പ്ലാസ്റ്റിക് വീപ്പയിലെ പേര് തെളിവായി; ബെംഗളൂരുവില്‍ കൊല്ലപ്പെട്ടത് ബിഹാര്‍ സ്വദേശിനി, ബന്ധുക്കളായ മൂന്ന് പേര്‍ പിടിയില്‍

പ്ലാസ്റ്റിക് വീപ്പയിലെ പേര് തെളിവായി; ബെംഗളൂരുവില്‍ കൊല്ലപ്പെട്ടത് ബിഹാര്‍ സ്വദേശിനി, ബന്ധുക്കളായ മൂന്ന് പേര്‍ പിടിയില്‍

മുഖ്യ ആസൂത്രകന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ ഒളിവില്‍
Updated on
2 min read

ബെംഗളൂരു നഗരത്തിലെ സര്‍ വിശ്വേശരയ്യ റെയില്‍വേ ടെര്‍മിനലില്‍ ഡ്രമ്മിനകത്ത് മൃതദേഹം കണ്ടെത്തിയ സംഭവം കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശികളായ മൂന്നു പേരെ അറസ്റ്റു ചെയ്തു. കമാല്‍, ശാഖിബ് , തന്‍വീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട തമന്ന ( 27 ) യും പ്രതികളും ബന്ധുക്കളാണ്. കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തിലെ 5 പേര്‍ ഒളിവിലാണെന്നും ബെംഗളൂരു പോലീസ് അറിയിച്ചു.

ബെംഗളുരുവിലെ സര്‍ വിശ്വേശരയ്യ റയില്‍വേ ടെര്‍മിനലില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഡ്രമ്മില്‍ അടച്ച നിലയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് റയില്‍വേ പോലീസും ലോക്കല്‍ പോലീസും നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഒരു ദിവസത്തെ പഴക്കത്തോടെയായിരുന്നു റയില്‍വേ സ്റ്റേഷനില്‍ നിന്ന് റയില്‍വേ പോലീസിന് മൃതദേഹം ലഭിച്ചത്. മൂന്നു പേര്‍ ചേര്‍ന്ന് മൃതദേഹം അടങ്ങിയ പ്ലാസ്റ്റിക് ഡ്രം ചുമന്നു വരുന്ന ഞായറാഴ്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്.

പ്ലാസ്റ്റിക് വീപ്പയിലെ പേര് തെളിവായി; ബെംഗളൂരുവില്‍ കൊല്ലപ്പെട്ടത് ബിഹാര്‍ സ്വദേശിനി, ബന്ധുക്കളായ മൂന്ന് പേര്‍ പിടിയില്‍
റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച വീപ്പയില്‍ യുവതിയുടെ അഴുകിയ മൃതദേഹം; ബെംഗളൂരുവില്‍ നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം
തമന്ന
തമന്ന

പ്രകോപനം തമന്നയുടെ രണ്ടാം വിവാഹം

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ബിഹാറിലെ അറാറിയ ജില്ലയില്‍ നിന്നുള്ള തമന്ന അതെ ജില്ലക്കാരനായ അഫ്രോജ് എന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നു , പിന്നീട് അഫ്രോജിന്റെ അമ്മാവന്റെ മകനായ ഇന്‍തിഹാമുമായി തമന്ന അടുപ്പത്തിലായി. തുടര്‍ന്ന് വീടുവിട്ടിറങ്ങിയ തമന്ന ഇന്‍തിഹാമിന്റെ ബെംഗളൂരു ജിഗിനിയിലുള്ള ജോലി സ്ഥലത്തിനടുത്തു താമസമാക്കുകയും ഇയാളെ വിവാഹം കഴിക്കുകയും ചെയ്തു. ബിഹാറില്‍ വിവരം അറിഞ്ഞതോടെ അഫ്രൊജിന്റെയും തമനയുടെയും ബന്ധുക്കള്‍ വിവാഹം അംഗീകരിക്കില്ലെന്നും മതാചാരപ്രകാരം ഈ വിവാഹം സാധുവാകുന്നതല്ലെന്നും ബിഹാറിലേക്കു തിരികെ എത്തണമെന്നും അഭ്യര്‍ത്ഥിച്ചു. ഇത് വിസമ്മതിച്ച ഇവര്‍ ബംഗളുരുവില്‍ താമസം തുടരുകയായിരുന്നു. ഇതിനിടയില്‍ ബെംഗളൂരുവികലെ കലാസിപല്യയില്‍ താമസിക്കുന്ന തമന്നയുടെ ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കളായ നവാബും കുടുംബവും വിഷയത്തില്‍ ഇടപെട്ടു. ബെംഗളുരുവില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ് നവാബ്. നിരന്തരം ഇന്‍ത്തിഹാമിനെ വിളിച് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കി കൊണ്ടിരുന്നു.

പ്ലാസ്റ്റിക് വീപ്പയിലെ പേര് തെളിവായി; ബെംഗളൂരുവില്‍ കൊല്ലപ്പെട്ടത് ബിഹാര്‍ സ്വദേശിനി, ബന്ധുക്കളായ മൂന്ന് പേര്‍ പിടിയില്‍
റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച വീപ്പയില്‍ യുവതിയുടെ അഴുകിയ മൃതദേഹം; ബെംഗളൂരുവില്‍ നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

വിരുന്നിനു വിളിച്ച് വരുത്തി കൊലപാതകം

ഭീഷണിക്കു വഴങ്ങാതായതോടെ നിലപാട് മയപ്പെടുത്തിയ നവാബ് ഇവരെ കലാസിപല്യയിലെ വീട്ടിലേക്കു കഴിഞ്ഞ ഞായറാഴ്ച വിരുന്നിനു ക്ഷണിച്ചു. വിരുന്നിനു ശേഷം മതാചാര നിയമങ്ങള്‍ പറഞ്ഞു ഇന്‍ത്തിഹാമിനെയും തമന്നയേയും ഇയാളും കൂടെ ഉണ്ടായിരുന്ന മറ്റു ബന്ധുക്കളും മാനസിക സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ വിവാഹ ബന്ധം ഉപേക്ഷിച്ചു ബിഹാറിലേക്കു തമന്നയെ തിരികെ വിടാമെന്ന് ഇന്‍ത്തിഹാം സമ്മതിച്ചു. യാത്രക്കുള്ള സാധനങ്ങള്‍ എടുക്കാന്‍ ഇയാള്‍ ജിഗിനിയിലെ വീട്ടിലേക്കു പോകുകയും തമ്മന്ന അവിടെ തുടരുകയും ചെയ്തു. ഈ സമയത്താണ് മുന്‍ നിശ്ചയിച്ച പ്രകാരം നവാബും മറ്റു 7 കുടുംബാംഗങ്ങളും ചേര്‍ന്ന് കൊലപാതകം നടത്തിയത്. തമന്നയെ ഷാള്‍ ഇട്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നതിനുശേഷം ശരീരം ഒടിച്ചു നുറുക്കി ഡ്രമ്മില്‍ ഇട്ടു മൂടുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി സര്‍ എം വിശ്വേശരയ്യ ടെര്‍മിനലിന്റെ പ്രധാന കവാടത്തിനു സമീപം ഉപേക്ഷിച്ചു മടങ്ങി. തമന്നയെ അന്വേഷിച്ചെത്തിയ ഇന്‍ത്തിഹാമിനോട് അവര്‍ റയില്‍വേ സ്റ്റേഷനിലേക്ക് പോയെന്നായിരുന്നു പറഞ്ഞത്. മൃതദേഹം ലഭിച്ച റയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിഹാറിലേക്കു പുറപ്പെടുന്ന ട്രെയിന്‍ ഉള്ള കാര്യം ബന്ധുക്കള്‍ ഓര്‍മിപ്പിച്ചതോടെ ഇന്‍ത്തിഹാം ഞായറാഴ്ച രാത്രി ഈ റെയില്‍വേ സ്റ്റേഷനിലും തമന്നയെ തിരക്കിയെത്തിയിരുന്നു.

കുടുക്കിയത് പ്ലാസ്റ്റിക് ഡ്രമ്മിലെ പേര്

മാര്‍ച്ച് 13 നു മൃതദേഹം ലഭിച്ച പ്ലാസ്റ്റിക് ഡ്രം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കൊലപാതകികളെ കുടുക്കാന്‍ സഹായകമായത്. ഡ്രമ്മിന് മുകളില്‍ എഴുതിയ കമാല്‍ എന്ന പേരും ഇത്തരം ഡ്രമ്മുകള്‍ ബിഹാറില്‍ നിന്നുള്ള നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിക്കുന്നതാണെന്നുമുള്ള കണ്ടെത്തലാണ് പ്രതികളിലേക്കെത്തിയത്. ബാഗിന് പകരം നിര്‍മാണത്തൊഴിലാളികള്‍ ഇത്തരം ഡ്രമ്മുകളിലാണ് സാധനകള്‍ നിറച്ചു ബെംഗളുരുവിലേക്കും തിരിച്ചു ബിഹാറിലേക്കും ട്രെയിന്‍ യാത്രകള്‍ നടത്താറ്. നിര്‍മാണ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന നിരവധി ഇടങ്ങളില്‍ പോലീസിന്റെ വിവിധ സംഘങ്ങള്‍ നടത്തിയ പരിശോധനയിലാണ് കലാസി പല്യയില്‍ കൊലപാതകം നടന്ന വീടും പരിസരവും കണ്ടെത്തിയത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ നവാബ് ഉള്‍പ്പടെ 5 പ്രതികള്‍ ഒളിവിലാണ്. കൊലപാതകം നടത്താന്‍ സഹായത്തിനു നവാബ് മറ്റുള്ളവരെ ബെംഗളുരുവില്‍ അവധി ആഘോഷിക്കാമെന്നു പറഞ്ഞു ബിഹാറില്‍ നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. നവാബിനും കൂട്ടാളികള്‍ക്കുമായി ബിഹാറിലും പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

logo
The Fourth
www.thefourthnews.in