മണിപ്പൂര്‍: കലാപഭൂമിയിലെ സ്ത്രീകള്‍

വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ഇഥാം ഗ്രാംമത്തില്‍ സൈന്യം പിടി കൂടിയ 12 സായുധ സംഘാംഗങ്ങളെ മോചിപ്പിച്ചത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ്

വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ഇഥാം ഗ്രാമത്തില്‍ സൈന്യം പിടികൂടിയ 12 സായുധ സംഘാംഗങ്ങളെ മോചിപ്പിച്ചത് സ്ത്രീകളുടെ നേതൃത്വത്തില്‍ 1200 ത്തിലധികം വരുന്ന പ്രതിഷേധകരാണ്. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ഇഥാം ഗ്രാമത്തില്‍ സൈന്യം പിടികൂടിയ 12 സായുധ സംഘാംഗങ്ങളെ മോചിപ്പിച്ചത് സ്ത്രീകളുടെ നേതൃത്വത്തില്‍ 1200 റിലധികം വരുന്ന പ്രതിഷേധകരാണ്. സ്ത്രീകള്‍ സൈന്യത്തെ വളഞ്ഞതിന് പിന്നാലെയാണ് കുറ്റവാളികളെ സൈന്യത്തിന് മോചിപ്പിക്കേണ്ടി വന്നത്.

വംശീയ സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു 40,000ത്തോളം പേര്‍ സംസ്ഥാനത്ത് നിന്ന് പലായനം ചെയ്തു. കുക്കി മെയ്തി ഗ്രൂപ്പുകളില്‍ നിന്നുള്ള സ്ത്രീകള്‍ ഇപ്പോള്‍ പ്രതിഷേധത്തിന്റെ നേതൃ നിരയിലെത്തിയിരിക്കുന്നത് സംഘര്‍ഷം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരേയും സായുധരായ അക്രമി സംഘങ്ങളെ തുരത്താനും കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുക്കാനുമായി സുരക്ഷാ സേന ആരംഭിച്ച ഓപ്പറേഷനുകള്‍ക്കെതിരേയും സ്ത്രീകളുടെ സംഘം തെരുവിലറങ്ങുകയാണ്.

മണിപ്പൂര്‍: കലാപഭൂമിയിലെ സ്ത്രീകള്‍
മണിപ്പൂര്‍: സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമം തുടരുന്നെന്ന് അമിത് ഷാ, ബിരേൻ സിങിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

മണിപ്പൂരിലെ ജനകീയ പ്രതിഷേധങ്ങളില്‍ സ്ത്രീകള്‍ അണിനിരക്കുന്നതും നേതൃത്വം നല്‍കുന്നതും ഇതാദ്യമാണോ ?അല്ല അതിനൊരു ചരിത്രമുണ്ട്.

മണിപ്പൂരി സമൂഹത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും സ്ത്രീകള്‍ മുന്‍പന്തിയിലാണ്. പൂര്‍ണ്ണമായും സ്ത്രീകള്‍ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇമ കെയ്‌തെയ്(Mothers Market) സ്ഥിതിചെയ്യുന്നത് മണിപ്പൂരിലാണ്. മതേഴ്സ് മാര്‍ക്കറ്റില്‍ ഏതാണ്ട് 5000ല്‍ പരം സത്രീകള്‍ വിവിധങ്ങളായ ഉത്പന്നങ്ങള്‍ വില്‍ക്കാനെത്തുന്നു.

നിരവധി രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണിപ്പൂരില്‍ സ്ത്രീകളുടെ സാന്നിധ്യം അറിയിച്ച യുദ്ധ കാലഘട്ടമാണ് 1904 ,1939 ല്‍ നടന്ന 'നുപി ലാന്‍' എന്ന സ്ത്രീകളുടെ യുദ്ധം (Womens War).

1891 ആഗ്ലോ മണിപ്പൂര്‍ യുദ്ധത്തിന് ശേഷം മണിപ്പൂര്‍ ബ്രീട്ടീഷ് ഭരണത്തിന് കീഴിലായി. മണിപ്പൂരിലെ ബ്രിട്ടീഷ് ഏജന്റയിരുന്ന ലഫ്റ്റ്‌നന്റ് കേണല്‍ ഹെന്റി സെന്റ് പാട്രിക് മാര്‍ക്‌സ്വെല്‍ കൊണ്ടുവന്ന ഒരു സംവിധാനത്തിനെതിരെയായിരുന്നു മണിപ്പൂരില്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ആദ്യത്തെ പ്രക്ഷോഭം അരങ്ങേറുന്നത്.

മണിപ്പൂര്‍: കലാപഭൂമിയിലെ സ്ത്രീകള്‍
മണിപ്പൂര്‍ എങ്ങനെ ഇങ്ങനെയായി

പുരുഷന്മാര്‍ മാസത്തില്‍ പത്ത് ദിവസം വേതനമില്ലാതെ ജോലിചെയ്യണം എന്നായിരുന്നു 1904 ല്‍ ബ്രിട്ടീഷ് ഏജന്റ് നടപ്പിലാക്കിയ നയം. അതിനെതിരെ മണിപ്പൂരിലെ ഇംഫാല്‍ ജില്ലയില്‍ സത്രീകള്‍ സംഘടിച്ചു. ഇതാണ് 'നുപി ലാന്‍' സ്ത്രീകളുടെ യുദ്ധത്തിന് (womenWar) തുടക്കമിട്ടത്. പിന്‍കാലത്ത് നിരവധി സ്തീ പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യയുടെ ഭാഗമാകുന്നതിന് മുമ്പ് തന്നെ മണിപ്പൂര്‍ വേദിയായി. ജനവിരുദ്ധ നിയമങ്ങള്‍ക്കും, മണിപ്പൂരിനെ ദുരിതത്തിലാക്കി അരി കയറ്റുമതി ചെയ്യുന്നതിനെതിരെയും നടത്തിയ പ്രക്ഷോഭങ്ങളാണ് അക്കാലത്ത് വിജയിച്ച സ്ത്രീ പ്രക്ഷോഭങ്ങള്‍. അസം റൈഫിള്‍സിന്റെ മര്‍ദക സംവിധാനങ്ങളെ പ്രതിരോധിച്ചാണ് അന്ന് സ്ത്രീകള്‍ സമരത്തിനിറങ്ങി വിജയിച്ചത്.

മണിപ്പൂര്‍: കലാപഭൂമിയിലെ സ്ത്രീകള്‍
മണിപ്പൂര്‍ സംഘര്‍ഷം; സമാധാനം പുനഃസ്ഥാപിക്കാൻ പിന്തുണയ്ക്കണം, സര്‍വകക്ഷി യോഗത്തിൽ മുഖ്യമന്ത്രി

സൈനികര്‍ക്കുള്ള പ്രത്യേക അവകാശ നിയമത്തിനെതിരായ കലാപമായിരുന്നു പിന്നീട് സ്ത്രീകള്‍ നടത്തിയ വലിയ പോരാട്ടങ്ങള്‍. സൈന്യം മണിപ്പൂരിലെ വിവിധ ഗ്രൂപ്പുകളുടെ സമരങ്ങളെ സൈന്യം തോക്കും ലാത്തിയും ഉപയോഗിച്ചു നേരിട്ടും. സ്ത്രീകള്‍ തടവിലാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടുകയും ചെയ്തു. ഇതിന്റെ ഭാഗമാാണ് ലോകം ശ്രദ്ധിച്ച ആ പോരാട്ടം നടക്കുന്നത്.

സൈന്യം കസ്റ്റഡിയിലെടുത്ത് ബലാത്സംഗം ചെയ്ത് കൊലപെടുത്തിയ മനോരമ തങ്ജമിനു വേണ്ടി 2004 ജൂലൈ 15 ന് നടന്ന പ്രതിഷേധം ലോക ശ്രദ്ധ പിടിച്ചുപറ്റി. 12 മണിപ്പൂരി സ്ത്രീകള്‍ ഇംഫാലിലെ അസം റൈഫിള്‍സ് ആസ്ഥാനത്തിന് മുന്നില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു.

കുക്കി മെയ്‌തെയ് സംഘര്‍ഷം

കുക്കി മെയ്‌തെയ് സംഘം തമ്മില്‍ വംശീയ സംഘര്‍ഷം ഉടലെടുത്തതിന് പിന്നാലെ മണിപ്പൂരിലെത്തിയ അമിത് ഷാ ആദ്യം കൂടിക്കാഴ്ച നടത്തിയത് മെയ് രാ പാബിസ് സംഘവുമായായിരുന്നു. ഇപ്പോള്‍ പ്രതിഷേധങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് സ്ത്രീകളാണ്. ഓരോ കുടുംബത്തോടും കുറഞ്ഞത് ഒന്നോ രണ്ടോ സ്ത്രീകളെയെങ്കിലും അയക്കാന്‍ മണിപ്പൂരിലെ ഗ്രാമ/സമുദായ തലവന്‍ ആവശ്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലും കുടുംബം സ്ത്രീകളെ അയച്ചില്ലെങ്കില്‍ അവരെ ഗ്രാമത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുന്നു. ഇതൊരു അനൗപചാരിക സംവിധാനമായി മണിപ്പൂരില്‍ നിലനില്‍ക്കുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഒരിക്കല്‍ ഭരണകൂട ഭീകരതയ്ക്കതിരെ പ്രതിരോധത്തിന് ഇറങ്ങിയ സ്ത്രീകള്‍ തന്നെയാണ് വംശീയ വിദ്വേഷം മുറ്റി നില്‍ക്കുന്ന കലാപ ഭൂമിയിലും നിറഞ്ഞുനില്‍ക്കുന്നതെന്നതാണ് വൈരുദ്ധ്യം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in