ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; 4 ജീവനക്കാർ അറസ്റ്റിൽ
ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. റെയിൽവെ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരാണ് മുപ്പതു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്. ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ചാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സതീഷ് കുമാര്‍, വിനോദ് കുമാര്‍, മംഗള്‍ചന്ദ് മീണ, ജഗദീഷ് ചന്ദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. രണ്ട് പേർ ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്തു. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി. ഒരു സുഹ്യത്ത് വഴിയാണ് പ്രതികളിലൊരാളെ യുവതി പരിചയപ്പെടുന്നത്. ഇയാള്‍ പറഞ്ഞതനുസരിച്ചാണ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. യുവതിക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയിൽവെ പൊലീസ് അറിയിച്ചു.