ചിരാഗ് പസ്വാൻ
ചിരാഗ് പസ്വാൻ

എൻഡിഎയിലേക്ക് ഇനിയില്ല; ബിഹാറിൽ പുതിയ സഖ്യത്തിനൊരുങ്ങി ചിരാഗ് പസ്വാന്‍

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് എൽജെപിയും ജെഡിയുവും തമ്മിൽ ഭിന്നത ഉടലെടുത്തത്.
Updated on
1 min read

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പുതിയ സഖ്യമുണ്ടാക്കി ബിഹാറിലെ രാഷ്ടീയ ചിത്രം മാറ്റാനുറച്ച് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ദേശീയ നേതാവ് ചിരാഗ് പസ്വാന്‍. 2020ലെ പരാജയം ഇനി ആവര്‍ത്തിക്കാതിരിക്കാനണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലുളള ഈ മാറ്റം.

2020 ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ചിരാഗ് പസ്വാനും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഭിന്നത ഉടലെടുത്തത്. തുടര്‍ന്ന് എൽജെപി എന്‍ഡിഎയില്‍ സഖ്യത്തിൽ നിന്നും പറത്തുവന്നിരുന്നു. ഇനി എന്‍ഡിഎയുടെ ഭാഗമാകാൻ താൽപര്യമില്ലെന്ന് പസ്വാൻ വ്യക്തമാക്കി.

കാഴ്ച്ചപ്പാടില്ലാത്ത നേതാക്കാളും പാര്‍ട്ടിയുമാണ് ബിഹാറിലെ ബിജെപിയെന്ന് ചിരാഗ് പസ്വാൻ കുറ്റപ്പെടുത്തി. അതുകൊണ്ടുതന്നെ ബിജെപി ഉൾപ്പെടുന്ന സഖ്യത്തിലേക്ക് ഇനിയൊരു മടക്കമുണ്ടാവില്ല. ബിജെപിയുമായുളള സഖ്യം തളളികളഞ്ഞെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കില്ലെന്ന് പസ്വാന്‍ പറഞ്ഞു. ആർജെഡിയും ജെഡിയുവും സഖ്യം വേർപിരിഞ്ഞാൽ ആര്‍ജെഡിയുമായി സഖ്യത്തിലെത്താനുള്ള സാധ്യതകളും പസ്വാൻ തള്ളിക്കളയുന്നില്ല

'എന്‍ഡിഎ വിടാനുളള കാരണം നിതീഷ് കുമാര്‍ എന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തന ശൈലിയുമാണ്‌.കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മൂന്ന് തവണ കൂട്ട് കെട്ട് മാറ്റിയിട്ടുണ്ട് അതിനാല്‍ ഇപ്പോഴുളള സഖ്യം അധികാലം നിലനില്‍ക്കില്ല. 2024 ലെ പൊതുതിരഞ്ഞെടുപ്പോടെ ബിഹാറിലെ രാഷ്ടീയ സമവാക്യങ്ങള്‍ മാറാന്‍ സാധ്യതയുണ്ട്.'- ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പസ്വാൻ പറഞ്ഞു.

ബിഹാറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ശക്തി മനസിലാക്കാതെ ജെഡിയുവിന്റെ കീഴില്‍ നില്‍ക്കുകയാണ് ആ പാർട്ടി. അതിനാല്‍ ബിഹാറിലെ ബിജെപിക്ക് നേതൃത്വമോ കാഴ്ച്ചപ്പാടോ ഇല്ലെന്ന് പസ്വാന്‍ കുറ്റപ്പെടുത്തി.

2020ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ജെപിക്ക് 5.66 ശതമാനം വോട്ട് വിഹിതമാണ് നേടാനായത്. എല്‍ജെപി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച എംഎല്‍എ താമസിയാതെ ജെഡിയുവിലേക്ക് കൂറുമാറുകയും ചെയ്യ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ജെപിക്കുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ പസ്വാന്‍ എത്തിയത്. എല്‍ജെപിയിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപി സഖ്യത്തിലേക്ക് തിരിച്ച് പോകില്ലെന്ന് പസ്വാന്‍ വ്യക്തമാക്കിയത്. നിലവില്‍ പിളർപ്പിന്റെ സാഹചര്യത്തില്‍ താനാണ് പാര്‍ട്ടിയുടെ യഥാർത്ഥ അവകാശിയെന്ന് സ്ഥാപിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ് ചിരാഗ് പസ്വാൻ.

logo
The Fourth
www.thefourthnews.in