'തിരഞ്ഞെടുപ്പ് നടത്തുന്നില്ല'; ലോക ഗുസ്തി ഫെഡറേഷനില്‍  നിന്ന് ഇന്ത്യയ്ക്ക് സസ്‌പെൻഷന്‍

'തിരഞ്ഞെടുപ്പ് നടത്തുന്നില്ല'; ലോക ഗുസ്തി ഫെഡറേഷനില്‍ നിന്ന് ഇന്ത്യയ്ക്ക് സസ്‌പെൻഷന്‍

തിരഞ്ഞെടുപ്പ് നടത്തുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ
Updated on
1 min read

ഇന്ത്യൻ ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്ത് ലോക ഗുസ്തി ഫെഡറേഷൻ. തിരഞ്ഞെടുപ്പ് നടത്തുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പേരിൽ മാത്രമേ മത്സരിക്കാൻ കഴിയൂ. താരങ്ങൾ തേടുന്ന മെഡലുകൾ ഇന്ത്യയുടെ പേരിൽ ഉൾപ്പെടുത്തില്ല.

തിരഞ്ഞെടുപ്പ് നടത്താൻ തീയതി നിശ്ചയിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു എങ്കിലും വോട്ടെടുപ്പിന്റെ തലേദിവസം പഞ്ചാബ് നടപടികൾ ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഹരിയാന അമച്വർ റെസ്‌ലിങ് അസോസിയേഷനെ ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഹരിയാന റെസ്ലിംഗ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്തത്.

'തിരഞ്ഞെടുപ്പ് നടത്തുന്നില്ല'; ലോക ഗുസ്തി ഫെഡറേഷനില്‍  നിന്ന് ഇന്ത്യയ്ക്ക് സസ്‌പെൻഷന്‍
ബ്രിജ് ഭൂഷന്റെ പിൻഗാമി ആരാകും?; ദേശീയ ഗുസ്തി ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജൂലൈ നാലിന്

മൂന്ന് തവണയായി ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണ്. ആദ്യം ജൂലൈ നാലിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പത്ത് സംസ്ഥാന യൂണിറ്റുകളില്‍ നിന്ന് പരാതി ഉയര്‍ന്നതോടെ അത് ജൂലൈ 11-ലേക്കു മാറ്റിയിരുന്നു. പിന്നീട് ഡബ്ല്യുഎഫ്‌ഐ അംഗത്വം നിഷേധിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി അസം റെസ്ലിങ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഗൗഹട്ടി ഹൈക്കോടതി തിരഞ്ഞെടുപ്പ് വീണ്ടും സ്‌റ്റേ ചെയ്തിരുന്നു. തുടർന്നാണ് ഓഗസ്റ്റ് 11നും പഞ്ചാബ് ഹരിയാന ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്.

logo
The Fourth
www.thefourthnews.in