ബെംഗളുരുവില്‍ കെഎസ്ആര്‍ടിസി ബസിന്‌ നേര്‍ക്ക് ആക്രമണം; സ്വിഫ്റ്റ് ഗജരാജ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു

ബെംഗളുരുവില്‍ കെഎസ്ആര്‍ടിസി ബസിന്‌ നേര്‍ക്ക് ആക്രമണം; സ്വിഫ്റ്റ് ഗജരാജ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു

രാത്രി ബെംഗളൂരു സാറ്റലൈറ്റ് ഡിപ്പോയില്‍ നിന്നും യാത്ര തിരിച്ച KL 15 A 2397 നമ്പര്‍ സ്വിഫ്റ്റ് ഗജരാജ ബസിന് നേരെയാണ് ആക്രമണമുണ്ടായത്‌
Updated on
1 min read

ബെംഗളുരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസിന് നേരെ ബെംഗളൂരുവില്‍ ആക്രമണം. രാത്രി ബെംഗളൂരു സാറ്റലൈറ്റ് ഡിപ്പോയില്‍ നിന്നും യാത്ര തിരിച്ച KL 15 A 2397 നമ്പര്‍ സ്വിഫ്റ്റ് ഗജരാജ ബസാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ബസിന്റെ മുന്‍ വശത്തെ ചില്ല് തകര്‍ന്നു. 39 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ബൈക്കിന് കടന്നു പോകാന്‍ വഴി നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ഒരു സംഘം അതിക്രമം നടത്തുകയായിരുന്നു.

ഇലക്ട്രോണിക് സിറ്റി ചെക്പോസ്റ്റിന് സമീപമായിരുന്നു സംഭവം നടന്നത്. വാരാന്ത്യമായതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുടെ സുരക്ഷ പോലും കണക്കിലെടുക്കാതെയാണ് അക്രമി സംഘം കെ എസ് ആര്‍ ടി സി ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ചില്ലെറിഞ്ഞു തകര്‍ത്തത്. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് കെ എസ് ആര്‍ ടി സി ബെംഗളൂരു ഡിപ്പോ അറിയിച്ചു.

logo
The Fourth
www.thefourthnews.in