റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച വീപ്പയില്‍ യുവതിയുടെ അഴുകിയ മൃതദേഹം; ബെംഗളൂരുവില്‍ നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച വീപ്പയില്‍ യുവതിയുടെ അഴുകിയ മൃതദേഹം; ബെംഗളൂരുവില്‍ നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ മൂന്ന് മാസത്തിനിടെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്
Updated on
1 min read

ബെംഗളൂരു നഗരത്തില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം പ്ലാസ്റ്റിക് വീപ്പയിലാക്കി ഉപേക്ഷിച്ച നിലയില്‍. ബെംഗളൂരു എസ്എംവിടി റെയില്‍വേ സ്റ്റേഷനിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. നാല് മാസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് സംഭവത്തിലും കൊല്ലപ്പെട്ടത് സ്ത്രീകളാണ്, ഇവരെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

പൂര്‍ണമായും ശീതികരിച്ച രാജ്യത്തെ ഏക റെയില്‍ വേസ്റ്റേഷനായ ബെംഗളൂരു എസ്എംവിടിയില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ റെയില്‍വേയുടെ ടെര്‍മിനലില്‍ നിന്ന് അഴുകിയ ഗന്ധം വമിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീപ്പയില്‍ അടച്ചനിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയില്‍ യശ്വന്ത് പുരയിലും, ഡിസംബറില്‍ ബൈപ്പനഹള്ളിയുലും സമാനമായ രീതിയില്‍ മൃതദേഹങ്ങള്‍ കണ്ടത്തിയിരുന്നു. ഇതോടെ ബെംഗളു നഗരം സീരിയല്‍ കില്ലര്‍ ഭീതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച രാത്രി 7.30 ഓടെ ബെംഗളൂരു പോലീസ് സൂപ്രണ്ട് ഡോ. സൗമ്യലത എസ് കെ ഉള്‍പ്പെടെയുള്ള റെയില്‍വേയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. പിന്നീട് ഡ്രം മുറിച്ച് തുറന്നു നടത്തിയ പരിശോധിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി. പ്ലാസ്റ്റിക് വീപ്പ പ്രദേശത്ത് എത്തിച്ചവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ബെംഗളൂരു പോലീസ് സൂപ്രണ്ട് പ്രതികരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി 4 നായിരുന്നു യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനിലെ ഡ്രമ്മിൽ നിന്ന് സമാനമായ രീതിയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം പോലീസ് കണ്ടെടുത്തത്. അതിനുമുമ്പ്, 2022 ഡിസംബർ 6 ന് ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ ബംഗാർപേട്ട്-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് കമ്പാർട്ടുമെന്റിനുള്ളിൽ നിന്ന് മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകൾക്കും 30 വയസ്സ് അടുത്ത് പ്രായമുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കൊലപാതകങ്ങള്‍ക്ക് സമാന സ്വഭാവുണ്ടെങ്കിലും സീരിയല്‍ കില്ലര്‍ എന്ന നിഗമനങ്ങളിൽ എത്തിച്ചേരാറായിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in