്ഞുവെക്കുകയായിരുന്നു. ബില്ലിന്റെ കരട് രേഖയിൽ പരമാവധി ശിക്ഷയായ വധശിക്ഷ ഉൾപ്പെടുത്താതിരുന്നതോടെയാണ് ഗവർണർ ബില്ല് തടഞ്ഞുവെക്കുകയും ആഭ്യന്തരസെക്രട്ടറിയോടും നിയമസെക്രട്ടറിയോടും വിശദീകരണം ചോദിക്കുകയും ചെയ്തത്.

കരട് ബിൽ എംഎൽഎമാർക്കിടയിൽ ആദ്യമായി പ്രചരിപ്പിച്ചപ്പോൾ പരമാവധി ശിക്ഷയായി ജീവപര്യന്തം തടവായിരുന്നു വ്യവസ്ഥ ചെയ്തത്. എന്നാൽ നിയമസഭയിൽ ശബ്ദ വോട്ടോടെ നിയമം പാസാക്കിയപ്പോൾ വധശിക്ഷയായിരുന്നു പരമാവധി ശിക്ഷയായി ഉൾപ്പെടുത്തിയത്.

അച്ചടി പിഴവ് സൂക്ഷ്മ പരിശോധനയിൽ കണ്ടെത്താൻ കഴിയാതിരുന്നതാണ് കരട് ബില്ലിൽ 'വധശിക്ഷ' പരാമർശിക്കാതിരുന്നതെന്നാണ് നിയമവകുപ്പ് ഗവർണർക്ക് നൽകിയ മറുപടി. എന്നാൽ ഇതൊരു ന്യായമായി അംഗീകരിക്കാൻ കഴിയില്ലെന്ന് അന്നത്തെ ഗവർണറും ഇപ്പോഴത്തെ ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻഖർ നിലപാട് എടുക്കുകയായിരുന്നു.

ആൾക്കൂട്ട ആക്രമണവിരുദ്ധ ബിൽ പാസാക്കിയിട്ട് അഞ്ച് വര്‍ഷം, അനുമതി നൽകാതെ ഗവർണർ; പശ്ചിമ ബംഗാളിൽ ആക്രമണം തുടർക്കഥയാവുന്നു
ആൾക്കൂട്ട കൊലപാതകങ്ങൾക്ക് സാധ്യതയേറെ; ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്ത്, പാകിസ്താന്‍ ഒന്നാമത്

പിന്നീട് ധൻകർ ഉപരാഷ്ട്രപതിയായതോടെയാണ് നിലവിലെ ഗവർണർ സിവി ആനന്ദ ബോസ് ചുമതലയേൽക്കുന്നത്. എന്നാൽ ഈ ബില്ലിനൊപ്പം ഇരുപത് ബില്ലുകൾ തീർപ്പാക്കാതെ ഗവർണറുടെ ടേബിളിലാണ് ഉള്ളത്. ബംഗാളിൽ വീണ്ടും ആൾക്കൂട്ട ആക്രമണം ശക്തമായതോടെ ബിൽ പാസാക്കാനായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വീണ്ടും സമ്മർദ്ദം ചെലുത്തുന്നുണ്ട്.

'ബിൽ ആൾക്കൂട്ട ആക്രമണത്തിന്റെ ഭീഷണി തടയുമായിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷവും ഗവർണർ ബില്ലിൽ ഒപ്പിടാൻ കാത്തിരിക്കുകയാണ്' എന്നായിരുന്നു ബിൽ പാസാക്കാത്തതിനെ കുറിച്ച് പരാമർശിച്ച് സ്പീക്കർ ബിമൻ ബാനർജി പ്രതികരിച്ചത്. നിലവിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കൾക്ക് ടിഎംസി സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തു. ഇതുകൂടാതെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങൾ തിരിച്ചറിയാൻ ലോക്കൽ പോലീസിന് നിർദേശം നൽകുകയും ചെയ്തു. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുവിന് പ്രത്യേക ഹോംഗാർഡിന്റെ ജോലിയും രണ്ട് ലക്ഷം രൂപയും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ആൾക്കൂട്ട ആക്രമണവിരുദ്ധ ബിൽ പാസാക്കിയിട്ട് അഞ്ച് വര്‍ഷം, അനുമതി നൽകാതെ ഗവർണർ; പശ്ചിമ ബംഗാളിൽ ആക്രമണം തുടർക്കഥയാവുന്നു
37.5 കോടി ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് ഹാക്കർ; നിഷേധിച്ച് എയർടെൽ

അതേസമയം തൃണമൂൽ കോൺഗ്രസിന്റെ കീഴിലുള്ള പശ്ചിമ ബംഗാളിലെ ഭരണത്തിന്റെ പരാജയമാണ് വർധിച്ച് വരുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ കാരണമെന്ന് ബിജെപി ആരോപിച്ചു. ബില്ലിന് എന്താണ് ഗവർണർ അനുമതി നൽകാത്തതെതെന്ന് ഗവർണർക്ക് മാത്രമേ പറയാൻ കഴിയുകയുള്ളുവെന്നും എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ പശ്ചിമ ബംഗാളിൽ അനിയന്ത്രിതമായ ഒരു സമൂഹം സൃഷ്ടിക്കപ്പെട്ടെന്നും ബിജെപി എംപി സമിക് ഭട്ടാചാര്യ പറഞ്ഞു.

logo
The Fourth
www.thefourthnews.in